അമേരിക്കന്‍ ചരിത്രത്തില്‍ എല്ലാ കമ്പനികളേക്കാളും എറ്റവുമധികം quarterly ലാഭം Exxon Mobil നേടി. അവരുടെ തന്നെ പഴയ റിക്കോഡിനെ മറികടന്ന് രണ്ടാം quarter ല്‍ $1168 കോടി ഡോളര്‍ ലാഭമാണ് അവര്‍ ഉണ്ടാക്കിയത്. 40% ആണ് കമ്പനിയുടെ ആദായം വര്‍ദ്ധിച്ച് $13807 കോടി ആയി. അവര്‍ ഒരു രാജ്യമായിരുന്നെങ്കില്‍ ലോകത്തെ 18 -ാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരിക്കും. Exxon Mobil ന്റെ എണ്ണയും പ്രകൃതിവാതക ഉത്പാദനമാണ് ഈ ലാഭത്തിന്റെ സ്രോതസ്.ലോകം മുഴുവനുകൂടി Exxon Mobil 24 ലക്ഷം ബാരല്‍ എണ്ണയും ദ്രവ പ്രകൃതി വാതകവുമാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഒരു ബാരല്‍ എണ്ണക്ക് ശരാശരി $119.28 വിലക്കാണ് അവര്‍ വില്‍ക്കുന്നത്. എണ്ണ വില കൂടിയതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബാരലിന് $50 ഡോളര്‍ കൂട്ടിയാണ് ഈ വര്‍ഷം വില്‍ക്കുന്നത്.
എണ്ണയും പ്രകൃതിവാതകവുമാണ് കമ്പനിയുടെ വരുമാനത്തിന്റെ പ്രധാന ഭാഗം. അത് 2007 ലെ രണ്ടാം quarter നെക്കാള്‍ 14% ആണ് ഈ വര്‍ഷം കൂടിയത്. ക്രൂഡോയിലിന്റെ വില കൂടിയത് Exxon Mobil ന്റെ ലോകത്തെ മൊത്ത ഉത്പാദനത്തില്‍ 8% ഇടിവ് ഉണ്ടാക്കുകയും കമ്പനിയുടെ മറ്റ് വ്യവസായങ്ങളായ എണ്ണ ശുദ്ധീകരണം, ഇന്ധന വാണിഭം, രാസവസ്തു നിര്‍മ്മാണം തുടങ്ങിയവല്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിയാനും കാരണമായി. കാരണം അവയെല്ലാം എണ്ണയേയും പ്രകൃതിവാതകത്തേയും അടിസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
Exxon Mobil ന്റേയും മറ്റ് എണ്ണക്കമ്പനികളുടേയും വമ്പന്‍ ലാഭം നിയമ നിര്‍മ്മാതാക്കളുടേയും ഉപഭോക്തൃ കൂട്ടങ്ങളുടെയും പരിസ്ഥിതി പ്രസ്ഥാനങ്ങളുടേയും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്ന നികുതി ഇളവുകള്‍ ഇല്ലാതാക്കുകയോ അല്ലെങ്കില്‍ ബദല്‍ ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ അവര്‍ കണ്ടെത്തുകയോ ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് എണ്ണ വ്യവസായത്തിന് $3300 കോടി ഡോളര്‍ നികുതി ഇളവുകളാണ് സര്‍ക്കാര്‍ നല്‍കാന്‍ പോകുന്നതെന്ന് Friends of the Earth പറയുന്നു.
– from www.washingtonpost.com
എണ്ണയുടെ ഉപയോഗം കുറക്കൂ, പരിസ്ഥിതി സംരക്ഷിക്കൂ. ജനാധിപത്യത്തിന് വെല്ലുവിളിയായി മാറുന്ന വന്‍ കമ്പനികളുടെ സാമ്പത്തിക ലാഭം കുറക്കുക.
പൊതുഗതാഗത മാര്‍ഗ്ഗങ്ങളും വൈദ്യുത വാഹനങ്ങളും ഉപയോഗിക്കുക.