അമേരിക്കയുടെ ഊര്‍ജ്ജ നയം

മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ്, എണ്ണ ഒരു ബാരലിന് $66 എന്ന വിലയില്‍ വിറ്റിരുന്ന സമയത്ത് David J. O’Reilly വലിയ നഷ്ട സാദ്ധ്യതയുള്ള ഒരു ലേലത്തിന് മുതിര്‍ന്നു. ചൈനീസ് ലേലക്കാരെ കവച്ചുവെച്ചുകൊണ്ട് Chevron ന്റെ CEO ആയ O’Reilly $1800 കോടി ഡോളറിന് Unocal നെ വിലക്ക് വാങ്ങി. ഇത് Chevron ന്റെ ലാഭം കുതിച്ചുയരാന്‍ കാരണമാക്കിയെങ്കിലും ഇപ്പോഴത്തെ ബാരലിന് $145 എന്ന എണ്ണ വില [ലേഖനം എഴുതിയ സമയത്തെ വില] O’Reilly ക്കു പോലും വിശ്വസിക്കാനാവുന്നില്ല.

ഇത് ഞങ്ങള്‍ മുന്‍കൂട്ടി കണ്ട ഒന്നാണ്. 1970 കളിലെ എണ്ണ ക്ഷാമത്തിന് ശേഷം റിപ്പോര്‍ട്ടുകള്‍ ഒന്നിനുപിറകേ ഒന്നായി അമേരിക്കയുടെ എണ്ണയോടുള്ള ആസക്തിയെക്കുറിച്ച് മുന്നറീപ്പ് നല്‍കിയിട്ടുണ്ട്.

അമേരിക്ക മൊത്തത്തിലുപയോഗിക്കുന്ന 210 ലക്ഷം ബാരല്‍ എണ്ണയുടെ 70% ഗതാഗതത്തിനാണ് ഉപയോഗിക്കുന്നത്. National Commission on Energy Policy യുടെ അഭിപ്രായത്തില്‍ ഇത് വ്യക്തിഗത ഡ്രൈവര്‍മാരാണിത് ഉപയോഗിക്കുന്നത്. ഇപ്പോളുണ്ടായ വിലവര്‍ദ്ധനവിന്റെ കാരണം എന്തെന്നുള്ളതിനേക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകളില്‍ ആര്‍ക്കും തള്ളിക്കളയാന്‍ പറ്റാത്ത ഒരുകാര്യമാണ് കറുത്ത സ്വര്‍ണ്ണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത. എണ്ണകൊണ്ടു മാത്രമല്ല അമേരിക്കക്കാരുടെ പൊങ്ങച്ച/ഉപഭോഗസംസ്കാരം കൊണ്ട് കൂടിയും ഓടുന്ന വാഹനങ്ങള്‍ ഈ ആവശ്യകത കൂടുതലാക്കുന്നു.

“നമ്മള്‍ വേറൊരു രീതിയില്‍ പ്രതികരിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ കാണുന്ന പ്രശ്നങ്ങളൊക്കെ ഒഴുവാക്കാമായിരുന്നു”, 36 വര്‍ഷം സെനറ്റര്‍ ആയിട്ടും Senate Energy and Natural Resources Committee യുടെ അംഗമായും പ്രവര്‍ത്തിക്കുന്ന റിപ്പബ്ലിക്കന്‍ Pete V. Domenici പറയുന്നു. “കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരുന്നത് രണ്ട് കക്ഷികളുടേയും പരാജയമാണ്”. എണ്ണയുടെ വില ഇങ്ങനെ കുത്തനെ ഉയരുന്നത് കാരണം കാര്‍ വാങ്ങുന്നതില്‍ തുടങ്ങി യാത്രയില്‍ വരെ ദീര്‍ഘകാലമായ അമേരിക്കന്‍ ശീലങ്ങള്‍ക്കൊരു മാറ്റം വരുന്നുണ്ട്. ഫോര്‍ഡിന്റെ S.U.V. വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ ഈ ആഴ്‍ച്ചയെ അപേക്ഷിച്ച് 55% കുറവ് വന്നു. 26 വര്‍ഷങ്ങളായി ഏറ്റവും പ്രീയപ്പെട്ട F-series വണ്ടികളുടെ വില്‍പ്പന 40% കുറഞ്ഞു. ഒരേയോരു ഫോര്‍ഡ് മോഡലായ midsized Fusion ന്റെ മാത്രം വില്‍പ്പന കൂടിയിട്ടുണ്ട്.

