സാധാരണ ദിവസം കാത്തുകൊണ്ട്: ഇറാഖിലെ ജീവിതത്തെക്കുറിച്ച്

Farnaz Fassihi 2004 ല്‍ അയച്ച ഇ-മെയില്‍.

ലോകം മുഴുവന്‍ വായിച്ച ഒരു ഇ-മെയില്‍ ആണത്. വാള്‍ സ്റ്റ്രീറ്റ് ജേണലിന്റെ ഇറാഖ് correspondent ആയ Farnaz Fassihi അവളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി ഒരു സ്വകാര്യ ഇ-മെയില്‍ ആയച്ചു. അവരുടെ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തേക്കാള്‍ യഥാര്‍ത്ഥ ചിത്രമാണ് ആ ഇ-മെയില്‍ നല്‍കുന്നത്.

അവള്‍ എഴുതുന്നു, “ഇറാഖ് പൂര്‍ണ്ണമായി നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് ആളുകള്‍ക്ക് തോന്നാം. തീവൃമായ നാശത്തില്‍ നിന്ന് അതിന് കരകയറാന്‍ കഴിയില്ലെന്ന് യാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ട് കാണുന്ന ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അമേരിക്കക്കാരുടെ തെറ്റ് കാരണം ഭീകരവാദത്തിന്റെ ജിന്ന് ഈ രാജ്യത്ത് കൊടിയ നാശം വിതക്കുകയാണ്. അതിനെ തിരിച്ച് കുപ്പിയാലാക്കാന്‍ കഴിയില്ല.”

അവര്‍ എഴുതിയ പുസ്തകത്തിന്റെ പേര് – Waiting for an Ordinary Day: The Unraveling of Life in Iraq.

Farnaz Fassihi പറയുന്നു:
ഇറാഖ് ആക്രമണത്തിന് ശേഷം അവിടെ സുന്നി, ഷിയ, കുര്‍ദ് ആള്‍ക്കാരെ ഒന്നിപ്പിച്ചുകൊണ്ടുള്ള നല്ല ഒരു രാഷ്ട്രീയ പദ്ധതി അമേരിക്കക്കാര്‍ക്ക് ഇല്ലായിരുന്നു. Tikrit വീണശേഷം അമേരിക്കക്കാര്‍ക്കെതിരെയുള്ള സായുധ കലാപത്തിനും, ജിഹാദിനും വേണ്ടിയുള്ള സംസാരം കേള്‍ക്കാമായിരുന്നു. അവ സാവധാനം സംഘടിത പ്രവര്‍ത്തനമായി മാറി. 2004 ന്റെ തുടക്കത്തില്‍ സുരക്ഷ ഇല്ലാതെയായി. കാര്‍ ബോംബുകള്‍, തട്ടിക്കൊണ്ട് പോകല്‍, UN, Red Cross തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ക്കെതിരെയുള്ള അക്രമണം, പത്ര പ്രവര്‍ത്തകരെ തട്ടിക്കൊണ്ട് പോകല്‍ ഒക്കെ എവിടെയും സംഭവിച്ചുകൊണ്ടിരുന്നു. 2006 ആയപ്പോഴേക്കും ഇവ ആഭ്യന്തര കലാപത്തിലെത്തി.

ഞങ്ങളുടെ സുരക്ഷ ഇറാഖിലെ സ്ഥിതികള്‍ അനുസരിച്ചിരിക്കുന്നു. ചില സമയങ്ങളില്‍ പുറത്ത് പോകാന്‍ കൂടി കഴിയില്ല. ഇറാഖികളായ സഹപ്രവര്‍ത്തകര്‍ പുറത്തുപോയി ഇറാഖി ജനങ്ങളെ ഓഫീസില്‍ എത്തിക്കും. പിന്നീട് ഞങ്ങള്‍ അവരുടെ അഭിമുഖം നടത്തും. വാര്‍ത്തകള്‍ ഇറാഖി സഹപ്രവര്‍ത്തകര്‍ ശേഖരിക്കും. ആഴ്ച്ചകളോളം ഇങ്ങനെ സംഭവിച്ച കാലം ഉണ്ടായിട്ടുണ്ട്. യാത്രകള്‍ കവചിത കാറുകളിലും ധാരാളം അംഗരക്ഷകരും ഉണ്ട്. 20 മിനിറ്റിലധികം ഒരു സ്ഥലത്തും നില്‍ക്കാന്‍ പാടില്ല വേഗം തിരിച്ചു വരണം. ഇത് പത്ര പ്രവര്‍ത്തനത്തിന് പറ്റിയ രീതിയല്ല.

