ഓട്ടോപ്പ്യയുടെ അന്ത്യം

ഓട്ടോപ്പ്യ (Autopia) എന്ന് വിളിക്കുന്ന കാര്‍ അടിസ്ഥനത്തിലുള്ള സംസ്കാരത്തിന്റെ കേന്ദ്രമായ അമേരിക്കയില്‍ ഇപ്പോള്‍ ആളുകള്‍ വണ്ടി ഓടിക്കുന്നത് കുറക്കുന്നു. കാറുകളോടുള്ള അവരുടെ പ്രേമത്തിന് നിറം മങ്ങുന്നു. എണ്ണ വിലകൂടുന്നതിന് നന്ദി.

2007 ല്‍ Riverside എന്ന സ്ഥലത്ത് 12% ആളുകളാണ് ബസ് ഉപയോഗിച്ചത്. 2008 ല്‍ 40% ആളുകള്‍ ബസ്സുപയോഗിക്കുന്നു. റയില്‍ യാത്രയില്‍ 11% വര്‍ദ്ധനവുണ്ടായി. പ്രാദേശിക കാര്‍ പൂളിങ്ങ് രീതിയില്‍ 40% വളര്‍ച്ചയുണ്ടായി. ഈ അവസ്ഥ തന്നെയാണ് അമേരിക്കയിലെ മിക്ക സ്ഥലങ്ങളിലും. തെക്കെ ഫ്ലോറിഡയിലെ ഒരു ചെറിയ റയില്‍‌വേയില്‍ യാത്രക്കാരുടെ വര്‍ദ്ധനവ് 28% ആണ് രേഖപ്പെടുത്തിയത്. ഫിലാഡെല്‍ഫിയയില്‍ 11% വര്‍ദ്ധനവുണ്ടായി. രാജ്യത്തുടനീളം സ്കൂട്ടറുകളുടെ വില്‍പ്പന കുതിച്ചുകയറി. അതോടൊപ്പം കാര്‍ വില്‍പ്പന 15 വര്‍ഷത്തേതില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തി. അടിസ്ഥാനപരമായ ഒരുമാറ്റമാണ് ഈ സംഖ്യകള്‍ കാണിക്കുന്നത്. അമേരിക്കയില്‍ കാറിന്റെ വില്‍പ്പന ഒരു പ്രതീകാത്മക മൂല്ല്യമാണ്. ‘mobility, സ്വാതന്ത്ര്യം, സമ്പത്ത് എന്നിവയുടെ ഒരു അമേരിക്കന്‍ സ്വപ്നമുണ്ട്. കാര്‍ അതിന്റെ ഭാഗമാണ്’ എന്ന് urban studies വിദഗ്ധനായ University of Southern California യിലെ പ്രൊഫസര്‍ Michael Dear പറയുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ വിജയത്തെ സഹായിച്ച സംഗതികളെ പ്രതീക വത്കരിച്ച വലിയ ചിറകുകളും തുറന്ന മുകള്‍ ഭാഗവുമുള്ള ക്ലാസിക് കാര്‍ ഡിസൈനായിരുന്നു 1950കളില്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ 1990 കളില്‍ അത് സൈന്യത്തില്‍ നിന്നു വന്ന ഭീമന്‍ കാറായ ഹമ്മര്‍ ആയി. ഇവയുടെ വില്‍പ്പന കുറഞ്ഞതോടൊപ്പം മറ്റൊരു കാര്യവും സംഭവിക്കുന്നു. ഇന്ധനക്ഷമത കൂടിയ ചെറു കാറുകളുടേയും ഹൈബ്രിഡ് കാറുകളുടേയും വില്‍പ്പന കൂടുന്നു. 4 പ്ലാന്റുകളില്‍ SUV നിര്‍മ്മാണം GM നിര്‍ത്തുന്നു. 63 കിലോമീറ്റര്‍/ലിറ്റര്‍ ഇന്ധനക്ഷമതയുള്ള Chevy Volt എന്ന ഹൈബ്രിഡ് കാര്‍ 2010 ഓടെ നിര്‍മ്മിക്കാന്‍ GMല്‍ പണി ധൃതിയായി നടക്കുന്നു. അല്ലാതെ വേറെ രക്ഷയില്ല. കാരണം അവരുടെ ഓഹരി വില 54 വര്‍ഷത്തേതിലും എറ്റവും താഴെയായി. പാപ്പരാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് ബാങ്കുകാര്‍ പറയുന്നത്.