ഏഷ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുടെ വാഹനപ്രേമം അനുകരിക്കാന്‍ തുടങ്ങിയതും ചൈനയുടേയും ഇന്‍ഡ്യയുടേയും സാമ്പത്തിക രംഗത്തെ വളര്‍ച്ചയും എണ്ണയുടെ ആവശ്യകത കൂട്ടിയിട്ടുണ്ട്. എന്നിരുന്നാലും അമേരിക്കയാണ് ഇപ്പോഴും എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. ലോക ജനസംഖ്യയുടെ 4% ത്തെ ഉള്‍ക്കൊള്ളുന്ന അമേരിക്ക ഭൂമിയിലെ എണ്ണയുടെ 25% ഉപയോഗിക്കുന്നു. അത് ഒരു ദിവസം ചൈനയും ഇന്‍ഡ്യയും ഉപയേഗിക്കുന്ന എണ്ണയുടെ ഇരട്ടിയാണ് എന്ന് ബ്രിട്ടീഷ് എണ്ണ ഭീമനായ BP യുടെ വാര്‍ഷിക ഊര്‍ജ്ജ സര്‍‌വ്വേ പറയുന്നു.

ഊര്‍ജ്ജ വിദഗ്ധരുടെ അഭിപ്രായത്തില്‍ കാര്യങ്ങള്‍ മോശമാകാന്‍ തുടങ്ങിയത് 1980 ന്റെ അവസാന കാലത്തും 1990 ന്റെ ആദ്യ കാലത്തുമാണ് (ജോര്‍ജ്ജ് H. W. ബുഷിന്റേയും ക്ലിന്റണിന്റേയും ഭരണകാലം) . അതിന് മുമ്പ് രാജ്യം 1975 പാസാക്കിയ ഇന്ധന ദക്ഷതാ നിലവാരത്തിന്റെ ഗുണങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. corporate average fuel economy, or CAFE എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. 1974 നും 1989 നും ഇടയില്‍ അമേരിക്കയിലെ കാറുകളുടെ ദക്ഷത 5.8 കിലോമീറ്റര്‍/ലിറ്ററില്‍ നിന്ന് 11.58 കിലോമീറ്റര്‍/ലിറ്ററായി ഇരട്ടിച്ചു.

അതിന്റെ ഫലമായി 1990 ല്‍ അമേരിക്കയുടെ എണ്ണ ഉപഭോഗം പ്രതിദിനം 1.69 കോടി ബാരല്‍ ആയി. 1980 ല്‍ അത് 1.7 കോടി ബാരല്‍ ആയിരുന്നു. സാമ്പത്തിക വളര്‍ച്ച ഉണ്ടായിട്ടും എണ്ണയുടെ ഉപഭോഗം കുറഞ്ഞു. എണ്ണ വിലയിലും ദീര്‍ഘനാളത്തെ സ്ഥിരമായ കുറവ് രേഖപ്പെടുത്തിക്കൊണ്ടിരുന്നു. 1980 ല്‍ വില ബാരലിന് $30 ഡോളറെന്നതില്‍ നിന്ന് 1999 ആയപ്പോഴേക്കും $10 ഡോളറില്‍ എത്തി. 1990 ല്‍ ഇറാഖ് കുവെയ്റ്റിനെ ആക്രമിച്ച സമയം മാത്രമൊരപവാദം.

