ഓം സൈക്കിളിന്റെ മനുഷ്യ യന്ത്ര സങ്കരയിനം

എണ്ണയുടെ വില കൂടുന്നത് ജനങ്ങളെ ചെറുകാറുകളിലേക്കും, പൊതു ഗതാഗത സംരംഭങ്ങളിലേക്കും ഇരു ചക്ര വാഹനങ്ങളിലേക്കും എത്തിച്ചിരിക്കുകയാണ്. മറ്റൊരു ബദലാണ് വൈദ്യുത സൈക്കള്‍. സാധാര യാത്രക്ക് വൈദ്യുത മോട്ടറും കയറ്റം കേറുന്നതുപോലുള്ള സമയത്ത് പെഡലും ഊര്‍ജ്ജം നല്‍കും. XU450 എന്ന ഈ വാഹനത്തിന് നാല് നിലയുള്ള ഊര്‍ജ്ജ നിയന്ത്രണമാണുള്ളത്. ഹാന്‍ഡില്‍ ബാറിലെ ഒരു ചെറിയ ഡിജിറ്റല്‍ കണ്‍ട്രോളര്‍ ഇത് നിയന്ത്രിക്കുന്നു. പിറകിലെ വീലിലുള്ള BionX മോട്ടോറിന് ശക്തി അളക്കാനുള്ള ഒരു sensor ഉണ്ട്. അത് ഉപയോഗിച്ചാണ് മോട്ടോര്‍ എത്ര ഊര്‍ജ്ജം വലിച്ചെടുക്കണമെന്ന് തീരുമാനിക്കുന്നത്. യാത്രക്കാരന്‍ പെഡലില്‍ പ്രയോഗിക്കുന്ന ഊര്‍ജ്ജത്തിന് ആനുപാദികമായിരിക്കും ഇത്. OHM Cycles (www.ohmcycles.com) ന്റെ സ്ഥാപകന്‍ Michael DeVisser പറയുന്നു.

മോട്ടോര്‍ 250 വാട്ട് steady power ഉം 450 വാട്ട് peak power ഉം ഉപയോഗിക്കും. കുറഞ്ഞ ഊര്‍ജ്ജ നിലയില്‍ യാത്രക്കാരന്‍ പ്രയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ 25% കൂടുതല്‍ മോട്ടോര്‍ ഉത്പാദിപ്പിക്കും. ഉയര്‍ന്ന നിലയില്‍ 200% കൂടുതലും. ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നത് സെല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതുപോലെയാണ്. മൂന്നുമണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ 112 കിലോമീറ്റര്‍ ഓടും.

– from online.wsj.com

ധാരാളം വൈദ്യുത സ്കൂട്ടറുകളും സൈക്കിളുകളും നമ്മുടെ നാട്ടില്‍ ലഭ്യമാണ്. Eko Vehicle, Yo Bikes, BSA electric, Hero Cycles, Atlas Cycles, Ultra Motors തുടങ്ങിയ കമ്പനികളുടെ ധാരാളം മോഡലുകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്.

2 thoughts on “ഓം സൈക്കിളിന്റെ മനുഷ്യ യന്ത്ര സങ്കരയിനം

  1. കേരളത്തില്‍ ഒരു വീടിന്റെ വൈദ്യുതി ആവശ്യത്തിനു വേണ്ട സോളാര്‍ പ്രോജെക്ടിനെ കുറിച്ചുള്ള ഇന്‍ഫോര്‍മേഷന്‍ എവിടെ ലഭിക്കും എന്ന് പറഞ്ഞു തരാമോ anert.gov.in നോക്കി. കാര്യമായൊന്നും മനസ്സിലായില്ല

  2. ഇന്‍വെര്‍ട്ടര്‍, UPS, തുടങ്ങിയ വില്‍ക്കുന്നരില്‍ ചിലര്‍ സോളാറും വില്‍ക്കുന്നുണ്ട്. സോംസണ്‍ പവര്‍ കമ്പനി എന്ന് ചെങ്ങന്നൂര്‍ ഉള്ള ഒരു സ്ഥാപനത്തേക്കുറിച്ച് അറിയാം. അവരുടെ ഫോണ്‍ 04792428484 ആണ്. കൂടാതെ ടാറ്റാ-ബിപിക്ക് കൊച്ചില്‍ ഓഫീസുണ്ട്. കഴിവതും പ്രാദേശികമായ സ്ഥാപനത്തെ സമീപിക്കുകയാണ് നല്ലത്.

Leave a reply to jagadees മറുപടി റദ്ദാക്കുക