Volt പോലുള്ള കാറുകള്‍ പുതിയ കാറുകള്‍ പരിസ്ഥി സംരക്ഷണത്തിന്റെ അടയാളമാകുകയാണ്. ജൂലൈ 4 അവധി ദിനങ്ങള്‍ വണ്ടി റോഡിലിറക്കാതെ വീട്ടില്‍ തന്നെയിരുന്ന് ആഘോഷിക്കുകയാണ്. പത്രങ്ങളിലൊക്കെ ‘stay-cations’ ന്റെ വിവരങ്ങള്‍ ധാരാളം കാണാം. കാര്‍ പൂളിങ്ങ്, മാളിലേക്കുള്ള യാത്ര കുറക്കുന്നത് ഒക്കെ ഒരു സാധാരണ സംഭവമായി. സത്യത്തില്‍ കൂടുതല്‍ അമേരിക്കക്കാര്‍ക്കും കാറുകളെ ഒറ്റയടിക്ക് അങ്ങ് വലിച്ചെറിയാന്‍ കഴിയില്ല. അവരുടെ പല നഗരങ്ങളിലും നല്ല പൊതു ഗതാഗത മാര്‍ഗ്ഗങ്ങളൊന്നുമില്ല.

എന്നാലും എണ്ണയുടെ വില കൂടിയതോടെ അമേരിക്ക അവരുടെ കാറിനോടുള്ള സ്നേഹബന്ധം ഇല്ലാതാക്കുകയാണ്. എണ്ണ അടിസ്ഥാനത്തിലുള്ള സമ്പദ് ഘടനയാണ് അമേരിക്കയിലുള്ളത്. (അവരെ അനുകരിക്കുക വഴി മറ്റു രാജ്യങ്ങളും അതു തന്നെയാണ് ആവര്‍ത്തിക്കുന്നതും) 1950 കള്‍ക്ക് ശേഷവും Long Island ലെ കാര്‍ അടിസ്ഥാനമായ നഗരമായ Levittown ന്റെ നിര്‍മ്മാണത്തിന് ശേഷവും മനുഷ്യരേക്കാളുപരി കാറുകളുടെ സൗകര്യത്തിനനുസരിച്ചാണ് നഗരങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. (നമ്മുടെ നഗരങ്ങളിലും കാല്‍നടക്കാരുടെ കഷ്ടപ്പാടില്‍ നിന്നും വേലിചാടി ഓടേണ്ടിവരുന്നവരുടേയും അതുവഴി പോലീസ് പിടിയിലാവുന്നരുടേയും എണ്ണത്തില്‍ നിന്ന് നമ്മളും വാഹനങ്ങളിലടിസ്ഥാനമായ നഗര ആസൂത്രണമാണ് നടത്തുന്നയെന്ന് മനസിലാക്കാം​) ആളുകള്‍ തൊഴിലിടത്തുനിന്നും കടകളില്‍ നിന്നും വിനോദശാലകളില്‍ നിന്നും കിലോമീറ്ററുകളകലെയാണ് ജീവിക്കുന്നത്. അവിടെ കാറിനെ എടുത്തുമാറ്റിയാല്‍ നഗര ജീവിതം തകരും.

‘Suburbia എന്നത് അതിന്റെ ജന്മം മുതല്‍ unsustainable ആണ്,’എന്ന് ഡന്‍വറിലെ സിനിമാ നിര്‍മ്മാതാവായ Chris Fauchere പറയുന്നു. ‘എണ്ണയുടെ മുകളിലാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് അനന്തമായി തുടര്‍ന്നു പോകുമെന്നാണ് ആളുകള്‍ കരുയിയിരുന്നത്.’ Great Squeeze എന്ന പുതിയ ഡോക്കുമന്ററിയുടെ പണിയിലാണദ്ദേഹം. കാറും, freeway system, ചിലവുകുറഞ്ഞ വ്യോമയാനവും അമേരിക്കയെ ചെറുതാക്കി. ഏതു സ്ഥലത്തും വേഗത്തില്‍ എത്തിപ്പെടാം. അത് അവസാനിക്കുകയാണ്. എണ്ണയുടെ വില കൂടിയത് അമേരിക്കന്‍ വ്യോമയാനത്തിന് ഓര്‍ക്കാപ്പുറത്തു കിട്ടിയ അടി ആയിരുന്നു. അവര്‍ ഫ്ലൈറ്റുകളുടെ എണ്ണം കുറച്ചു. പല റൂട്ടുകളും ഇല്ലാതായി. ചെറു നഗരങ്ങള്‍ക്ക് വ്യോമയാന മാപ്പില്‍ നിന്ന് സ്ഥാനം നഷ്ടപ്പെട്ടു.