അമേരിക്കന്‍ അധിനിവേശത്തിന് ശേഷം സാധാരണ ജീവിതം മേല്‍ കീഴ് മറിഞ്ഞു. സദ്ദാം ഭരണകൂടം തകര്‍ന്നത് ഒരു ശൂന്യത ഉണ്ടാകാന്‍ കാരണമായി. പോലീസ് ഇല്ല, പട്ടാളം ഇല്ല, Iraqi Security Forces ഇല്ല. കോള്ളയും പിടിച്ചുപറിയും കൊള്ളിവെപ്പും സാധാരണം. ജനങ്ങള്‍ ഭീതിയിലാഴ്ന്നു. കാര്‍ മോഷ്ടിക്കപ്പെട്ടാല്‍, വീട് കൊള്ളയടിക്കപ്പെട്ടാല്‍ എവിടെ പോകണമെന്ന് പോലും ആര്‍ക്കും അറിയില്ല. വൈദ്യുതി ഇല്ല. മലിനജലഓട പ്രശ്നം, കുടിവെള്ള പ്രശ്നം, തുടങ്ങി പല പ്രശ്നങ്ങള്‍. ആകസ്മികമായി ആളുകള്‍ കൊല്ലപ്പെടുന്നു. ഊഹിക്കാന്‍ പറ്റാത്തതാണ് അവിടുത്തെ പ്രശ്നങ്ങള്‍.

അമേരിക്കയുടെ സ്ഥാനം ഈ യുദ്ധത്തില്‍ ധാരാളം മാറ്റങ്ങള്‍ക്ക് അടിമപ്പെട്ടു. സദ്ദാം ഭരണകൂടത്തെ മറിച്ചിടുക, പുതിയ ഭരണകൂടവും ജനാധിപത്യവും സ്ഥാപിക്കുക എന്നൊക്കെ ആയിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അമേരിക്കക്കാര്‍ ഷിയ-സുന്നികള്‍ക്കിടയിലുള്ള buffer zone ആയാണ് പ്രവര്‍ത്തിക്കുന്നത്. ഇല്ലെങ്കില്‍ ഒരു ആഭ്യന്തര കലാപം ഉണ്ടാകും. യുദ്ധത്തിന്റെ ലക്ഷ്യവും പട്ടാളക്കാരുടെ ഉത്തരവാദിത്തവും സുരക്ഷാ സ്ഥികളെ മാറ്റി മറിച്ചു.

ജീവിതം ഇപ്പോള്‍ മെച്ചമായോ എന്ന് ചോദിച്ചാല്‍ തരതമ്മ്യേന ഭേദമെന്ന് പറയാം. പക്ഷേ തീവൃമായ ശ്രമംകൊണ്ടാണ് അത് സാധിച്ചത്. ബാഗ്ദാദ് നഗരം ഷിയകള്‍ക്കും സുന്നികള്‍ക്കും വേണ്ടി വിഭജിച്ച് മതിലുകെട്ടിയിട്ടുണ്ട്. നഗരം വര്‍ഗ്ഗങ്ങള്‍ക്കായി വിഭജിച്ച് കൊടുത്തിരിക്കുന്നു.

മൂന്ന് കാരണം കൊണ്ടാണ് ഇപ്പോള്‍ അക്രമം കുറഞ്ഞത്. ശക്തമായ സുരക്ഷശ്രമം, അമേരിക്കന്‍ പദ്ധതിയില്‍ സുന്നി തീവൃവാദികളെ പ്രതിമാസം $300 ഡോളറിന് ശമ്പളക്കാരാക്കിയത്, ഷിയ വിഭാഗത്തിന്റെ വെടിനിര്‍ത്തല്‍. ഇതെല്ലാം വളരെ ദുര്‍ബലമാണ്. എപ്പോള്‍ വേണമെങ്കിലും തകരാം.

