അടുക്കളയിലെ ഗ്രാനൈറ്റ് റേഡിയേഷന്‍

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് Teaneck, N.J. ലെ Lynn Sugarman Lake George, N.Y. ല്‍ വീട് വാങ്ങുന്നതിന് മുമ്പ് അവിടെ ഉയര്‍ന്ന തോതിലുള്ള റഡോണിന്റെ(radon) അളവ് പരിശോധനയില്‍ കണ്ടെത്തി. റഡോണ്‍ എന്നത് റേഡിയോ ആക്റ്റീവതയുള്ള ശ്വാസകോശ ക്യാന്‍സര്‍ ഉണ്ടാക്കുന്ന വാതകമാണ്. കൂടുതല്‍ വിശദമായി കാര്യങ്ങളറിയുന്നതിന് അവര്‍ ഒരു സാങ്കേതിക വിദഗ്ധനെ ചുമതലപ്പെടുത്തി. “അദ്ദേഹം മുറികള്‍ ഓരോന്നും കേറിയിറങ്ങി നോക്കി”, pediatrician ആയ Dr. Sugarman പറഞ്ഞു. അടുക്കളയില്‍ എത്തിയപ്പോഴാണ് അദ്ദേഹം നിന്നത്. അടുക്കള മേശപ്പുറം (countertop) ഗ്രാനൈറ്റ് കൊണ്ട് അലങ്കരിച്ചതായിരുന്നു. Geiger counter ലെ അളവ് കാണിക്കുന്നത് അടുക്കളയില്‍ മറ്റ് മുറികളേക്കാള്‍ 10 മടങ്ങ് റേഡിയേഷന്‍ ഉണ്ടെന്നായിരുന്നു.

“ഗര്‍ഭിണിയായ എന്റെ മകള്‍ അടുത്ത ആഴ്ച്ച വീട്ടിലേക്ക് വരുന്നു എന്ന ചിന്തയായിരുന്നു എന്റെ മനസ്സില്‍ ആദ്യം വന്നത്,” Dr. Sugarman പറയുന്നു. മകളെ അടുക്കളയുടെ അടുത്ത് വരാന്‍ സമ്മതിക്കരുതെന്നായിരുന്നു സാങ്കേതിക വിദഗ്ധന്റെ അഭിപ്രായം. “എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ ഗ്രാനൈറ്റ് പാളികള്‍ പൊളിച്ചുകളയും റിപ്പോര്‍ട്ട് Department of Health ന്റെ വിശകലനത്തിന് അയച്ചുകൊടുക്കുകയും ചെയ്തു”. വിശദമായ പഠനത്തിന്റെ ഫലമായി ഗ്രാനൈറ്റില്‍ വളരെ കൂടിയ അളവില്‍ യുറേനിയം ഉണ്ടെന്ന് മനസിലായി. യുറേനിയത്തിന് റേഡിയോ ആക്റ്റീവത ഉണ്ടെന്ന് മാത്രമല്ല, അത് ജീര്‍ണിക്കും തോറും റഡോണ്‍ വാതകം പുറത്തുവിടുകയും ചെയ്യും. “എനിക്കും എന്റെ കുടുംബത്തിനും ഇതുമൂലമുണ്ടായ ആരോഗ്യ പ്രശ്നം കുറവാണ്. എന്നാലും എനിക്ക് തോന്നുന്നത് ഇതൊരു അനാവശ്യ അപകടമാണ്.” Dr. Sugarman പറയുന്നു.

കഴിഞ്ഞ ദശകം മുതല്‍ ഗ്രാനൈറ്റ് ഉപയോഗിച്ചുള്ള അടുക്കള മേശപ്പുറത്തിന്റെയും മറ്റും പ്രചാരം കൂടിയിട്ടുണ്ട്. Marble Institute of America യുടെ അഭിപ്രായത്തില്‍ അതിന്റെ ആവശ്യം പത്തു മടങ്ങാണ് കൂടിയത്. ഗ്രാനൈറ്റിന്റെ ലഭ്യതയും കൂടിയിട്ടുണ്ട്. Graniteland (graniteland.com) എന്ന കച്ചവടക്കാര്‍ 63 രാജ്യങ്ങളില്‍ നിന്നുമുള്ള 900 തരം ഗ്രാനൈറ്റുകളാണ് വില്‍പ്പനക്ക് തയ്യാറാക്കിയിട്ടുള്ളത്. വില്‍പ്പനയുടെ വ്യാപ്തിയും വ്യത്യസ്ഥതയും കൂടിയതോടെ ഇതിന്റെ പ്രശ്നങ്ങളും കൂടിവരുന്നു.

