habitat നാശം മൂലം കുറയുന്ന എണ്ണം ഓറാങ്ങുട്ടാന്റെ നിലനില്‍പ്പിനെ ബാധിക്കുന്നുവെന്ന് ജൈവ സംക്ഷണ ജേണല്‍ ആയ Oryx ല്‍ വന്ന ഗവേഷണ പ്രബന്ധം പറയുന്നു. ഇന്‍ഡോനേഷ്യന്‍ ദ്വീപായ സുമാട്രയില്‍ അവയുടെ എണ്ണം 2004 ആയപ്പോഴേക്കും 7,501 ല്‍ നിന്ന് 6,600 ആയി കുറഞ്ഞു. ഓറാങ്ങുട്ടാന്‍ ജീവിക്കുനതെന്ന് കരുതിയിരുന്ന Aceh എന്ന സ്ഥലത്തെ വലിയ ഭൂഭാഗത്ത് ഒരണ്ണം പോലും ജീവിക്കുന്നില്ല. Borneo ദ്വീപിലെ 54,000 ഓറാങ്ങുട്ടാന്‍ 10% വരുന്ന habitat നാശം മൂലം എണ്ണത്തില്‍ വളരെ കുറഞ്ഞു.
“സുമാട്രന്‍ ഓറാങ്ങുട്ടാന്‍ വേഗത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അവയെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ ആയിരിക്കും വംശനാശം സമ്ഭവിക്കുന്ന അദ്യത്തെ great ape”, പ്രബന്ധം എഴുതിയ Dr Serge Wich പറഞ്ഞു. വന നശീകരണവും വേട്ടയാടലും ഭയാനകമായ രീതിയിലാണ് നടക്കുന്നത്. Bornean ഓറാങ്ങുട്ടാന്റെ എണ്ണത്തിലെ കുറവ് മുമ്പ് കരുതിയിരുന്നതിലും കൂടുതലാണ്. ഇന്‍ഡോനേഷ്യയിലേയും മലേഷ്യയിലേയും പാം ഓയില്‍ കൃഷിയാണ് വനനശീകരണത്തിന്റെ പ്രധാന കാരണം. പാം ഓയിലിന്റെ 80% വും ഉത്പാദിപ്പിക്കുന്നത് ഈ രണ്ട് രാജ്യങ്ങളാണ്.