എണ്ണ ഉപയോഗം കുറക്കാന്‍ വേണ്ടി സ്പെയിന്‍ വേഗത കുറക്കുന്നു

ഊര്‍ജ്ജ ഉപഭോഗം കുറക്കാനും ദശലക്ഷക്കണക്കിന് യൂറോയുടെ എണ്ണ ഇറക്കുമതി കുറക്കാനും വേണ്ടി സ്പെയിന്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററിലേക്ക് കുറക്കുന്നു. കൂടാതെ ഒരു ദശലക്ഷം കുറഞ്ഞ ഊര്‍ജ്ജമിപയോഗിക്കുന്ന ബള്‍ബുകളും ഉപയോഗിക്കും. ഇതുവഴി 2014 ആകുമ്പോഴേക്കും എണ്ണ ഇറക്കുമതി 10% കുറച്ച് പ്രതിവര്‍ഷം 440 ബാരലായി കഴിയുകയും അതുവഴി £325 കോടി പൌണ്ട് ലാഭിക്കാനും കഴിയുമെന്ന് സ്പെയിനിലെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ കരുതുന്നു.

വേനല്‍ക്കാലത്ത് പൊതു കെട്ടിടങ്ങളിലെ ശീതീകരണി 26C ഡിഗ്രില്‍ താഴെ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. അതു പോലെ തണുപ്പുകാലത്ത് 21C ഡിഗ്രില്‍ കൂടാനും പാടില്ല. ആശുപത്രികളെ ഈ നിയമത്തില്‍ നിന്ന് ഒഴുവാക്കിയിട്ടുണ്ട്. വഴി വിളക്കുക്കള്‍ക്കും 50% ഊര്‍ജ്ജം കുറച്ചിട്ടുണ്ട്. ആളുകള്‍ കാര്‍ ഉപയോഗിക്കാതിരിക്കാനായി അവധി ദിനങ്ങളിലും മെട്രോ പ്രവര്‍ത്തിപ്പിക്കും. ഒരു ദശലക്ഷം വൈദ്യുത കാറുകള്‍ നിരത്തിലിറക്കാനും പരിപാടി ഉണ്ട്.

സര്‍ക്കാര്‍ വാഹനങ്ങളെല്ലാം ജൈവ ഇന്ധനങ്ങളുപയോഗിച്ച് 20% ഊര്‍ജ്ജ ആവശ്യകത കുറക്കും.

യാത്രയുടെ ദൂരം 20% കുറക്കാന്‍ വ്യാവസായിക വിമാനങ്ങള്‍ക്ക് military air routes ഉപയോഗിക്കാനുള്ള അനുമതി നല്‍കി. ഇന്ധന വില കൂടിയതിനാല്‍ സ്പെയിനിലേക്കുള്ള യാത്ര easyJet ഉം easyJet ഉം നിര്‍ത്തിവെക്കുനെന്ന് പറഞ്ഞതിന് ശേഷമാണിത്.

യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ സ്പെയിനാണ് ഏറ്റവുമധികം ഫോസില്‍ ഇന്ധനങ്ങളോട് അടിമപ്പെട്ടിട്ടുള്ളത്. അവരുടെ 84% ഊര്‍ജ്ജവും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം അവര്‍ €1700 കോടി യൂറോയാണ് എണ്ണ ഇറക്കുമതി ചെയ്തത്. ഇത് ആ വര്‍ഷം 13% വ്യാപാര കമ്മിയുണ്ടാക്കി €4280 കോടിയിലെത്തി.

വ്യവസായ മന്ത്രി Miguel Sebastián €24.5 കോടിയുടെ ഊര്‍ജ്ജ പദ്ധതികളാണ് തുടങ്ങാന്‍ പോകുന്നത്. അദ്ദേഹം JFKയുടെ വാചകങ്ങള്‍ ഉദ്ധരിക്കുന്നു, “രാജ്യം നിങ്ങള്‍ക്കെന്ത് ചെയ്ത് തരുന്നു എന്നല്ല ചോദിക്കേണ്ടത്, പകരം രാജ്യത്തിന് വേണ്ടി നിങ്ങള്‍ എന്തു ചെയ്യുന്നു എന്നാണ്.”

നഗരത്തിന് പുറത്ത് വേഗത പരിധി 20% കുറച്ച് 80 km/h ആക്കും. “ഓരോ സമയവും നിങ്ങള്‍ ആക്സിലറേറ്റര്‍ പെഡലില്‍ നിന്ന് കാലെടുക്കുമ്പോള്‍ നിങ്ങള്‍ GDP വളര്‍ച്ചയും തൊഴിലവസരങ്ങളും ഉയര്‍ത്തുകയാണ്. ചിലവുകുറഞ്ഞ ഊര്‍ജ്ജത്തിന്റെ കാലം കഴിഞ്ഞു” Sebastián പറയുന്നു.

സര്‍ക്കാര്‍ 4.9 കോടി ഊര്‍ജ്ജം കുറഞ്ഞ ബള്‍ബുകള്‍ സൌജന്യമായി നല്‍കും. 2012 ഓടെ മുഴുവന്‍ ബള്‍ബുകളും ഊര്‍ജ്ജം കുറച്ചുപയോഗിക്കുന്നവ ആയിരിക്കും.

– from www.guardian.co.uk

One thought on “എണ്ണ ഉപയോഗം കുറക്കാന്‍ വേണ്ടി സ്പെയിന്‍ വേഗത കുറക്കുന്നു

ഒരു അഭിപ്രായം ഇടൂ