അനുബന്ധമായി എന്റെ പുസ്തകത്തില്‍ ഒരു സംഭവം കൊടുത്തിട്ടുണ്ട്. അമ്മ ഷിയയും അച്ഛന്‍ സുന്നിയുമായ ഒരു കുടുംബത്തിന്റെ കഥ. നഴ്സറി സ്കൂളില്‍ പഠിക്കുന്ന അവരുടെ കുട്ടികളുടെ അവസ്ഥ വളരെ കഷ്ടമാണ്. കഴിഞ്ഞയാഴ്ച്ച ഒന്നാം ക്ലാസുകാരന്‍ സ്കൂളില്‍ പോകാന്‍ വിസമ്മതിച്ചു. അവനോ അവന്റെ അമ്മക്കോ എന്തെങ്കിലും സംഭവിക്കുമെന്നായിരുന്നു ആ കൊച്ചു ബാലന്റെ പേടി. അതുകൊണ്ട് അവന്‍ എപ്പോഴും അമ്മയോടൊപ്പം കഴിയാന്‍ ആഗ്രഹിച്ചു. അദ്ധ്യാപകന്‍ ചോദിച്ചാല്‍ എന്തുപറയുമെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, “എന്നെ അക്രമികള്‍ തട്ടിക്കൊണ്ട് പോയി” എന്ന് പറഞ്ഞാല്‍ മതി എന്നാണ് ആ ചെറുബാലന്‍ പറഞ്ഞത്.

ഏഴു വയസ്സുകാരന്റെ മനോവിചാരമാണിത്. തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം ഇവയൊക്കെ അവരുടെ നിഘണ്ടുവിന്റെ ഭാഗമായി. കുട്ടികള്‍ സുന്നികളോ ഷിയകളോ ആയതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുന്നു. വ്യത്യസ്ഥമായ വിഷമം പിടിച്ച കാര്യങ്ങളാണ് അവര്‍ക്ക് ദിവസവും നേരിടേണ്ടി വരുന്നത്. അവരുടേയോ സുഹൃത്തുക്കളുടെയോ രക്ഷാകര്‍ത്താക്കള്‍ കൊല്ലപ്പെടുകയോ തട്ടിക്കൊണ്ട് പോകപ്പെടുകയോ ചെയ്യുന്നു. ഇതൊക്കെ കുട്ടികളില്‍ ദീര്‍ഘ കാലത്തെ ദോഷഫലം ഉണ്ടാക്കും. അടുത്ത തലമുറ മാനസിക മുറിവുകളേറിയ ഒന്നായിരിക്കും.

– from www.democracynow.org

പുതിയ ഊര്‍ജ്ജമാര്‍ഗ്ഗങ്ങള്‍ വേഗം കണ്ടെത്തുകയയും ഉപയോഗിക്കുന്നവരുടേതുമായിരിക്കും ഭാവി. അതുകൊണ്ടാണ് ഹിറ്റ്‌ലര്‍ living space കിട്ടിയിട്ടും എണ്ണക്കായി മദ്ധ്യഏഷ്യ ആക്രമിച്ചത്. മദ്ധ്യഏഷ്യ ആര് നിയന്ത്രിക്കുമോ അവരായിരിക്കും ലോകം ഭരിക്കുക എന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക അത് തെളിയിച്ചു.

ഇറാഖില്‍ നടന്നതൊക്കെ അമേരിക്കയുടെ എണ്ണയോടുള്ള ആര്‍ത്തിമൂലമാണ്. ലോകത്ത് വേറെ എത്രയോ ഏകാധിപതികള്‍ വേറേയുണ്ട്.

ദയവ് ചെയ്ത് എണ്ണയുടെ ഉപയോഗം കുറക്കൂ. കാര്‍ വാങ്ങാതിരിക്കൂ. ഇറാഖിലെ കുഞ്ഞുങ്ങളുടെ ചോരയില്‍ പങ്കുചേരാതിരിക്കൂ.
പൊതു ഗതാഗത മാര്‍ഗ്ഗങ്ങളും വൈദ്യുത വാഹനങ്ങളും ഉപയോഗിക്കൂ.

