ഇന്‍ഷുറന്‍സ് ഭീമനായായ AIG (American International Group) $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കി അമേരിക്കന്‍ സര്‍ക്കാര്‍ സ്വന്തം നിയന്ത്രണത്തിലാക്കി. ഭവന വായ്പാ സംരംഭങ്ങളുടെ വില ഇടിഞ്ഞതിനേ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലെത്തിയ AIG ഈ കടാശ്വാസം കൊണ്ട് രക്ഷപെട്ടിരിക്കുകയാണ്. നികുതി ദായകരുടെ പണം ഉപയോഗിച്ച് Lehman Brothers നെ രക്ഷപെടുത്തന്‍ വിസമ്മതിച്ച, Merrill Lynch നെ Bank of America യില്‍ ലയിപ്പിക്കുന്നതില്‍ മടികാണിക്കാഞ്ഞ ബുഷ് ഭരണകൂടവും Fed ഉം ഇപ്പോള്‍ AIG യെ രക്ഷപെടുത്താന്‍ അതുപയോഗിക്കുകയാണ്.
ചപ്പുചവറുകള്‍ സര്‍ക്കാര്‍ വൃത്തിയാക്കും എന്നതിന്റെ ഒരു ഉദാഹരണമാണ് AIG യുടെ bailout. subprime mortgages ന്റെ വില ഇടിഞ്ഞതല്ല AIG യുടെ തകര്‍ച്ചക്ക് കാരണം. AIG വെറുമൊരു ഇന്‍ഷുറന്‍സ് കമ്പനി മാത്രമായിരുന്നില്ല. Bear Stearns, Lehman Brothers, Bank of America/Merrill Lynch എന്നിവരെ പോലെ അവര്‍ ഊഹക്കച്ചവടം നടത്തുന്ന investment bank/hedge fund ആയും പ്രവര്‍ത്തിച്ചിരുന്നു. കടംവാങ്ങി കടംവാങ്ങി ആദ്യ ആസ്തിയുടെ 25-30 മടങ്ങ് വരെ കടംവാങ്ങിയിട്ടുണ്ട് വാള്‍ സ്ട്രീറ്റിലെ മിക്ക ബാങ്കുകളും. സാധാരണ മനുഷ്യര്‍ ഇങ്ങനെ കടം വാങ്ങാറില്ല. ഇത് ബാങ്കിങ്ങ് വ്യവസായത്തില്‍ മാത്രം നടക്കുന്ന സംഗതിയാണ്.
കടംവാങ്ങുന്നതുമാത്രമല്ല പ്രശ്നം. ഇതിന് ഒരു സുതാര്യതയും ഇല്ല. ഇവയുടെ വിവരങ്ങളെക്കുറിച്ച് ട്രഷറി, Fed, SEC തുടങ്ങി ആര്‍ക്കും ഒന്നും അറിയില്ല. subprime mortgage ആണോ, credit complex security ആണോ, എന്തായാലും മൊത്തം ബാങ്കിങ്ങ് സിസ്റ്റത്തെ തകര്‍ത്ത pile of immense interlocked, incestuous borrowing ആയിരുന്നു.
വാള്‍ സ്ട്രീറ്റ് bail out വേണ്ടി വര്‍ഷങ്ങളായി തയ്യാറെടുക്കുകയായിരുന്നു. കാരണം ഈ കടങ്ങളൊന്നും തിരിച്ചടക്കാന്‍ കഴിയുന്നതല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ക്കറിയാമായിരുന്നു. തിരിച്ചടക്കാന്‍ പറ്റാത്ത കടമായിട്ടും അത് വെച്ച് ചൂതാട്ടം നടത്തി വിജയിയായി തിരിച്ച് വരാന്‍ വാള്‍ സ്ട്രീറ്റിന് കഴിഞ്ഞത് സര്‍ക്കാര്‍ നല്‍കിയ ധനസഹായമാണ്. ഇത് വര്‍ഷങ്ങളായി എല്ലാവര്‍ക്കും അറിയാമായിരുന്ന കാര്യമാണ്. അവര്‍ കൊടുക്കുന്ന ലോണ്‍ തിരിച്ചടക്കാന്‍ പറ്റാത്തതായിരുന്നുവെന്ന് എതു ബാങ്കുകാരനുമറിയാമായിരുന്നു. അവര്‍ അത് വേറൊരാളിന്റെ തലയില്‍ വെച്ചുകൊടുക്കുകയാണ് ചെയ്തത്.
കടം വീട്ടാന്‍ പറ്റാത്തത്ര ആകുമ്പോള്‍ സ്ഥാപനം തകരുക എന്നതാണ് സാധാരണ നിയമം. Bear Stearns ഉം Lehman Brothers ഉം ഒക്കെ തകര്‍ന്നപ്പോള്‍ അതാണ് സംഭവിച്ചത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഈ പ്രശ്നങ്ങളുടെ കാരണമായ നാടകം തുടര്‍ന്നുകൊണ്ടുപോകാനുള്ള പരിപാടികള്‍ നടത്തുകയാണ്. അതിന് ഒരു അടിയന്തിരാവസ്ഥ വേണ്ടിയിരുന്നു. യഥാര്‍ത്ഥത്തില്‍ അതൊരു അടിയന്തിരാവസ്ഥ ആയിരുന്നില്ല.
AIG യെ bail out ചെയ്തില്ലെങ്കില്‍ അതിഭീമമായ സാമ്പത്തിക തകര്‍ച്ച രാജ്യത്തുണ്ടാവും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത് gamblers ന്റെ സാമ്പത്തിക തകര്‍ച്ച മാത്രമാണ്. ഇവര്‍ ഊഹക്കച്ചവടം നടത്തുന്ന ആള്‍ക്കാരാണ്. അപകടം അറിഞ്ഞുകൊണ്ടുതന്നെയാണവര്‍ കളിക്കുന്നത്. പിന്നെ എന്തിന് ജനങ്ങളും പണം ഉപയോഗിച്ച് അവരെ സഹായിക്കണം.
ഉയര്‍ന്നു വരുന്ന പലിശ കാരണം വീട്ടുടമസ്ഥര്‍ക്ക് പണയത്തിന്‍ മേലുള്ള കടം വീട്ടാന്‍ കഴിയുന്നില്ല. കുടിശിക വരുത്തുന്ന വീട്ടുകാരെ തള്ളിപ്പുറത്തെറിയുകയാണിപ്പോള്‍. വീട്ടുകാരെ സഹായിക്കാനെന്ന പേരില്‍ നികുതി(property tax) കുറക്കുന്നു. എന്നാല്‍ അത് സര്‍ക്കാരിന്റെ പ്രാദേശിക ചിലവുകളും പ്രാദേശിക infrastructure വികസനവും തടയും. സമ്പദ്ഘടനയെ ഈ ചൂതാട്ടക്കാര്‍ക്ക് വേണ്ടി ബലികൊടുത്തിരിക്കുകയാണ്.
സര്‍ക്കാര്‍ ഈ ചൂതാട്ടക്കാര്‍ ഉണ്ടാക്കിയ risks ആണ് ഏറ്റെടുക്കുന്നത്. അല്ലാതെ വില്‍ക്കപ്പെട്ട കടമല്ല. Fed ഇപ്പോള്‍ വലിയൊരു hedge fund ആയി മാറിയിരിക്കുകയാണ്. നികുതി ദായകരുടെ പണം ഉപയോഗിച്ചാണിത് ചെയ്യുന്നത്. ഇത് ഭാവിയില്‍ അമേരിക്കയുടെ തന്നെ കടമായി മാറും.
