ഗ്രീസിലെ ഏറ്റവും വലിയ സൗര പ്രകാശ വൈദ്യുത (solar photovoltaic (PV)) നിലയം ഗ്രിഡിലേക്ക് ബന്ധിപ്പിച്ചു. Thessaloniki ക്ക് അടുത്തുള്ള Pontoiraklia ല്‍ സ്ഥിതി ചെയ്യുന്ന ഈ നിലയം നിര്‍മ്മിച്ചിരിക്കുന്നത് Phoenix Solar AG ആണ്. അവരാണ് ഇതിന്റെ പ്ലാനിങ്ങും നിര്‍മ്മാണവും നടത്താന്‍ കരാര്‍ എടുത്തത്. 944 കിലോ വാട്ട് ശക്തിയുള്ള നിലയത്തിന്റെ ഉടമസ്ഥത Sunergy A.E ക്കാണ്. ഈ പ്രൊജക്റ്റ് ഗ്രീക്ക് കമ്പോളത്തില്‍ സൗരോര്‍ജ്ജ കമ്പനികള്‍ക്കുള്ള ഒരു പ്രോത്സാഹനമാണ്. രാജ്യത്ത് അടുത്തകാലത്ത് renewable ഊര്‍ജ്ജത്തിന്റെ incentive program മൂലമാണിത്. 2006 ല്‍ അവര്‍ comprehensive Renewable Energy Sources നിയമം പാര്‍ലമെന്റില്‍ പാസാക്കി. അത് ഗ്രാന്റും, നികുതി ഇളവുമൊക്കെ ഇത്തരം സംരംഭങ്ങള്‍ക്ക് നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കി. solar-PV സിസ്റ്റം സ്ഥാപിക്കുന്നവര്‍ക്ക് €0.40-0.50 [US $0.62-0.78] feed-in tariff ഒരു incentive ആയി നല്‍കുന്നു.
വ്യാവസായിക അടിസ്ഥാനത്തില്‍ ഇത് ചെയ്യുന്നവര്‍ക്ക് മൊത്തം ചിലവിന്റെ 50% ഗ്രാന്റായി നല്‍കുന്നു. 2020 ആകുമ്പോഴേക്ക് 700 മെഗാവാട്ട് PV സിസ്റ്റം സ്ഥാപിക്കനാണ് സര്‍ക്കാരിന്റെ പരിപാടി. രാജ്യത്തെ feed-in tariffs ന്റെ ഗുണങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കമ്പനികള്‍ക്ക് ഇപ്പോള്‍ വളരേറെ താല്‍പ്പര്യമുണ്ട്. CIGS (copper indium gallium diselenide) thin-film മൊഡ്യൂളുകള്‍ നിര്‍മ്മിക്കുന്ന Solyndra Inc യുമായി Phoenix Solar ദീര്‍ഘകാലമായുള്ള കരാര്‍ ഒപ്പിട്ടിട്ടുണ്ട്. 2008 മുതല്‍ 2012 വരെ solar modules നല്‍കാന്‍ ഏകദേശം €450 million [US $705.6 million] ന്റെ കരാറാണിത്.
– from www.renewableenergyworld.com
സോളാര്‍ പവര്‍ സിസ്റ്റം പാരിസ്തിതികമായി എന്തെങ്കിലും പ്രസ്നങ്ങള്‍ ഉണ്ടാക്കുമോ ? വിവരങ്ങള്‍ക്ക് നന്ദി.
സൗരോര്‍ജ്ജ നിലയത്തിന് നേരിട്ടുള്ള മലിനീകരണം ഒന്നുമില്ല. എന്തിന് ശബ്ദം പോലും ഉണ്ടാകില്ല. പോരാത്തതിന് തണലും നല്‍കും. വീടുകള്‍ക്ക് മുകളില്‍ ഇത് സ്ഥാപിച്ചാല്‍ ശീതീകരണത്തിനുള്ള ഊര്‍ജ്ജം കുറച്ച് ലാഭിക്കാം.
എന്നാല്‍ നിലയത്തിന് വേണ്ടി വരുന്ന സാധന സാമഗ്രികള്‍ കൊണ്ടുവരുന്നതിനും അതിന്റെ നിര്‍മ്മാണം, അതിന് വേണ്ടിവരുന്ന വസ്തുക്കളുടെ ഖനനം ഒക്കെ മലിനീകരണം ഉണ്ടാക്കും. അത് മറ്റെല്ലാ ഉത്പന്നങ്ങള്‍ക്കും ബാധകമാണ്.