1990 ല്‍ നെവാഡാ ഡെമോക്രാറ്റായ Richard H. Bryan വാഷിംഗ്ടണില്‍ നിന്നുള്ള റിപ്പബ്ലിക്കനായ Slade Gorton നുമായിച്ചേര്‍ന്ന് സെനറ്റില്‍ ഇന്ധന ദക്ഷതാ നിലവാരം പത്തുവര്‍ഷങ്ങള്‍ കൊണ്ട് കാറുകള്‍ക്ക് 16.84 കിലോമീറ്റര്‍/ലിറ്റര്‍ ആക്കാനൊരു നിയമം നിര്‍ദ്ദേശിച്ചു. വാഹന നിര്‍മ്മാതാക്കളുടെ സംസ്ഥാനമായ Detroit ലെ ലിബറല്‍ ഡമോക്രാറ്റുകളുടേയും (ഉദാ.Carl Levin) യാഥാസ്ഥിക റിപ്പബ്ലിന്‍മാരുടേയും (ഉദാ. Jesse Helms) ശക്തമായ എതിര്‍പ്പിനാല്‍ പുതിയ CAFE standards തള്ളിക്കളയപ്പെട്ടു. “അന്ന് ആ നിയമം പാസാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ നമുക്ക് പ്രതി ദിനം 30 ലക്ഷം ബാരല്‍ എണ്ണ ലാഭിക്കാമായിരുന്നു” എന്ന് Dan Becker പറയുന്നു. ആ സംഖ്യ ഇപ്പോഴത്തെ അമേരിക്കയുടെ എണ്ണ ഉപഭോഗമായ 8.5 കോടി ബാരലുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ ചെറുതാകാം. എന്നാല്‍ അത് OPEC ന്റെ ഇപ്പോഴത്തെ spare capacity ക്ക് തുല്യമാണ്.

Levin ഇപ്പോള്‍ അതിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. CAFE നിലവാരം ഉയര്‍ത്തുന്നത് വാഹന കമ്പനികളെ മോശമായി ബാധിക്കുമെന്നും വിദേശ കാര്‍ കമ്പനികള്‍ക്കു മുമ്പില്‍ അവര്‍ക്ക് പിടിച്ചുനില്‍ കഴിയാതാവുമെന്നാണ് ഡിട്രോയിറ്റ് ഡമോക്രാറ്റായ John D. Dingell പറയുന്നത്. അദ്ദേഹം House Energy and Commerce Committee യുടെ ചെയര്‍മാനാണ്. അടുത്ത വര്‍ഷം Dingell അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ ഈ നിലപാട് മാറ്റുകയും കടുത്ത CAFE നിലവാരം നിര്‍ബന്ധിതമാക്കാനുള്ള തീരുമാനത്തെ അംഗീകരിച്ചു. എന്നാല്‍ അദ്ദേഹം തന്റെ ദീര്‍ഘകാലത്തെ നിലപാട് മാറ്റിപ്പറഞ്ഞതില്‍ മാപ്പൊന്നും പറഞ്ഞില്ല.

എണ്ണയുടെ നികുതി വര്‍ദ്ധിപ്പിക്കുന്നത് ഗുണകരമാകുമെന്ന് Dingell പറയുന്നു. വിലകൂടുന്നത് വാങ്ങല്‍ ശീലങ്ങളെ മാറ്റും. മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ ഉയര്‍ന്ന വിലയുള്ള എണ്ണയുമായി താദാത്മ്യം പ്രാപിച്ചെന്ന് യൂറോപ്പ്യന്‍ എണ്ണ ഭീമനായ Royal Dutch Shell ന്റെ Jeroen van der Veer പറയുന്നു. ഉദാഹരണത്തിന് ഹോളണ്ടില്‍ എണ്ണ വില ഒരു ഗാലണിന് $10 ആണ് (ഒരു ഗാലണ്‍ = 3.78 ലിറ്റര്‍, 106/- രൂപാ ലിറ്ററിന്). അതില്‍ $5.57 ഉം നികുതിയായി പോകുന്നു. വടക്കന്‍ കടലില്‍ എണ്ണ ഉത്പാദലമുള്ള ബ്രിട്ടണില്‍ വില ഗാലണിന് $8.71 ആണ്.