“എല്ലാ ഗ്രാനൈറ്റും അപകടകരമാണെന്നല്ല ഇതിനര്‍ത്ഥം,” Clifton Park, N.Y. ലെ CMT Laboratories q.a. ഡയറക്റ്റര്‍ Stanley Liebert പറയുന്നു. Dr. Sugarman ന്റെ വീട്ടില്‍ പരിശോധന നടത്തിയത് അദ്ദേഹമായിരുന്നു. “എന്നാല്‍ ചിലവ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്”. മറ്റു വസ്തുക്കള്‍ ഉപയോഗിച്ച് അടുക്കള മേശപ്പുറം നിര്‍മ്മിക്കുന്ന കമ്പനികള്‍ ഗ്രാനൈറ്റ് അടുക്കള മേശപ്പുറം അപകടമാം വിധം റഡോണ്‍ പുറത്തുവിടുയും റേഡിയേഷന് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് ആരോപിക്കാന്‍ തുടങ്ങിയിട്ട് ഒരു ദശകം ആയി. എന്നാല്‍ Marble Institute of America പറയുന്നത് ഇത് മറ്റു കമ്പനിക്കാരുടെ വീര്‍പ്പിച്ച് കെട്ടിയ കുപ്രചരണമാണ് എന്നാണ്. എന്നാല്‍ ഗ്രാനൈറ്റില്‍ യുറേനിയത്തിനോടൊപ്പം മറ്റ് റേഡിയോ അക്റ്റീവതയുള്ള മൂലകങ്ങളായ തോറിയം, പൊട്ടാസിയം എന്നിവയിണ്ടെന്നും അവ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്ര ശക്തമല്ലന്നും അവര്‍ കരുതുന്നു.

താഴ്ന്ന അളവില്‍ റഡോണിനും റേഡിയേഷനും ഗ്രാനൈറ്റ് അടുക്കള മേശപ്പുറം കാരണമാകുന്നുവെന്ന് ആരോഗ്യ ഭൗതിക ശാസ്ത്രജ്ഞരും റേഡിയേഷന്‍ വിദഗ്ധരും കരുതുന്നു. അത് ഭൂകേന്ദ്രത്തില്‍ നിന്ന് വരുന്നതോ ശൂന്യാകാശത്തുനിന്നും വരുന്നതോ ആയ background radiation ന് തുല്ല്യമായ അളവിലേ ഉള്ളു എന്നാണ് അവര്‍ പറയുന്നത്. വാച്ചുകളും പുക detectors ഉം ഒക്കെ ഇത്തരത്തില്‍ X-rays വികിരണം നടത്തുന്നുണ്ട്.

റഡോണ്‍ വാതക അളവ് ഒരു ലിറ്റര്‍ വായുവില്‍ 4 picocuries ആണെങ്കില്‍ അത് പ്രതിദിനം അര പാക്കറ്റ് സിഗററ്റ് വലിക്കുക്കുന്നവര്‍ക്ക് തുല്ല്യമായ ക്യാന്‍സര്‍ സാദ്ധ്യത ഉണ്ടാക്കുമെന്നാണ് E.P.A. യുടെ കണക്ക്. Dr. Sugarman ന്റെ വീടിന്റെ അടുക്കളയില്‍ 100 picocuries/ലിറ്റര്‍ ആയിരുന്നു. അവരുടെ വീടിന്റെ basement ല്‍ കൂടിയ അളവ് റേഡിയേഷന്‍ പ്രതീക്ഷിച്ചിരുന്നു. കാരണം ഭൂമിക്കടിയിലെ യുറേനിയം ജീര്‍ണ്ണിക്കുന്നതില്‍ നിന്നുണ്ടാകുന്ന വാതകം basement ല്‍ അടിഞ്ഞുകൂടാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ അവിടെ രേഖപ്പെടുത്തിയത് 6 picocuries/ലിറ്റര്‍ ആയിരുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളായ E.P.A. യും Nuclear Regulatory Commission നും പറയുന്നത് സാധാരണ മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് പ്രതിവര്‍ഷം 360 millirem റേഡിയേഷന്‍ ആഗിരണം ചെയ്യുന്നു എന്നാണ്. (rem എന്നത് ശരീരം ആഗിരണം ചെയ്ത ഊര്‍ജ്ജത്തിന്റെ അളവാണ്). ആണവ നിലയങ്ങള്‍ക്കടുത്ത് താമസിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 100 millirem അധികം സ്വീകരിക്കാം. ന്യൂയോര്‍ക്കില്‍ നിന്ന് ലോസാഞ്ജലസിലേക്ക് വിമാനമാര്‍ഗ്ഗം യാത്രചെയ്യുന്നവര്‍ ഒരു യാത്രയില്‍ 3 millirem കോസ്മിക് റേഡിയേഷന്‍ സ്വീകരിക്കുന്നു.

– from www.nytimes.com

എന്തൊക്കെയായാലും സിനിമയിലും സീരിയലുകളിലും പരസ്യങ്ങളിലും കാണുന്ന പോലുള്ള വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ ശ്രദ്ധിക്കുക. ആവശ്യമില്ലാതെ ഈ വയ്യാവേലി തലയിലേറ്റണോ?
സ്വന്തം ജോലിസ്ഥലങ്ങളിലെ പളപളപ്പന്‍ തറ കണ്ട് അഭിമാനം തോന്നുന്നുവോ. Geiger counter കൊണ്ട് ഒന്ന് പരിശോധിക്കാന്‍ മറക്കേണ്ട.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

3 thoughts on “അടുക്കളയിലെ ഗ്രാനൈറ്റ് റേഡിയേഷന്‍

  1. അമേരിക്കയില്‍ ചില സ്ഥലങ്ങളില്‍ വീട് വാങ്ങുന്നവര്‍ പ്രത്യേകം നോക്കുക ബേസ്മെന്റിലെ റേഡിയേഷന്‍ണ് 🙂
    എന്തിന് ഗ്രാനിറ്റ് വരെ പോകുന്നു? കേരളത്തില്‍ കൊല്ലത്ത് ഈ റാഡോണും തോറിയവും മറ്റും പുറത്ത് വിടുന്ന ഗാമാ റേഡിയേഷനും ഒക്കെ ഏറ്റല്ലേ ആളുകള്‍ കഴിയുന്നത്. അവിടെയുള്ള എത്ര പേര്‍ക്ക് ഇതിനെ കുറിച്ച് അറീയാം? അപ്പോള്‍ ആ മണലുപയോഗിച്ച് ഭിത്തികള്‍ സിമന്റ് ചെയ്തിട്ടുള്ള കേരളത്തിലെ വീടുകളുടെ സ്ഥിതിയോ? 🙂

  2. ചവറ ഭാഗത്തുള്ള ജനങ്ങളില്‍ ഇത്തരത്തിലുള്ള പ്രകൃതി ദത്തമായ റേഡിയേഷന്റെ കുഴപ്പങ്ങളനുഭവിക്കുന്നവരാണ്. പക്ഷ അതുപോലെ അല്ലല്ലോ നമ്മള്‍ വിലകൊടുത്ത് വീട് അലങ്കരിക്കുന്ന ഒരു വസ്തു. NH ലൂടെ യാത്ര ചെയ്താന്‍ കാണാം ധാരാളം കല്ലു വില്‍പ്പന ശാലകള്‍. എന്നാല്‍ നാം ഇവിടെ അതില്‍ നിന്നുള്ള മലിനീകരണത്തെക്കുറിച്ച് ബോധാന്‍മാരല്ല.

Leave a reply to jagadees മറുപടി റദ്ദാക്കുക