.
ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക
ആണവ കള്ളങ്ങള്‍ തള്ളിക്കളയുക.
ഒരു മണ്ടത്തരത്തിനു വേണ്ടി പണം മുടക്കാതിരിക്കുക.
ആണവനിലയം – വെള്ളം ചൂടാക്കാനുള്ള* അപഹാസ്യവും, ഭയാവഹവും, ചിലവേറിയതും, പാഴായതുമായ വഴി.
2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമന്‍ യുദ്ധക്കപ്പലുകള്‍ കത്തിക്കാന്‍ ആര്‍ക്കമിഡീസ് സൂര്യപ്രകാശം ഉപയോഗിച്ചതോര്‍ക്കുക. ആ ശക്തി നമുക്ക് അന്നേ അറിയാം. ഫോസില്‍ ഇന്ധന ലോബിയെ തകര്‍ത്ത് പുനരുത്പാദിതോര്‍ജ്ജ സ്രോതസുകള്‍ വികസിപ്പിക്കുക, ഉപയോഗിക്കുക.
ദയവുചെയ്ത് ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ വായിക്കുക.
3 ബില്ല്യണ്‍, 4.5 ബില്ല്യണ്‍ €5.5 ബില്ല്യണ്‍** യൂറോയുടെ മണ്ടത്തരമാണ് Olkiluoto റിയാക്റ്റര്‍, ഗ്രീന്‍പീസ് പറയുന്നു.
നമ്മുടെ കുട്ടികളെയോര്‍ത്ത് ആണവ നവോത്ഥാനം വേണ്ട എന്നു പറയുക.
* ആണവനിലയം എന്നു പറയുമ്പോള്‍ ഒരു തെറ്റിധാരണ ഉണ്ടാകും. യുറേനിയം ഒരു പാത്രത്തില്‍ വെച്ചിട്ട് രണ്ട് ഇലക്ട്രോഡുകള്‍ അതിലേക്ക് കുത്തിവെച്ചാല്‍ താനേ വൈദ്യുതി ഇങ്ങ് ഒഴുകിയെത്തും എന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അങ്ങനെയല്ല. ആണവ പ്രവര്‍ത്തനം നടക്കുമ്പോള്‍ അതി തീവൃമായി വികിരണങ്ങള്‍ പുറത്തുവിടും. ഗാമാ, ഇന്‍ഫ്രാറെഡ്, x-ray, അള്‍ട്രാ വയലറ്റ് തുടങ്ങിയ കിരണങ്ങള്‍ വഴി ഊര്‍ജ്ജം റേഡിയേഷന് വഴി പുറത്തേക്കൊഴുകും. ഇതില്‍ ഇന്‍ഫ്രാറെഡ് ഒഴികെ എല്ലാം ഉപയോഗശൂന്യവും അപകടകരവുമാണ്. അത് പുറത്തുവരുന്നത് തടയാന്‍ വലിയ കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മ്മിച്ച് കോറിനെ സംരക്ഷിക്കുന്നു. ഇന്‍ഫ്രാറെഡ് എന്നാല്‍ ചൂട് ആണ്. അതുപയോഗിച്ച് വെള്ളം ചൂടാക്കി നീരാവി ആക്കുന്നു. ഈ നീരാവി ഉപയോഗിച്ച് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കല്‍ക്കരി നിലയങ്ങളേപ്പോലെ. പക്ഷേ വളരേറെ പണം ചിലവാക്കിയും ജീവജാലങ്ങളുടെ സുരക്ഷിതത്വം പണയപ്പെടുത്തിയും!
** ഈ പോസ്റ്റ് എഴുതിയ സമയത്ത് അത് 3 ബില്ല്യണ്‍ യൂറോ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 4.5 ബില്ല്യണ്‍ ആയി.
[31.08.2009] പുതിയ കണക്കനുസരിച്ച് ചിലവ് €5.5 ബില്യണ്‍ യൂറോയില്‍ എത്തി.,ആദ്യം കമ്പനി ഫിന്നിഷ് സര്‍ക്കാരിനോടും ജനങ്ങളോടും പറഞ്ഞിരുന്നത് വെറും €2.5 ബില്യണ്‍ യുറോ ചിലവേ വരൂ എന്നാണ്.
1 Euro = 1.3824 U.S. dollars
അതായത് $6.33 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍.