വൈദ്യുത വാഹനമായ Vectrix Maxi സ്കൂട്ടര്‍ പരീക്ഷണാര്‍ത്ഥം 3 മാസം ഉപയോഗിക്കാന്‍ Providence Police Department തീരുമാനിച്ചു. അതിന്റെ test-drive Providence Public Safety Complex ല്‍ നടന്നു. ഒരു ചാര്‍ജിങ്ങില്‍ ഈ സ്കൂട്ടര്‍ 96 കിലോമീറ്റര്‍ ഓടും. Middletown ആസ്ഥാനമാക്കിയുള്ള ഈ സ്കൂട്ടറിന് regenerative braking system വും ഉണ്ട്. സാധാരണ വാഹനങ്ങള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ ഘര്ഷണമുപയോഗിച്ചാണ് വേഗത കുറക്കുന്നത്. അതുമൂലം ഊര്‍ജ്ജം ചൂടായി നഷ്ടപ്പെടുകയാണ്. എന്നാല്‍ regenerative braking ല്‍ ഘര്‍ഷണത്തിന് പകരം electro magnetism ഉപയോഗിച്ച് വേഗത കുറക്കാനുള്ള ഊര്‍ജ്ജത്തെ തിരികെ വൈദ്യുതി ആയി മാറ്റി ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുപയോഗിക്കുന്നു. Vectrix സ്കൂട്ടര്‍ ചാര്‍ജ്ജ് ചെയ്യാന്‍ 3 മുതല്‍ 5 മണിക്കൂര്‍ വരെ വേണം. സാധാരണ വീട്ടുപയോഗത്തിനുള്ള പ്ലഗ്ഗില്‍ നിന്നും ചാര്‍ജ്ജ് ചെയാവുന്ന ഇതിന് മണിക്കൂറില്‍ 99 കിലോമീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യാനാകും. ഇത് നിശബ്ദമായി, മലിനീകരണമില്ലതെ, കുറഞ്ഞ മെയിന്റനന്സോടെ പ്രവര്‍ത്തിക്കുന്നു. സാധാരണ ഒരു 400cc പെട്രോള്‍ മോട്ടോര്‍ സൈക്കിള്‍ ഒരു വര്‍ഷം പ്രവര്‍ത്തിക്കുമ്പോള്‍ 2 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. അമേരിക്കയില്‍ ആദ്യമായി Providence ആണ് വൈദ്യുത വാഹനം ഉപയോഗിക്കാന്‍ ഇത്തരമൊരു പൈലറ്റ് പ്രൊജക്റ്റ് ആരംഭിച്ചത്
– from www.pbn.com www.vectrix.com