സഹാറയിലെ സൂര്യന്‍ യൂറോപ്പ്യന്‍ സൂപ്പര്‍ ഗ്രിഡ്ഡിന് ശക്തി നല്‍കും

A worker tends to the world's largest solar plant in Germany. Photo Waltraud Grubitzsch EPA Corbis

സഹാറ മരുഭൂമില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകള്‍ യൂറോപ്പിന് വേണ്ട ശുദ്ധ വൈദ്യുതി നല്‍കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. €4500 കോടി യൂറോ ചിലവു പ്രതീക്ഷിക്കുന്ന യൂറോപ്പ്യന്‍ സൂപ്പര്‍ ഗ്രിഡ്ഡ് പദ്ധതി ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളുമായി വൈദ്യുതി പങ്കുവെക്കാനുള്ള അവസരം നല്‍കുന്നു. ഉദാഹരണത്തിന് ബ്രിട്ടണില്‍ നിന്നും ഡന്‍മാര്‍ക്കില്‍ നിന്നുമുള്ള പവനോര്‍ജ്ജം ഐസ്‌ലാന്റില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള ഭൗമതാപോര്‍ജ്ജം തുടങ്ങിയവ.

സഹാറയിലും വടക്കന്‍ ആഫ്രിക്കയിലും വീഴുന്ന സൂര്യപ്രകാശത്തിന്റെ 0.3% മാത്രം മതി മുഴുവന്‍ യൂറോപ്പിനും വൈദ്യുതി നല്‍കാന്‍. കൂടാതെ അവിടെ സൂര്യപ്രകാശത്തിന്റെ തീവൃത വളരെ അധികമായതിനാല്‍ വടക്കേ യൂറോപ്പില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളേക്കാള്‍ മൂന്നു മടങ്ങ് കൂടുതല്‍ വൈദ്യുതി അതേ പാനല്‍ വടക്കന്‍ ആഫ്രിക്കയില്‍ സ്ഥാപിച്ചാല്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. European commission ന്റെ Institute for Energy ലെ Arnulf Jaeger-Walden പറയുന്നു.

ആഫ്രിക്കയില്‍ സ്ഥാപിക്കുന്ന ഓരോ നിലയവും 50-200MW വൈദ്യുതി ഉത്പാദിപ്പിക്കും. ഇവയെല്ലാം ഉത്പാദിപ്പിക്കുന്ന വൈദ്യുതി ആയിരക്കണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലൈനിലൂടെ യൂറോപ്പിലെത്തിക്കും. സാധാരണയായി ഉപയോഗിക്കുന്ന alternating current(AC) പകരം ഉയര്‍ന്ന വോള്‍ടേജുള്ള direct current(DC) ആണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. AC ലൈനിനെ അപേക്ഷിച്ച് DC ലൈനില്‍ പ്രസരണ നഷ്ടം വളരെ കുറവാണ്. വലിയ ദൂരങ്ങളില്‍ AC ലൈന്‍ സാമ്പത്തിമായി നഷ്ടവുമാണ്.

പുനരുത്പാദിതോര്‍ജ്ജത്തെ സമതുലിതമാക്കാന്‍ ഈ ഗ്രിഡ്ഡ് സഹായിക്കും. “ഒരു ജലവൈദ്യുത പദ്ധതിയെ ഈ ഗ്രിഡ്ഡിലേക്ക് ഘടിപ്പിച്ചാല്‍ അത് ഒരു ബാക്കപ്പ് ബാറ്ററിയായി പ്രവര്‍ത്തിക്കും. കൂടാതെ കാറ്റാടി പാടങ്ങളുണ്ട്. ഒരു സ്രോതസ്സാവില്ല ഇതിന് ഊര്‍ജ്ജം പകരുക. പല പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകളുടെ ഒരു കൂട്ടമായിരിക്കും”. Jaeger-Walden പറയുന്നു

ഗ്രിഡ്ഡിന്റെ വലിപ്പമനുസരിച്ച് യൂറോപ്പ് മുഴുവന്‍ ഉയര്‍ന്ന വോള്‍ട്ടേജുള്ള ലൈന്‍ നിര്‍മ്മിക്കാന്‍ 2050 വരെ പ്രതി വര്‍ഷം €100 കോടി യൂറോ ആവശ്യമുണ്ട്. International Energy Agency യുടെ കണക്കുകള്‍ പ്രകാരം അടുത്ത 30 വര്‍ഷത്തെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി $45 ലക്ഷം കോടി ($45tr) ഡോളര്‍ വേണം. ആ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ യൂറോപ്പ്യന്‍ സൂപ്പര്‍ ഗ്രിഡ്ഡിന്റെ ചിലവ് വളരെ ചെറുതാണെന്നാണ് Jaeger-Walden ന്റെ അഭിപ്രായം.

