E.ON ഉം Vattenfall Europe ഉം EWE ചേര്‍ന്നുള്ള ഒരു സംരംഭം ആണ് DOTI. അവരുടെ 18 കോടി യൂറോ ($28.26 കോടി ഡോളര്‍) ചിലവുള്ള തീരക്കടല്‍ കാറ്റടി പാട പ്രൊജക്റ്റിന് അംഗീകാരം ലഭിച്ചു. ഈ പാടത്തെ Borkum West എന്നപേരിലും അറിയപ്പെടും. ഡച്ച് അതിര്‍ത്തിയിലെ Borkum ദ്വീപിന് 45 കിലോമീറ്റര്‍ വടക്ക് ആയിട്ടാണ് ഇത് സ്ഥാപിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗികമായ സാമ്പത്തിക സഹായത്തോടെ വടക്കന്‍ ജര്‍മ്മനിയുടെ തീരത്ത് പണിയുന്ന 30 പ്രോജക്റ്റുകളില്‍ ആദ്യത്തേതാണ് ഇത്.
ഡന്‍മാര്‍ക്ക് ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കൂടുതല്‍ വികസിതമായ (advanced) തീരക്കടല്‍ (offshore) കാറ്റടിപ്പാട വ്യവസായം ഉണ്ട്. എന്നാല്‍ അവരുടെ ടര്‍ബൈനുകള്‍ ജര്‍മ്മനി പദ്ധതിയിടുന്നത്ര അകലെ അല്ല. Alpha Ventus എന്ന നിലയം പണിതീര്‍ന്നാല്‍ Hagermarsch എന്ന സ്ഥലത്തെ ജര്‍മ്മന്‍ പവര്‍ ഗ്രിഡിലേക്ക് വൈദ്യുതി നല്‍കും. ഇതിനാവശ്യമായ 70 കിലോമീറ്റര്‍ നീളമുള്ള കേബിളുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത് E.ON ആണ്. 5 മെഗാവാട്ടുള്ള 12 ടര്‍ബൈന്‍ ഉളെക്കൊള്ളുന്നതാണ് Alpha Ventus. 50,000 വീടുകള്‍ക്ക് വൈദ്യുതി ഇതിന് നല്‍കാനാകും.
കപ്പല്‍ കമ്പനി ആയ Norden Frisia AG ആണ് ഇത് നിര്‍മ്മിക്കാനാവശ്യമായ കപ്പലുകള്‍ നല്‍കുന്നത്. പുനരുത്പാദനോര്‍ജ്ജം 2020 ആകുമ്പോഴെക്കും ഇരട്ടി ആക്കാനുള്ള ജര്‍മ്മന്‍ സര്‍ക്കാരിന്റെ പദ്ധതികളില്‍ തീര കടല്‍ കാറ്റടിപാടങ്ങള്‍ക്ക് പ്രധാന സ്ഥാനമാണുള്ളത്.
– from www.reuters.com