1993 ല്‍ പ്രസിഡന്റ് ക്ലിന്റണിണ്‍ ഊര്‍ജ്ജത്തിന് വലിയ നികുതി ഏര്‍പ്പെടുത്താന്‍ പദ്ധതിയിട്ടു. എന്നാല്‍ സെനറ്റ് ഡമോക്രാറ്റുകള്‍ അതിനെതിരായിരുന്നു. 1990 ല്‍ ബുഷിന്റെ എണ്ണ നികുതിക്കെതിരെ വന്നത് റിപ്പബ്ലിക്കരായിരുന്നു. എന്നാലും 1990കളുടെ ആദ്യ കാലത്തെ മാന്ദ്യത്തെ കവച്ചുവെച്ച് എണ്ണ വിലകുറഞ്ഞ് വാഹന കമ്പനികള്‍ അതിലാഭം കൊയ്തിരുന്ന ക്ലിന്റണ്‍ന്റെ ആദ്യ ഭരണ കാലത്ത് അവരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അദ്ദേഹം ഒന്നും ചെയ്തില്ല എന്ന വിമര്‍ശനമാണ് പരിസ്ഥിതി പ്രവര്‍ത്തകനായ Beckerക്കുള്ളത്.

1995 ല്‍ റിപ്പബ്ലിക്കര്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി. National Highway Traffic Safety Administration നെ ഇന്ധന ദക്ഷതാ നിലവാരം ഉയര്‍ത്തുന്നില്‍ ഒരു പൈസ പോലും ചിലവാക്കുന്നതില്‍നിന്ന് അവര്‍ കൊണ്ടുവന്ന നിയമം തടഞ്ഞു. അതുകൊണ്ട് 2001 വരെ CAFE നിലവാരത്തില്‍ മാറ്റം വരുത്തുന്നത് അസാധ്യമായി. ഇന്ധന ദക്ഷത ഉയര്‍ത്തണമെന്നവശ്യപ്പെടുന്ന Massachusetts ലെ ഡമോക്രാറ്റ് Edward J. Markey പറയുന്നു. 1990കള്‍ അമേരിക്കന്‍ ഇന്ധനക്ഷമതാ നിലവാരത്തിന് നഷ്ടപ്പെട്ട ദശാബ്ദമാണ്. എണ്ണയുടെ കുറഞ്ഞ വിലയും 1975 ലെ നിയമത്തിലെ പഴുതുകളും പിക്കപ്പ് ട്രക്കുകള്‍ക്കും എസ്സ.യൂ.വികള്‍ക്കും ഇന്ധനക്ഷമതാ നിലവാരത്തിന് പ്രാധാന്യമില്ലാതാക്കി. ഇത് വാഹന കമ്പനികളുടെ ഓഹരിവിലയും ലാഭവും ഉയരങ്ങളിലെത്തിച്ചു.