ബാങ്കിങ്ങ് സിസ്റ്റത്തിലെ സുതാര്യതയും regulation ഉം ഇല്ലാത്തതിന്റെ തെളിവാളിത് കാണിക്കുന്നത്. ഈ bailouts ലും ഒരു നിയമവും പാലിക്കുന്നില്ല. നിങ്ങള്‍ Bear Stearns നെ bailout ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ $3000 കോടി ഡോളര്‍ Bear Stearns ന് നല്‍കി അവരുടെ junk (ചവര്‍) സ്വീകരിച്ച് ഇങ്ങനെ പറയുന്നു, “ശരി, ഞങ്ങള്‍ ഈ ചവര്‍ ഏറ്റെടുക്കുന്നു. JPMorgan Chase നീ Bear Stearns നെ ഏറ്റടുത്തോളൂ.” എന്നാല്‍ “JPMorgan Chase നിന്റെ കൈവശമുള്ള ചവറിന്റെ വിശദാംശങ്ങള്‍ പറയൂ, Bank of America നിന്റെ കൈവശമുള്ള ചവറിന്റെ risks ന്റെ വിശദാംശങ്ങള്‍ പറയൂ” എന്ന് പറയുന്നില്ല. ഇപ്പോള്‍ ഈ riskകളെല്ലാം Fed ന്റെ ബാദ്ധ്യതയായി.
രണ്ട് തരത്തിലുള്ള ബാങ്കുകളാണ് ഉള്ളത്. ഒന്ന് ഊഹക്കച്ചവടം നടത്തുന്ന investment banks, മറ്റൊന്ന് പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം വാങ്ങുകയും പണം കടംകൊടുക്കുകയുമൊക്കെച്ചെയ്യുന്ന commercial banks. പൊതുജനങ്ങളുമായി ഇടപെടുന്നതിനാല്‍ commercial banks നെ സര്‍ക്കാര്‍ സഹായിക്കും. investment banks അവരുടെ സ്വന്തം risk ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ ഒരു സഹായവും അവര്‍ക്കുണ്ടായിരുന്നില്ല.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിയും തോറും ഇവതന്നിലുള്ള വിടവ് ഇല്ലാതെ വന്നു. 1999 അവസാനമായപ്പോഴേക്കും ഈ വിടവ് നിലനിര്‍ത്തിയിരുന്ന Glass-Steagall നിയമം കോണ്‍ഗ്രസില്‍ കശാപ്പ് ചെയ്യപ്പെട്ടു. അങ്ങനെ അമേരിക്ക ബാങ്കിങ്ങ് ചരിത്രത്തില്‍ പിറകോട്ട് പോകാന്‍ തുടങ്ങി. ഊഹക്കച്ചവടവും commercial ഉം ഒന്നു ചേര്‍ന്നു.
അവര്‍ പറയുന്നത് ഇതൊരു ആപല്‍സന്ധിയാണ്. അതുകൊണ്ട് നമുക്ക് financial system ത്തെ bailed out ചെയ്യണമെന്നാണ്. എന്നല്‍ യഥാര്‍ത്ഥത്തില്‍ financial system ത്തെ അല്ല bailed out ചെയ്യുന്നത്; debt system ആണ്. ആ കടം വീട്ടുടമസ്ഥരുടേയും വ്യവസായികളുടേയുമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ creditors ന്റെ വശം ചേര്‍ന്നുകൊണ്ട് വ്യവസായങ്ങള്‍ അടച്ചുപൂട്ടിക്കുന്നു, വീട്ടുടമസ്ഥരെ ആട്ടിപ്പുറത്താക്കുന്നു. വ്യവസായം ചുരുങ്ങിച്ചുരുങ്ങി വരുന്നു. ഇതാണ് അവരുടെ പരിപാടി.
Fannie Mae യെ ഏറ്റെടുക്കാനായി $5 ട്രില്ല്യണ് ഡോളര്‍ ചിലവാക്കി. എങ്ങനെ അവര്‍ക്ക് ഈ ചൂതാട്ടക്കാരെ പണം നല്‍കി സഹായിക്കാനാകും? എങ്ങനെ വാള്‍ സ്ട്രീറ്റിനെ സഹായിക്കാനാകും? സര്‍ക്കാര്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ജനങ്ങള്‍ക്കെതിരെ നിന്ന് വാള്‍ സ്ട്രീറ്റിനെ സഹായിക്കുക എന്ന്.
