ഇന്ധനച്ചിലവ് 30% കുറക്കാന്‍ “Sailing Rotors”

യൂറോപ്പിലെ ഏറ്റവും വലിയ കാറ്റാടി (turbine) നിര്‍മ്മായാക്കള്‍ ആണ് Enercon. കാറ്റാടിയുടെ ആവശ്യകത ഉത്പാദനത്തേക്കാള്‍ വളരെ കൂടിയിരിക്കുന്ന ഈ കാലത്ത് Enercon ഉള്‍പ്പടെ എല്ലാ കാറ്റാടി നിര്‍മ്മാതാക്കളും അതീവ തിരക്കിലാണ്. (ഇപ്പോള്‍ ഒ​ര്‍ഡര്‍ കൊടുത്താല്‍ രണ്ട് വര്‍ഷം കഴിഞ്ഞേ കാറ്റാടി ലഭിക്കുകയുള്ളു). കാറ്റാടി വിതരണത്തിനായി Enercon ഉയര്‍ന്ന ദക്ഷതയുള്ള ഒരു കപ്പല്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ തുടങ്ങുന്നു. ഇന്ധനച്ചിലവ് 30% കുറക്കാന്‍ E-Ship 1 എന്ന ഈ കപ്പലിന് കഴിയും. ജര്‍മ്മനിയില്‍ ഇതിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 27- മീറ്റര്‍ പൊക്കവും, 4-മീറ്റര്‍ വ്യാസവും ഉള്ള 4 cylindrical towers ഇതിനുണ്ട്. ഈ ടവറുകളെ ഫ്ലെറ്റ്നര്‍ റോട്ടര്‍ (Flettner rotors) എന്നാണ് വിളിക്കുന്നത്. ജര്‍മ്മന്‍ കണ്ടുപിടുത്തക്കാരനായ ആന്റോണ്‍ ഫ്ലെറ്റ്നര്‍ (Anton Flettner) 1920 കളിലാണ് ഇത് കണ്ടുപിടിച്ചത്. കാറ്റ് അടിക്കുന്ന സമയത്ത് റോട്ടര്‍ കറങ്ങുകയും അത് lift force ഉണ്ടാക്കുകയും ചെയ്യും. ഇതിനെ മാഗ്നസ് പ്രതിഭാസം (Magnus Effect) എന്നാണ് വിളിക്കുന്നത്.

A spinning cylinder in a moving airstream creates a lateral force perpendicular to the direction of the airstream which, when used on ships, propels the ship to move forward.

EShip1_1_thumb 350px-Magnus_effect.svg

നാല് റോട്ടറുകള്‍ ഉള്ളയിനാല്‍ E-Ship 1 ന് സാധാരണ ഡീസല്‍ ശക്തി കൊണ്ട് പ്രവര്‍ത്തിക്കുന്ന കപ്പലുകളേക്കാള്‍ 30% – 40% ഇന്ധനം ലാഭിക്കാനാവുമെന്ന് Enercon പറയുന്നു. ഈ വര്‍ഷം അവസാനം E-Ship 1 പുറത്തിറങ്ങും.

– from www.treehugger.com, marinebuzz

One thought on “ഇന്ധനച്ചിലവ് 30% കുറക്കാന്‍ “Sailing Rotors”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )