
Porcupine, South Dakota ലെ Pine Ridge Reservation ല്‍ പ്രവര്‍ത്തിക്കുന്ന 90.1 KILI-FM വൈദ്യുതി പൂര്‍ണ്ണമായി പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തും. അവര്‍ അവിടെ ഒരു കാറ്റാടി സ്ഥാപിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 92 MWh വൈദ്യുതി ഉത്പാദിപ്പിക്കാനിതിന് കഴിയും. അതുവഴി റേഡിയോ സ്റ്റേഷനുണ്ടാകുന്ന ലാഭം $12,000 ഡോളറാണ്.
25 കൊല്ലങ്ങള്‍ക്ക് മുമ്പ് KILI-FM സ്ഥാപിക്കുന്ന സമയം മുതല്‍ക്ക് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കണമെന്ന് പദ്ധതിയുണ്ടൈയിരുന്നു. അന്ന് യുറേനിയം ഖനനത്തിനെതിരേയും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരേയും സമരം നടത്തിയ Pine Ridge നിവാസികള്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ ആവശ്യകത മനസിലാക്കിയിരുന്നു. ഇപ്പോള്‍ അമേരിക്കയെ ഊര്ജ്ജസ്വയംപര്യാപ്തമാക്കാനും കാര്‍ബണ്‍ ഉദ്വമനം തടയാനുമെന്ന പേരില്‍ ആണവനിലയങ്ങളെ വീണ്ടും പൊക്കിക്കൊണ്ടുവരികയാണ്. അമേരിക്കനിന്ഡ്യാക്കാരുടെ ഈ പ്രദേശങ്ങള്‍ വീണ്ടും യുറേനിയം ഖനനത്തിന്റെ ഭീതിയില്‍ ആഴുന്നു.
ഇതിന് ബദലായാണ് KILI-FM ന്റെ പ്രൊജക്റ്റ്. US Department of Energy യിടെ കണക്ക് പ്രകാരം ഈ പ്രദേശത്തിന് അമേരിക്കയുടെ ഊര്‍ജ്ജ ആവശ്യകതയുടെ 22% പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താന്‍ കഴിയും.
മറ്റ് പല സാമൂഹ്യ റേഡിയോ സ്റ്റേഷനുകള്‍ (community radio stations) പോലെ KILI-FM ഉം ജനങ്ങള്‍ക്ക് ഒരു പ്രധാന സേവനമാണ്. കേബിള്‍ ടെലിവിഷനും ഇന്റര്‍നെറ്റും കടന്നുചെന്നിട്ടില്ലാത്ത മേഖലകളില്‍ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഇവരുടെ സേവനം അത്യാവശ്യമാണ്.
– from www.treehugger.com
നല്ല വര്‍ത്തമാനം സുഹൃത്തേ…! കേരളത്തിലും ഇത്തരം കാറ്റാടി യന്ത്രങ്ങളും സൌരോര്ജ്ജ്യ പാടങ്ങളും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.
നമ്മുടെ നാട്ടിൽ ഓരോ കുന്നുകളിൽ ഒരോ കാറ്റാടികൾ ഉണ്ടായിരുന്നെങ്കിൽ
തീര്‍ച്ചയായും ഉണ്ടാകും സുഹൃത്തുക്കളേ…