അലാസ്കയിലെ Anchorage ല്‍ LED വഴിവിളക്കുകള്‍

അലാസ്കയിലെ Anchorage മുന്‍സിപ്പാലിറ്റിയും LED വഴിവിളക്ക് നിര്‍മ്മാതാക്കള്‍ ആയ Cree, Inc യും ചേര്‍ന്ന് 16,000 വിളക്കുകള്‍ക്കുപകരം ഉയര്‍ന്ന ദക്ഷതയുള്ള LED വിളക്കുകള്‍ സ്ഥാപിക്കുന്നു. മൊത്തം വഴിവിളക്കുകളുടെ നാലിലൊന്നാണിത്. ഈ LED വിളക്കുകള്‍ സാധാരണ വിളക്കുകളേക്കാള്‍ 50% കുറവ് ഊര്‍ജ്ജം ഉപയോഗിക്കുന്നതു കൊണ്ട് പ്രതിവര്‍ഷം $360,000 ഡോളര്‍ ലാഭിക്കാനാകും. 22 ലക്ഷം ഡോളര്‍ ആണ് ഈ പ്രൊജക്റ്റിന് ചിലവാകുക. Cree XLamp(r) LED കള്‍ സോഡിയം ബള്‍ബുകളേക്കാള്‍ 7 മടങ്ങ് life ഉള്ളതാണ്. പ്രകാശത്തിന്റെ ഗുണ മേന്‍മയും നല്ലതാണ്. ആ വെളിച്ചവുമായി പരിചിതമാകാന്‍ ജനങ്ങള്‍ ചിലപ്പോള്‍ സമയമെടുത്തേക്കാം. (സോഡിയം വിളക്കുകള്‍ പോലെ.)

– from www.treehugger.com

ഒരു അഭിപ്രായം ഇടൂ