കിഴക്കന്‍ ടെക്സാസില്‍ $230 കോടി ഡോളറിന്റെ ബയോമാസ് നിലയം പണിയാനുള്ള അംഗീകാരം Austin Energy ന് ഉടന്‍ ലഭിക്കും. 100 മെഗാവാട്ടിന്റേതാണ് നിലയം മില്ലുകളില്‍ നിന്ന് ഉപയോഗശൂന്യമായി പുറംതള്ളുന്ന തടി ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക എന്ന് COO Michael McCluskey പറഞ്ഞു.
ഇന്ധനചിലവ്, നിര്‍മ്മാണം, നിലയ പരിപാലനം, രണ്ട് ദശകങ്ങളിലേക്കുള്ള പ്രവര്‍ത്തനച്ചിലവ് ഇവയെല്ലാം കൂടിയതാണ് $230 കോടി ഡോളര്‍. 2020 ആകുമ്പോഴേക്കും അവരുടെ ഊര്‍ജ്ജോത്പാദനത്തിന്റെ 30% പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താണ് Austin Energy യുടെ ലക്ഷ്യം. അവര്‍ പവനോര്‍ജ്ജത്തിലും ധാരാളം നിക്ഷേപം നടത്തുന്നു.
– from www.bizjournals.com