ഫലത്തില്‍ അമേരിക്ക പിന്നേയും വലുതാകാന്‍ തുടങ്ങി. അത് സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പ്രാദേശികവത്കരിച്ചു. പല പരിസ്ഥിതി പ്രവര്‍ത്തകരും ഇതൊരു അനുഗ്രഹമായി കണക്കാക്കി. വ്യാവസായിക ഗതാഗതത്തിന് വിലകുറഞ്ഞ ഇന്ധനം എന്നാല്‍ പാക്ക് ചെയ്ത salad പോലുള്ള ആഹാര വസ്തുക്കള്‍ പോലും 2,400 കിലോമീറ്റര്‍ യാത്ര ചെയ്താണ് സൂപ്പര്‍ മാര്‍ക്കറ്റിലെത്തുന്നത്. ‘ദൂരം ഇപ്പോള്‍ ഒരു ശത്രുവാണ്. അനാവശ്യ യാത്ര (thoughtless driving) യുടെ കാലം കഴിഞ്ഞു’ Professor Bill McKibben പറയുന്നു. The End of Nature എന്ന 1989 ലെ കാലാവസ്ഥാമാറ്റ classic എഴുതിയത് അദ്ദേഹമാണ്. കൃഷിക്കരും ഇതിന് ബാധകമാണ്. അവര്‍ക്ക് കൃഷിയിടങ്ങളിലെത്താന്‍ കാറ് വേണം. വളം നിര്‍മ്മാണത്തിന് എണ്ണയില്‍ അടിസ്ഥാനമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു. അവയുടെ വില ആകാശം മുട്ടെ ഉയരുന്നു. പെട്രോള്‍ ലാഭിക്കാനായി ചിലര്‍ കൃഷിയിടങ്ങളില്‍ കുതിരകളെ ഉപയോഗിച്ചു തുടങ്ങി.

അമേരിക്കയുടെ കാര്‍ ജീവിതരീതി(lifestyle)യോടുള്ള അഭിനിവേശം ഇല്ലാതായങ്കിലും മറ്റു പലരും അത് ഏറ്റെടുത്തുകഴിഞ്ഞു. ‘ബുഷിന്റെ ഭരണകാലത്ത് ചൈനക്കാര്‍ അമേരിക്കയുടെ ഒരു പകര്‍പ്പ് നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അവര്‍ക്ക് അതിനുള്ള സമയും ലഭിക്കുമോ എന്നുള്ള ചോദ്യത്തിനുത്തരം ആഗോളതാപനത്തിന്റെ തീവൃതയെ ആശ്രയിച്ചിരിക്കും,’ McKibben പറയുന്നു.

— സ്രോതസ്സ് www.guardian.co.uk

നമ്മുടെ നാടും മോശമല്ല. കാറിന്റെ വില്‍പ്പനയും പരസ്യവുമൊക്കെ നോക്കു.

കഴിവതും താങ്കളുടെ യാത്ര ഒഴുവാക്കുക. പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക.
കുറഞ്ഞ പക്ഷം കാറില്ലാത്തവരെ പുച്ഛിക്കാതിരിക്കുക


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

3 thoughts on “ഓട്ടോപ്പ്യയുടെ അന്ത്യം

  1. നമ്മുടെ നാട്ടിന്പുറങ്ങളില്‍ നിന്നും അപ്രത്യക്ഷമായ കാളവണ്ടിയുടെ മണിയൊച്ച ഇനിയും കേള്‍ക്കാന്‍ സാധിച്ചേക്കും, അല്ലേ?

  2. ഇവിടെ അത് അത്ര പെട്ടെന്ന് സംഭവിക്കില്ല. കാരണം ഇവിടെ സര്‍ക്കാര്‍ സബ്സിഡി നല്‍കിയല്ലേ എണ്ണ വില്‍ക്കുന്നത് !

    പുതിയ ഗതാഗത മാര്‍ഗ്ഗമായി വൈദ്യുത വാഹനങ്ങളും ഹൈബ്രിഡ് വാഹനങ്ങളും മാറും. പിന്നീട് അവയുണ്ടാക്കുന്ന പ്രശ്നങ്ങളാവാം ഭാവിയില്‍. എന്നാല്‍ ഇപ്പോഴത്തെ പ്രശ്നത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു സുസ്ഥിര ഗതാഗത സംവിധാനം വികസിപ്പിച്ചെടുമോ എന്നുള്ളതാണ് പ്രധാന പ്രശ്നം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s