വലിയ സൗരോര്‍ജ്ജ പാടങ്ങള്‍ക്ക് വേണ്ടി സോളാര്‍ പാനലുകള്‍ വന്‍തോതില്‍ നിര്‍മ്മിക്കുന്നത് അതിന്റെ ചിലവ് കുറക്കും. “ഇപ്പോഴത്തെ ഏറ്റവും വലിയ PV സൗരോര്‍ജ്ജ നിലയം Leipzig ല്‍ ആണ്. അവിടെ വൈദ്യുതി വാട്ടിന് €3.25 യൂറോയാണ്. അതേ പ്രൊജക്റ്റ് മെഡിറ്ററേനിയന്‍ പ്രദേശത്ത് ഉദാഹരണത്തിന് തെക്കെ ഇറ്റലിയില്‍ സ്ഥാപിച്ചാല്‍ വൈദ്യുതി യൂണിറ്റിന് 15 സെന്റിന് നല്‍കാന്‍ കഴിയും. അത് സാധാരണ ഉപഭോക്താവ് ഇപ്പോള്‍ ചിലവാക്കുന്ന തുകക്ക് താഴെയാണ്”.

High Voltage Direct Current (HVDC) പ്രേക്ഷണ ലൈന്‍ ആദ്യം വികസിപ്പിച്ചെടുത്തത് 1930 ല്‍ ആണ്. വളരെ അധികം വൈദ്യുതി കൂടുതല്‍ ദൂരത്തേക്ക് കൊണ്ടുപോകാനുള്ള എറ്റവും ദക്ഷതയേറിയ വഴി ഇതാണ്. AC ലൈനില്‍ നഷ്ടം വളരെ അധികമാണ്. ഒരേ വണ്ണം ഉള്ള ലൈനില്‍ AC യെ അപേക്ഷിച്ച് DC ക്ക് കൂടുതല്‍ വൈദ്യുതി കടത്തിവിടാനാകും. എന്നാല്‍ ദീര്‍ഘദൂരത്തേക്കെ DC പ്രയോജനപ്പെടുതയുള്ളു. കാരണം DC യെ ചിലവുകൂടിയ static inverters പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് വീണ്ടും AC ആക്കിമാറ്റിയേ ഉപയോഗിക്കാന്‍ കഴിയൂ. പുതിയ HVDC കേബിളുകള്‍ക്ക് പ്രസരണ നഷ്ടം 1,000km ന് 3% എന്ന തോതില്‍ കുറക്കാന്‍ കഴിയും.

ACയില്‍ വ്യത്യസ്ഥ frequencies ഉപയോഗിക്കുന്ന വിവധ രാജ്യങ്ങള്‍ക്ക് ഉപകാരപ്രദമാണ് DC അടിസ്ഥാനത്തിലുള്ള വിതരണം എന്നതാണ് ഇതിന്റെ വേറൊരു ഗുണം. കൂടാതെ AC കറന്റ് ഉത്പാദിപ്പിക്കുന്ന കാറ്റാടികള്‍ പോലുള്ള സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി synchronise ചെയ്യാനും HVDC കേബിള്‍ സഹായിക്കും.

– from www.guardian.co.uk

രാജ്യങ്ങള്‍ ഒരു പൊതു സ്രോതസ്സ് ഉപയോഗിക്കുന്നതിനാല്‍ അവര്‍ തമ്മിലുള്ള സൗഹൃദം വളര്‍ത്താന്‍ ഉപകരിക്കും ഇത്. സൈനിക ചിലവ് കുറച്ച് പരസ്പര സഹകരണത്തിലൂടെ വിശ്വ മാനവീകത ഉണരട്ടേ.

One thought on “സഹാറയിലെ സൂര്യന്‍ യൂറോപ്പ്യന്‍ സൂപ്പര്‍ ഗ്രിഡ്ഡിന് ശക്തി നല്‍കും

  1. സാധാരണ രീതിയില്‍ നമ്മുടെ നാട്ടിലും പ്രായോഗികമാണോ ഈ രീതി. സോളാര്‍ പാനലുകള്‍ക്കും മറ്റും ചിലവ് കൂടുതലല്ലേ. ശരാശരി ഒരു വീടിന് വൈദ്യുതി ലഭിക്കണമെങ്കില്‍ എത്ര ചിലവ് വരും. കഴിഞ്ഞ്ജ വര്‍ഷം ഏതോ ഒരു പ്രദര്‍ശനത്തില്‍ ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്‍ കണ്ടു. 12000 രൂപയാണ്‌ വില. ഇങ്ങനെ നോക്കുമ്പോള്‍ മുതല്‍ മുടക്ക് അല്പം കൂടുതല്‍ അല്ലേ ?

Leave a reply to joker മറുപടി റദ്ദാക്കുക