[1974 ല്‍ ചിലര്‍ ചൂണ്ടിക്കാണിച്ചതാണ്, ജലമല്ലാത്ത ഊര്‍ജ്ജ സ്രോതസുകള്‍ കണ്ടെത്തണമെന്ന്. എന്നാല്‍ അന്ന് KSEB ക്കും ഗവണ്‍മന്റിനും അത് സ്വീകാര്യമായില്ല. പക്ഷേ ഇപ്പോള്‍ KSEB ക്കും ഗവണ്‍മന്റിനും ഒരു മാറ്റം ഉണ്ടായിട്ടുണ്ട്.]
രാമക്കല്‍മേട്ടില്‍ 4 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള 6 കാറ്റാടി യന്ത്രത്തിന്റെ നിര്‍മ്മാണം തുടങ്ങി. ഒരു മാസത്തിനകം വൈദ്യുതി ഉത്പാദിപ്പിക്കാനാകും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിദിനം ഒന്നേകാല്‍ ലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ലഭിക്കും. ഇതിന് പുറമേ 100 മെഗാവാട്ട് ലഭ്യമാകുന്ന മൂന്നാം ഘട്ടത്തിന് അനുമതിയായി. 125 കാറ്റാടിയാണ് മൂന്നാം ഘട്ടത്തില്‍ സ്ഥാപിക്കുന്നത്. ഒന്നാം ഘട്ടമായി പൂര്‍ത്തിയാക്കിയ 14 കാറ്റാടിയന്ത്രം നാന്നായി പ്രവര്‍ത്തിക്കുന്നു. 12 മെഗാവാട്ട് വൈദ്യുതി ഇതില്‍ നിന്ന് ലഭിക്കുന്നുണ്ട്. മറ്റ് വൈദ്യുത പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി ചുരുങ്ങിയ ദിവസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി വൈദ്യുതോത്പാദനം തുടങ്ങാമെന്നതാണ് കാറ്റാടി പദ്ധതിയുടെ സവിശേഷത. ഒന്നം ഘട്ടത്തിലെ 14 യന്ത്രം കേവലം 100 ദിവസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി വൈദ്യുതോത്പാദനം ആരംഭിച്ചു. നാലര കോടി രൂപയാണ് ഒരു കാറ്റാടിയന്ത്രത്തിന്റെ നിര്‍മ്മാണ ചിലവ്. വെസ്റ്റാസ് വിന്‍ഡ് ടെക്നോളജീസ് ആണ് യന്ത്രങ്ങള്‍ നല്‍കുന്നത്. ഒരു കാറ്റാടിയില്‍ നിന്ന് പ്രതിദിനം 18,000 മുതല്‍ 20,000 യൂനിറ്റ് വരെ കാറ്റിന്റെ ലഭ്യത അനുസരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഓരോ യന്ത്രത്തിന്റേയും വാര്‍ഷിക ഉത്പാദനം പ്രതീക്ഷിക്കുന്നത് 22 മുതല്‍ 26 ലക്ഷം യൂണീറ്റ് വരെയാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഡബിള്‍ ഫീഡര്‍ ലൈന്‍ വഴി നെടുങ്കണ്ടം സബ് സ്റ്റേഷനില്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. യൂണിറ്റിന് 3.16 രൂപാനിരക്കിലാണ് വൈദ്യുതി ബോര്‍ഡ് കാറ്റാടി പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നത്.
— സ്രോതസ്സ് ദേശാഭിമാനി 26-09-2008
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
ഇതിനെപറ്റി കേട്ടിരുന്നു.കരുതിയിരുന്നത് പരീക്ഷണാര്‍ഥത്തില്‍ ആണ് സംഭവമെന്നാണ്.ഉല്പാദിപ്പിക്കാനാവശ്യമായ ചെലവിന്റെ അടിസ്ഥാനത്തില്‍ കാറ്റാടി യന്ത്രത്തിന്റെ സ്ഥാനം എവിടെയാണ്?ജലവൈദ്യുതപദ്ധതിയേക്കാള്‍ ചെലവേറിയതാണോ?
ചിലവനുസരിച്ച് കാറ്റാടി നിലയങ്ങള്‍ താപനിലയങ്ങള്‍ക്കടുത്ത ചിലവിലാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ താപനിലയങ്ങളില്‍ മലിനീകരണം വളരെ അധികമാണ്. കല്‍ക്കരി ഖനനത്തില്‍ തുടങ്ങുന്ന അത്. ഏറ്റവും കുറവ് ചിലവ് വരുന്നത് ജല വൈദ്യുത പദ്ധതികള്‍ക്കാണ്. എന്നാല്‍ വലിയ ഡാമുകള്‍ ഒരുപാട് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കും. ചെറുകിട, മൈക്രോ ജല വൈദ്യുത പദ്ധതികള്‍ നല്ലതാണ്. എന്നാല്‍ കാറ്റാടി പോലെ അത്ര വേഗത്തില്‍ അത് നിര്‍മ്മിക്കാനാവില്ല. 40 വര്‍ഷമായിട്ടും പണിതീരാത്ത ഡാമുകള്‍ നമുക്കുണ്ടെല്ലോ.
കൂടാതെ കാറ്റാടി നിലയത്തിന് പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറവാണ്. ഘട്ടം ഘട്ടമായി കാറ്റാടി നിലയത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കാമെന്നത് വേറൊരു സവിശേഷതയാണ്. അതായത് മുടക്കുന്ന മുതല്‍ ചത്ത മൂലധനമായി അധികനാള്‍ കിടക്കില്ലന്ന് അര്‍ത്ഥം. ആണവ നിലയങ്ങള്‍ക്കിത് 10 മുതല്‍ 25 വര്‍ഷങ്ങള്‍ വരെയാകാം.
ആ പാറക്കെട്ടില്‍ നിന്ന് താഴേക്ക് കാറ്റിനൊപ്പം ഒരു കല്ലെറിഞ്ഞാല്‍ കല്ലും കാറ്റും താഴെ തേനിയിലെത്തും!
ല്ലേ?!
🙂