organic light emitting diodes (OLEDs) കളുടെ വരവോടെ ഊര്‍ജ്ജ ദക്ഷതക്ക് പുതിയ ഉണര്‍വുണ്ടായിട്ടുണ്ട്. എന്നാല്‍ സാങ്കേതിക വിദ്യ വാഗ്ദാനങ്ങള്‍ക്കൊപ്പമെത്തുന്നില്ല. ഉത്പാദിപ്പിക്കുന്ന വെളിച്ചത്തിന്റെ 20% മാത്രമേ പുറത്തുവരുന്നുള്ളു. അതായത് കൂടുതല്‍ വെളിച്ചവും വിളക്കുനുള്ളില്‍ കുടുങ്ങി ദക്ഷത വളരെ കുറവാക്കുന്നു. University of Michigan ലേയും Princeton University ലേയും ഗവേഷകര്‍ OLEDകളുടെ ദക്ഷത ഉയര്‍ത്താനുള്ള പരിപാടികളിലാണ്. OLEDകളുടെ വെളിച്ചം 60% ഉയര്‍ത്താനുള്ള വഴി അവര്‍ കണ്ടെത്തി. ഒരു organic grid ഉം micro lenseകളും ഉപയോഗിച്ച് വിളക്കില്‍ കുടുങ്ങിക്കിടക്കുന്ന വെളിച്ചത്തേയും പുറത്തുകൊണ്ടുവരാം.
അര്‍ദ്ധചാലകങ്ങളെ പോലെ പ്രവര്‍ത്തിക്കുന്ന നാനോമീറ്റര്‍ കനമുള്ള ജൈവവസ്തുക്കളിലേക്ക് വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോണിനെ കടത്തിവിട്ടാണ് OLEDകള്‍ വെളുത്ത പ്രകാശം ഉണ്ടാക്കുന്നത്. പ്രകാശം substrate ല്‍ തന്നെ പ്രതിഫലിച്ച് തിരശ്ഛീനമായി സഞ്ചരിക്കുന്നു. അവിടെയാണ് പ്രശ്നം. പ്രകാശത്തിന് ലംബമായി സഞ്ചരിച്ച് വിളക്കില്‍ നിന്ന് രക്ഷപെടാന്‍ കഴിയുന്നില്ല. Forrest കണ്ടുപിടിച്ച് ഉപകരണത്തിന് 5 മൈക്രോണ് വലിപ്പമുള്ള ലെന്‍സുകള്‍ ഉപയോഗിച്ച് വിളക്കില്‍ കുടുങ്ങിയ പ്രകാശത്തെ പുറത്തുകൊണ്ടുവരാന്‍ കഴിയും.
ഒരു വാട്ട് ശക്തിക്ക് 70 lumens പ്രകാശം നല്‍കാന്‍ കഴിയുമെന്നാണ് Forrest ഉം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും പറയുന്നത്. സാധാരണ ബള്‍ബ് വാട്ടിന് 15 lumens മാത്രമാണ് നന്‍കുന്നത്. ഫ്ലൂറസെന്റ് വിളക്കുകള്‍ക്ക് വാട്ടിന് 90 lumens വരെ പ്രകാശം നല്‍കും. എന്നാന്‍ അവ മെര്‍ക്കുറി ഉപയോഗിക്കുകയും, കടുത്ത പ്രകാശം ഉണ്ടാക്കുകയും ചെയ്യും.
ഇന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 22% ഉം വെളിച്ചത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഉയര്‍ന്ന ദക്ഷതയുള്ള OLED ക്ക് ഇത് കുറച്ചുകൊണ്ടുവരാന്‍ കഴിയും. LEDകളുടെ ആയുസാണ് വേറൊരു പ്രധാന കാര്യം. അടുത്ത 20 നടത്താന്‍ പോകുന്ന LED വിളക്കുകളിലേക്കുള്ള മാറ്റം അമേരിക്കയുടെ ഊര്‍ജ്ജ ഉപഭോഗം 62% കുറക്കാന്‍ കഴിയും. അതുമൂലം 25.8 കോടി ടണ്‍ കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ കഴിയുമെന്ന് Department of Energy പറയുന്നു.
– from www.technologyreview.com