പുനരുത്പാദിതോര്‍ജ്ജത്തിനും ഊര്‍ജ്ജ ദക്ഷതക്കും നല്‍കിയിരുന്ന tax credits (നികുതിയിളവുകള്‍ ?) പുതുക്കാനുള്ള അമേരിക്കന്‍ നിയമ സഭയുടെ ശ്രമം താല്‍ക്കാലികമായി പരാജയപ്പെട്ടു. സൌരോര്‍ജ്ജ നിക്ഷേപത്തിന് എട്ടു വര്‍ഷങ്ങളും ജൈവ ഡീസലിനും, പുനരുത്പാദിത ഡീസലിനും, പവനോര്‍ജ്ജത്തിനും ഒരു വര്‍ഷവും വീതമായിരുന്നു പുതുക്കാനുദ്ദേശിച്ചിരുന്നത്. 100 അംഗങ്ങളുടെ സെനറ്റില്‍ വിജയിക്കാന്‍ 60 വോട്ട് വേണം. എന്നാല്‍ 51 പേര്‍ അനുകൂതിച്ചും 43 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു.
അമേരിക്കന്‍ പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപം കൂടുതല്‍ ഉണ്ടാകാന്‍ Sen. Max Baucus കൊണ്ടുവന്ന നിയമം അവശ്യമാണെന്ന് അതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. കാര്യങ്ങള്‍ ഇങ്ങനെ വൈകുന്നത് വ്യവസായത്തില്‍ അസ്ഥിരതയുണ്ടാക്കുകയും പുതിയ പ്രൊജക്റ്റുകളെ അവതാളത്തിലെത്തിക്കും.
പുനരുത്പാദിതോര്‍ജ്ജത്തിലടിസ്ഥാനമാക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെ സഹായിക്കാനായി ഈ പദ്ധതി പ്രകാരം $200 കോടി ഡോളറിന്റെ ശുദ്ധ ഊര്‍ജ്ജ ബോണ്ടുകള്‍ (clean energy bonds) കൂടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നികുതി ഘടനക്ക് അംഗീകാരം നല്‍കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ തയ്യാറാണ്. എന്നാല്‍ അവര്‍ പ്രാദേശികമായ എണ്ണ ഖനനം കൂട്ടാനുള്ള പരിപാടികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പും എണ്ണയുടെ വില വര്‍ദ്ധനവും ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളെ തകിടം മറിക്കും. തീരക്കടല്‍ എണ്ണ ഖനനത്തിന്റെ നിരോധനം എടുത്തുകളയുന്ന നിയമത്തേ മാത്രമേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ അംഗീകരിക്കൂ. നിരോധിത മേഖലയിലെ എണ്ണ ഖനനത്തെ ഡമോക്രാറ്റുകളും എതിര്‍ക്കുന്നു.
– from www.reuters.com