’08 മേയില്‍ അമേരിക്കന്‍ വാഹനങ്ങള്‍ 3.7% യാത്രകുറച്ചു

2008 മേയില്‍ അമേരിക്കയിലെ മൊത്തം വാഹനങ്ങള്‍ 40752 കോടി കിലോമീറ്ററുകളാണ് യാത്ര ചെയ്തത്. US Federal Highway Administration (FHA) യുടെ കണക്ക് പ്രകാരം ഇത് 2007 മേയില്‍ യാത്ര ചെയ്തതിനേക്കാള്‍ 3.7% കുറവാണ്. ഇങ്ങനെ കുറവ് പ്രകടമാകുന്ന ഏഴാമത്തെ മാസമാണ് മേയ്. 2008 മേയ് വരെയുള്ള വാര്‍ഷിക യാത്ര (Cumulative calendar year VMT) 2007 ലെ അതേ കാലയളവിലെ യാത്രയേക്കാള്‍ 2.4% കുറവാണ്. 2008 മേയ് വരെ വാഹനങ്ങള്‍ 190160 കോടി കിലോമീറ്റര്‍ യാത്ര ചെയ്തു.

FHA വിവരം അനുസരിച്ച് അമേരിക്കക്കാര്‍ 1536 കോടി കിലോമീറ്റര്‍ കുറവാണ് യാത്ര ചെയ്തത്. മേയിലാണ് ഏറ്റവും കൂടുതല്‍ കുറവ് വന്നിട്ടുള്ളത്. വേനല്‍ക്കാലത്തിന്റെ തുടക്കവും Memorial Day അവധികളും കാരണം മേയില്‍ യാത്ര കൂടുതലാകുക സാധാരണമാണ്. എന്നാല്‍ കഴിഞ്ഞ 66 വര്‍ഷങ്ങളില്‍ ഏറ്റവും കുറവ് യാത്ര രേഖപ്പെടുത്തിയ മാസമായിരുന്നു മേയ്.

– from www.greencarcongress.com

വളരെ നല്ല കാര്യം. യാത്ര കുറക്കുന്നതിനും മനുഷ്യരെ സംരംക്ഷിക്കുന്നതിനും നന്ദി അമേരിക്കക്കാരേ,

യാത്ര ഒഴുവാക്കി അവധി ദിനം വീട്ടില്‍ തന്നെ ആഘോഷിക്കുക.

2 thoughts on “’08 മേയില്‍ അമേരിക്കന്‍ വാഹനങ്ങള്‍ 3.7% യാത്രകുറച്ചു

  1. 🙂 🙂 ക്ഷമിക്കണം ചിരിക്കാതിരിക്കാന്‍ വയ്യ…. കാരണം ഒരു വാര്‍ത്ത ഇന്റെര്‍പ്രിറ്റ് ചെയ്ത രീതി കണ്ടത് കൊണ്ടാണ്…..

    ഭൂമിയെ രക്ഷിക്കണമെന്ന ആഗ്രഹം കൊണ്ടല്ല മറീച്ച് സാമ്പത്തിക മാന്ദ്യം ഒന്ന് കൊണ്ട് മാത്രമാണ് അമേരിക്കക്കാര്‍ യാത്ര ചുരുക്കിയത്….

    വേനലവധിക്കാലത്ത് ദീര്‍ഘ ദൂര യാത്രകള്‍ മാത്രമേ കുറഞ്ഞിട്ടുള്ളൂ!!! ലാസ്വാഗസിലും മറ്റും ഒരു ഹോട്ടല്‍ മുറീ കിട്ടാന്‍ പണ്ട് ക്യൂ കിടക്കണമായിരുന്നു. ഇന്ന് അട്രാക്റ്റീവ് കണ്‍സെഷന്‍ ഒക്കെ കൊടുത്തിട്ടു പോലും ഹോട്ടലുകള്‍ നിറയുന്നില്ല….. 😦

    ഈ സാമ്പത്തിക മാന്ദ്യം നീണ്ടു നിന്നാല്‍ ഭൂമി സമരക്ഷിക്കാമെന്ന് അമേരിക്കക്കാര്‍ മാത്രമല്ല യൂറോപ്പ്യ്ന്മാരും തെളിയിച്ചു കഴിഞ്ഞു.

  2. “ഭൂമിയെ രക്ഷിക്കണമെന്ന ആഗ്രഹം കൊണ്ടല്ല”
    അത് അറിഞ്ഞുകൊണ്ട് തന്നെയാണ് മനോജെ അങ്ങനെ ഒരു തമാശ കമന്റ് എഴുതിയത്. കര്‍ത്താവേ അവര്‍ അറിയുന്നില്ല അവര്‍ ചെയ്യുന്നതെന്തെന്ന് പറഞ്ഞതുപോലെ. എങ്ങനെ ആയാലും യാത്ര കുറയുന്നത് നല്ലത് തന്നെ ആണ് അത്രയേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു. അമേരിക്കക്കാരുടെ പൊതു വിജ്ഞാനത്തെക്കുറിച്ച് വലിയ അഭിപ്രായമൊന്നുമില്ല. ബ്രിട്ടീഷുകാരാണോ ഇപ്പോഴും ഇന്‍ഡ്യ ഭരിക്കുന്നതെന്ന് ചോദിക്കുന്ന അമേരിക്കക്കാരും ഉണ്ട്.

    എന്നാല്‍ സാമ്പത്തിക മാന്ദ്യം മനുഷ്യ സംരക്ഷണത്തെ പ്രതികൂലമായാണ് ബാധിക്കുക. കാരണം രാജ്യങ്ങള്‍ മുമ്പ് ഉദ്‌വമന നിയന്ത്രണങ്ങളൊക്കെ മാന്ദ്യത്തിന്റെ കാരണം പറഞ്ഞ് വേണ്ടെന്ന് വെക്കും.

Leave a reply to Manoj മനോജ് മറുപടി റദ്ദാക്കുക