3 thoughts on “സാധാരണ ദിവസം കാത്തുകൊണ്ട്: ഇറാഖിലെ ജീവിതത്തെക്കുറിച്ച്

  1. വൈദ്യുത വാഹനങ്ങളും എണ്ണയില്‍ നിന്നും ഉദ്പാദിപ്പിക്കുന്ന വൈദ്യുതിയല്ലേ ഉപയോഗിക്കുന്നത്?സൗരോര്‍ജ്ജമുപയോഗിച്ച് ചാര്‍ജ് ചെയ്യാനാകുന്ന വാഹനങ്ങളുണ്ടോ?

    സ്വകാര്യ വാഹങ്ങളുടെ ഉപയോഗം കുറച്ചാല്‍ പുതിയ ഭീമന്‍ പാതകളുടെ നിര്‍മ്മാണവും ഒഴിവാക്കാം..

    1. പുതിയ ഭീമന്‍ പാതകളുടെ കാര്യം താങ്കള്‍ പറഞ്ഞത് ശരിയാണ്. ഇപ്പോള്‍ നാട്ടില്‍ അതിനെതിരെ സമരം നടക്കുന്നുണ്ട്.

  2. സൌരോര്‍ജ്ജമുപയോഗിച്ചും അവ ചാര്‍ജ്ജ് ചെയ്യാം. എന്നാല്‍ സൌരോര്‍ജ്ജ സെല്ലുകളുടെ ഉയര്‍ന്ന വില ഒരു പ്രശ്നമാണ്. പുതിയ സാങ്കേതിക വിദ്യകളും മാസ് പ്രൊഡക്ഷനും അവയുടെ വില കുറക്കും. സൌരോര്‍ജ്ജ സെല്ലുകളള്‍ക്ക് പകരം സൌര താപനിലയങ്ങളും കാറ്റാടികളും ഇപ്പോള്‍ തന്നെ ചിലവ് കുറഞ്ഞതാണ്. എന്നാല്‍ ഇന്‍ഡ്യയില്‍ അവ പ്രാരംഭാവസ്ഥിയില്‍ ഇപ്പോഴും നില നില്‍ക്കുന്നു.

    വൈദ്യുത വാഹനങ്ങളുടെ ഗുണം അവ ഉയര്‍ന്ന ദക്ഷതയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ്. കൂടാതെ ഗതാഗത കുരുക്കിലും സിഗനലുകളിലും അവ നിര്‍ത്തിഇടുമ്പോള്‍ ഒട്ടും ഊര്‍ജ്ജം നഷ്ടപ്പെടുന്നില്ല എന്നതാണ്. എണ്ണ വാഹനങ്ങള്‍ അവിടെ നിര്‍ത്തിഇടാതെ ഐഡില്‍ ചെയ്യേണ്ടി വരുന്നു. ഇന്‍ഡ്യമൊത്തം അങ്ങനെ ഐഡില്‍ ചെയ്യുന്ന വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന നഷ്ടം ഒന്ന് ഓര്‍ത്തുനോക്കൂ. അത് ചിലപ്പോള്‍ മൊത്തം വാഹനങ്ങളും വൈദ്യുത വാഹനങ്ങളായാല്‍ അതിന് വേണ്ടിവരുന്ന ഊര്‍ജ്ജത്തേക്കാള്‍ കൂടുതലാകാം.

    വൈദ്യുത വാഹനങ്ങള്‍ കല്‍ക്കരി നിലയത്തിലെ വൈദ്യുതിയും പുനരുത്പാദിതോര്‍ജ്ജത്തിലെ വൈദ്യുതിയും തമ്മില്‍ വ്യത്യാസമൊന്നുമില്ല. അതുകൊണ്ട് ഇപ്പോള്‍ തന്നെ വൈദ്യുത വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ ഭാവിയില്‍ വൈദ്യുതി പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കുമ്പോള്‍ ജനങ്ങള്‍ അവരുടെ വാഹനങ്ങള്‍ക്ക് മാറ്റമൊന്നും വരുത്തേണ്ട കാര്യമില്ല.. എണ്ണ വാഹനങ്ങളുടെ കാര്യത്തില്‍ അത് നടക്കില്ല.

ഒരു അഭിപ്രായം ഇടൂ