ട്രഷറി പ്രതിനിധാനം ചെയ്യുന്നത് ഗവണ്‍മറ്റിനേയും സമ്പദ് വ്യവസ്ഥയേയുമാണ്. Fed എന്നാല്‍ വ്യവസായ ബാങ്കുകളുടെ ഡയറക്റ്റര്‍മാരുടെ ബോര്‍ഡാണ്. എന്നാല്‍ ഇപ്പോള്‍ വാള്‍ സ്ട്രീറ്റ് രണ്ട് വശത്തും നിന്ന് കളിക്കുകയാണ്. അവര്‍ Fed ന്റെ തലവനെ നല്‍കുക മാത്രമല്ല ചെയ്യുന്നത് കൂട്ടത്തില്‍ ട്രഷറി സെക്രട്ടറിയേയും നല്‍കുന്നു. അതുകൊണ്ടാണ് വര്‍ഗ സമരം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു എന്ന് Prof Michael Hudson പറഞ്ഞത്.
നിക്ഷേപ വ്യവസായത്തില്‍ നിന്ന് ഒബാമ ഒരു കോടി ഡോളറും [അതാണ് ഒബാമയെ വിജയിപ്പിച്ചത്.]മകൈന്‍ $70 ലക്ഷം ഡോളറും സ്വീകരിച്ചെന്ന Center for Responsive Politics പറയുന്നു. Bank of America യെ ഏറ്റെടുത്ത Merrill Lynch ലെ ജോലിക്കാര്‍ മകൈന് $300,000 ഡോളറും ഒബാമക്ക് $200,000 ഡോളറും സംഭാവന നല്‍കി. ഒബാമക്ക് സംഭാവന നല്‍കിയവരില്‍ എട്ടാമത്തെ വലിയ കോര്‍പ്പറേറ്റ് ആയിരുന്നു പാപ്പരായ Lehman Brothers. ഡമോക്രാറ്റുകള്‍ വാള്‍ സ്ട്രീറ്റ് പണത്തെ കൂടുതല്‍ ആശ്രയിക്കുന്നു. കഴിഞ്ഞ ദശകത്തില്‍ വാഷിങ്ടണിലെ രാഷ്ട്രീയക്കാര്‍ക്ക് ഏറ്റവുമധികം സംഭാവന നല്‍കിയത് വാള്‍ സ്ട്രീറ്റ് ആണ്. റിപ്പബ്ലിക്കന്‍സ് എന്നാല്‍ വാള്‍ സ്ട്രീറ്റിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ശാഖയാണ്. ഡമോക്രാറ്റുകള്‍ ഭാഗിക ഉടമസ്ഥതയിലുള്ളതാണെന്നുമാത്രം.
Glass-Steagall നിയമം ഉണ്ടാക്കിയത് ഇത്തരം സംഭവങ്ങള്‍ തടയാനായിരുന്നു. അത് investment banking നെ commercial banking ല്‍ നിന്ന് വേര്‍തിരിച്ചു.എന്നാല്‍ ഇപ്പോള്‍ ആ നിയമം തകര്‍ത്ത് രണ്ടു തരം ബാങ്കിങ്ങും ഒന്നായിരിക്കുകയാണ്. അറ്റോര്‍ണി ജനറല്‍ കുറ്റമാരോപിച്ചുള്ള രാജ്യത്തെ ഏറ്റവും വലിയ കള്ള കമ്പനിയായി Countrywide Financial മാറി. bailout ബാങ്കിങ്ങ് സിസ്റ്റത്തിലെ തകര്‍ന്ന ഭാഗത്തെ ദേശസാല്‍ക്കരിക്കുകയാണ്.
