കുറച്ച് കഴിക്കു, പരിസ്ഥിതി സംരക്ഷിക്കു

അമേരിക്കയുടെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 19% ആഹാരം ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമാണ് ഉപയോഗിക്കുന്നത്. Cornell University ലെ David Pimentel ഉം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും Human Ecology ജേണലില്‍ എഴുതിയ ലേഖനത്തിലാണ് ഇങ്ങനെ പറയുന്നത്. ശരാശരി അമേരിക്കക്കാരന്‍ ഒരു ദിവസം 3,747 കാലറി ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന ആഹാരമാണ് അകത്താക്കുന്നത്. ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കുന്നതിനേക്കാള്‍ 1,200 കാലറി കൂടുതല്‍. പ്രധാന ആഹാര വസ്തുക്കളേക്കളായ അരി, ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ ഇവയെക്കാള്‍ ജങ്ക് ഫുഡ്, മൃഗ ഉത്പന്നങ്ങള്‍ തുടങ്ങിയവക്ക് കൂടുതല്‍ ഊര്‍ജ്ജം ഉണ്ട്.

അമേരിക്കന്‍ Geological Survey യുടെ കണക്ക് പ്രകാരം ഒരു ഹാം ബര്‍ഗര്‍ ഉണ്ടാക്കാന്‍ 4,927 ലിറ്റര്‍ ജലം ആവശ്യമാണ്. (അസംസ്കൃത വസ്തുക്കളുടെ ഉത്പാദനത്തില്‍ തുടങ്ങി നമ്മുടെ പ്ലേറ്റില്‍ അത് എത്തുന്നത് വരെയുള്ള കണക്കാകാം). University of Chicago യിലെ Gidon Eshel ഉം Pamela Martin ഉം നടത്തിയ പഠനത്തില്‍ കണ്ടത് സസ്യാഹാരമാണ് കൂടുതല്‍ energy-efficient ആയിട്ടുള്ളത് എന്നാണ്. അതിന് ശേഷം കോഴി ഉത്പന്നങ്ങളും. ചുവന്ന ഇറച്ചിയും മീനും എറ്റവും കുറവ് ഊര്‍ജ്ജ ദക്ഷതയുള്ളയാണ്.

“ജങ്ക് ഫുഡ്ഡിന്റേയും ഇറച്ചിയുടേയും ഉപയോഗം കുറച്ചാല്‍ ശരാശരി അമേരിക്കക്കാരന് ഇന്ധന ഉപഭോത്തില്‍ വളരെയേറെ കുറവുണ്ടാക്കാനും സ്വന്തം ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും” എന്ന് Pimentel ഉം കൂട്ടരും നടത്തിയ പത്ര പ്രസ്ഥാവനയില്‍ പറയുന്നു. ഈ ആശയം പുതിയതൊന്നുമല്ല. LiveScience ന്റെ Bad Science കോളമെഴുത്തുകാരനായ Benjamin Radford മുമ്പ് എഴുതിയത് “ശരിക്കും നിങ്ങള്‍ ഭൂമിയെ സംരക്ഷിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഭാരം കുറക്കുക” എന്നാണ്.

വിലകൂടുന്ന ഊര്‍ജ്ജം ചോളത്തിന്റേയും സോയാബീന്റേയും വിലയെ ബാധിക്കും. വളത്തിന്റെ വില ചോളത്തിന്റെ വില 82% ഉം സോയാബീന്റേയും വില 117% വര്‍ദ്ധിക്കുന്നതിന് കാര​ണമാകുമെന്ന് University of Illinois ലെ കാര്‍ഷിക സാമ്പത്തിക വിദഗ്ധനായ Gary Schnitkey പറയുന്നു. “നൈട്രജന്‍ വള നിര്‍മ്മാണ ചിലവിന്റെ 80% ബാധിക്കുന്നത് പ്രകൃതി വാതകത്തിന്റെ വിലയാണ്. പ്രകൃതി വാതകത്തിന്റെ വില കൂടുന്നത് വളത്തിന്റെ വിലയും കൂട്ടും”. ഇന്ധനത്തിന്റെ വിലകൂടുന്നത് വിളവെടുപ്പിന്റെയും ആഹാരത്തിന്റെ കടത്തലിന്റേയും (transport) ചിലവ് വര്‍ദ്ധിപ്പിക്കും. ഈ അധിക ഭാരത്തിന്റെ കുറച്ചുഭാഗം കൃഷിക്കാര്‍ വഹിക്കും. Schnitkey പറയുന്നു, ഉപഭോക്താക്കളും ഉത്പന്നങ്ങള്‍ക്ക് കൂടിയ വില നല്‍കേണ്ടി വരും.

Pimentel നടത്തിയ Cornell പഠനത്തില്‍ പറയുന്നത്, ഊര്‍ജ്ജ ഉപഭോഗം കുറക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് ഒരു വലിയ പങ്കുണ്ടെന്നാണ്. “വ്യക്തികള്‍ ഇഷ്ടപ്പെട്ട ആഹാരം തെരഞ്ഞെടുക്കുന്നതില്‍ ആഹാരത്തിന്റെ ഊര്‍ജ്ജ ഉപഭോഗത്തേയും കൂടി ഉള്‍പ്പെടുത്തി ‘ഹരിത’ ജീവിത രീതി സ്വീകരിക്കണം. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന, ഉയര്‍ന്ന പ്രോസസ്സിങ്ങ് വേണ്ടാത്ത, പോഷകമൂല്ല്യമുള്ള ആഹാരം തെരഞ്ഞെടുക്കണം”, ശാസ്ത്രജ്ഞര്‍ പറയുന്നു. “ഇത് പരിസ്ഥിക്കും നല്ലതാണ്, അതോടൊപ്പം നിങ്ങളുടെ ആരോഗ്യത്തിനും”. അവര്‍ പറയുന്നത് കാലറി കുറക്കുന്നത് മനുഷ്യന്റെ ആയുസ്സ് കൂട്ടുമെന്നാണ്. കൂടാതെ അത് നിങ്ങളുടെ ലൈംഗിക ജീവിതത്തിനും നല്ലതാണെന്നാണ്. Scientists found last year that obesity is linked to erectile dysfunction.

– from www.livescience.com

ജനസംഖ്യ കുറച്ചതുകൊണ്ട് മാത്രം പരിസ്ഥിതിക്ക് ഗുണമുണ്ടാകണമെന്നില്ല. ഉദാഹരണത്തിന് ലോക ജനസംഖ്യയുടെ 5% മേ വരൂ അമേരിക്കയിലെ ജനസംഖ്യ. എന്നാല്‍ അവര്‍ ഉപയോഗിക്കുന്നത് മൊത്തം വിഭവങ്ങളുടെ 20% ല്‍ അധികമാണ്. ഒരുത്തന്‍ 5 പേര്‍ക്ക് വേണ്ടത് തിന്നുന്നുണ്ടെങ്കില്‍ ജനസംഖ്യ കുറച്ചിട്ട് എന്തു കാര്യം. അമേരിക്കക്കാരേ കുറച്ചു തിന്നൂ.

ഒരു അഭിപ്രായം ഇടൂ