സ്കോട്ലന്റിലെ മന്ത്രിമാര്‍ 152 ടര്‍ബൈന്‍ ഉള്ള 456 മെഗാവാട്ട് ശക്തിയുള്ള കാറ്റാടിപ്പാടം Abington ലെ Clyde ല്‍ പണിയാന്‍ അനുമതി കൊടുത്തു. പണി ഈ വര്‍ഷം ആരംഭിക്കും. 2011 ല്‍ പണി പൂര്‍ത്തിയാക്കും. ഇതിന് £60 കോടി പൗണ്ട് ചിലവാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ സമയത്ത് 200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ പ്രൊജക്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ 30 പേരുടെ ആവശ്യമാണ് ഉള്ളത്. Scottish and Southern Energy , ഏകദേശം, 320,000 വീടുകള്‍ക്ക് വേണ്ട വൈദ്യുതി ഈ നിലയത്തിന് നല്‍കാനുമെന്ന് പ്രൊജക്റ്റിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
2020 ഓടെ 50% ഊര്‍ജ്ജം renewable ല്‍ നിന്ന് കണ്ടെത്തണമെന്നുള്ളതാണ് സ്കോട്ലാന്റിന്റെ പദ്ധതി. ഈ പദ്ധതിക്ക് അംഗീകാരം നികിയ സര്‍ക്കാരിനെ WWF ന്റെ ഡയറക്റ്റര്‍ Dr Richard Dixon അഭിനന്ദിച്ചു.
ഇപ്പോള്‍ പണി നടന്നുകൊണ്ടിരിക്കുന്ന Eaglesham Moor കാറ്റാടി പാടത്തിന് 322 മെഗാവാട്ട് ശേഷിയാണ് ഉള്ളത്.
യൂറോപ്പിലെ ഏറ്റവും വലിയതും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ കാറ്റാടി പാടം സ്പെയിനിലെ Guadalajara ല്‍ പ്രവര്‍ത്തിക്കുന്ന Maranchon കാറ്റാടിപാടം ആണ്. അതിന് 208 മെഗാവാട്ട് ശക്തിയുണ്ട്.
– from BBC