വലിയ മീനുകള്‍ ചെറിയ മീനെ തിന്നും. ശക്തര്‍ വിജയിക്കും. പെന്‍ഷന്‍ നിക്ഷേപം, തൊഴില്‍ നിക്ഷേപം, ചെറിയ നിക്ഷേപര്‍ എന്നിവര്‍ക്കാര്‍ക്കും സാമ്പത്തിക സഹായം ലഭിക്കില്ല. സര്‍ക്കാര്‍ വന്‍ സ്രാവുകളുടെ പക്ഷം പിടിച്ചിരിക്കുകയാണ്. ഈ പ്രശ്നങ്ങളുണ്ടാക്കിയ ആളുകള്‍ തന്നെയാണ് ഇപ്പോള്‍ അധികാരത്തില്‍.
Goldman ലെ ഉദ്യോഗസ്ഥനായിരുന്നു Robert Rubin. ഇപ്പോഴത്തെ ട്രഷറി ആയ Hank Paulson നും അങ്ങനെ തന്നെ. വാഷിങ്ടണിലെ ഒരുപാട് ആളുകള്‍ അങ്ങനെയാണ്. ഊഹക്കച്ചവടം മനസിലലിഞ്ഞ് ചേര്‍ന്ന ഇവര്‍ അധികാരം ഉപയോഗിച്ച് സ്വതന്ത്ര കമ്പോളമെന്ന തട്ടിപ്പ് നടത്തിയതാണ് സാമ്പത്തിക രംഗത്തെ ഈ തകര്‍ച്ചക്ക് കാരണമായത്.
പുതിയ വമ്പന്‍മാരായ JPMorgan/Bear Stearns, Bank of America/Merrill Lynch തുടങ്ങിയവര്‍ മുമ്പത്തേതിലും വലുതായിരിക്കുന്നു. പുറത്ത് പറയാന്‍ പറ്റത്തവിധം ഉയര്‍ന്ന risk ആണവരുടേത്. ഇപ്പോഴത്തെ നിയമ പ്രകാരം ഒന്നും സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചെയ്യേണ്ട എന്നതാണ്. പ്രശ്നങ്ങള്‍ ഇനിയും കൂടുതല്‍ വഷളാവും.
ഇതൊരു “സ്വതന്ത്ര കമ്പോളം” അല്ല. ആഡം സ്മിത്തിന്റെ പേരില്‍ അവര്‍ അഭിനയിക്കുകയാണ്.അദ്ദേഹം പറഞ്ഞു “no government has ever repaid its debts”. സ്വകാര്യ മേഖലയും അങ്ങനെ തന്നെ. ഇതൊരു “സ്വതന്ത്ര കമ്പോളം” അല്ല. ഇത് വാള്‍ സ്ട്രീറ്റ് തൊഴിലാളികള്‍ക്കും വ്യവസായത്തിനുമെതിരെ നടത്തുന്ന ഒരു ഗ്യാരന്റിയുള്ള ഊഹക്കച്ചവടമാണ്.
Discussion by Nomi Prins, Michael Hudson and Amy Goodman.
Nomi Prins is a former investment banker turned journalist. She used to run the European analytics group at Bear Stearns. She is now a senior fellow at Demos. She is the author of two books: Other People’s Money: The Corporate Mugging of America and Jacked: How Conservatives Are Picking Your Pocket.
Michael Hudson is the president of the Institute for the Study of Long-Term Economic Trends, an economics professor at the University of Missouri, Kansas City, and author of Super-Imperialism: The Economic Strategy of American Empire. He is also—was chief economic adviser to Congress member Dennis Kucinich. He is currently, as well, as well as when he was presidential candidate.
– from www.democracynow.org
നമ്മുടെ ബാങ്കിങ്ങ് മേഖലയേയും കുട്ടി സായിപ്പന്‍മാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
One thought on “സാമ്പത്തിക മാന്ദ്യം: AIG ക്ക് $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കുമ്പോള്‍”