എണ്ണയുടെ വില 1990 കളില്‍ കുറവായിരുന്നെങ്കിലും അതിന്റെ ഉപഭോഗ പാറ്റേണില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുകയായിരുന്നു. 2000 ആയപ്പോഴേക്കും എണ്ണയുടെ പ്രതിദിന ആവശ്യകത 1.97 കോടി ബാരല്‍ ആയി. 1990 കളെ അപേക്ഷിച്ച് നോക്കുമ്പോള്‍ 30 ലക്ഷം ബാരല്‍ കൂടുതല്‍. 10 വര്‍ഷങ്ങള്‍ കൊണ്ട് 17% വര്‍ധനവ്. 1970 കളിലെ ഊര്‍ജ്ജ പ്രതിസന്ധിമൂലമുണ്ടായ എണ്ണയുടെ ശേഖരം ഈ വര്‍ധനവ് കുടിച്ചുതീര്‍ത്തു. അതിന് ശേഷം ആഗോള എണ്ണ ഉപഭോഗത്തില്‍ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. 2007 ല്‍ പ്രതിദിനം 8.52 കോടി ബാരലില്‍ എത്തി. 2000 ല്‍ 7.63 കോടി ബാരല്‍ ആയിരുന്നു. അടുത്തകാലത്ത് വൈറ്റാ ഹൗസും കോണ്‍ഗ്രസും എണ്ണക്ക് നികുതി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

2001 ഓടെ എണ്ണ വില ചെറിയതോതില്‍ ഉയരാന്‍ തുടങ്ങി. നോരിയതും സ്ഥിരവുമായ കയറ്റമായതിനാല്‍ അത് ആരും ശ്രദ്ധിച്ചില്ല. 2004 ല്‍ ക്രൂഡോയിലിന് ബാരലിന് $37 ഡോളറായി. അടുത്ത വര്‍ഷം അത് $50 ഡോളറായി. എണ്ണയുടെ വില കൂടുന്നത് അതിന് നികുതി ഉയര്‍ത്തുന്ന രാഷ്ട്രീയ തീരുമാനത്തിന് വിലങ്ങുതടിയേയി. നിങ്ങള്‍ CAFE നിലവാരത്തിന് വേണ്ട് വോട്ടുചെയ്താല്‍ നിങ്ങളുടെ നാട്ടിലെ വാഹന കമ്പനി എടച്ചുപൂട്ടുമെന്ന ഭീഷണിയായിരുന്നു ജനങ്ങള്‍ക്ക് കമ്പനികളുടെ വകയായി.

2007 ല്‍ എണ്ണവില $82 ഡോളറായി പെട്രോളിന് $3 ഉം. 32 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ആദ്യമായി ഇന്ധനക്ഷമത ഉയര്‍ത്താന്‍ തീരുമാനമെടുത്തു. 2020 ആകുമ്പോഴേക്കും ലിറ്ററിന് 14.7 കിലോമീറ്റര്‍ എന്ന ദക്ഷതയിലെത്തണം. അതുമൂലം 2020 ല്‍ പ്രതി ദിനം 10 ബാരല്‍ എണ്ണ ലാഭിക്കാന്‍ കഴിയും. 1980 കള്‍ക്ക് ശേഷം ഇന്ധനക്ഷമത 10 കിലോമീറ്റര്‍/ലിറ്ററില്‍ തന്നെ സ്ഥിരമായി നില്‍ക്കുകയാണ്. അതേ സമയം വാഹനങ്ങളുടെ ഭാരം 25% വര്‍ദ്ധിക്കുകയും കുതിരശക്തി ഇരട്ടിയാകുകയും ചെയ്തു. അതേ സമയം യൂറോപ്പില്‍ ഇന്ധനക്ഷമത ഇപ്പോള്‍ 18.5 കിലോമീറ്റര്‍/ലിറ്റര്‍ ആണ്. 2012 ആകുമ്പോഴേക്കും അത് 20 കിലോമീറ്റര്‍/ലിറ്ററില്‍ എത്തിക്കാന്‍ അവര്‍ പരിപാടികള്‍ മെനയുന്നു.

Mr. Castle ന്റെ അഭിപ്രായത്തില്‍ അമേരിക്കക്കാര്‍ക്കിത് നാണക്കേടാണെന്നാണ്.

– from www.nytimes.com

എണ്ണയുടെ ഉപയോഗം കുറക്കൂ. ഭാവി തലമുറയെ രക്ഷിക്കൂ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w