അമേരിക്കയുടെ കുട്ടികള്‍

സമ്പന്ന കോര്‍പ്പറേഷനുകള്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ്സ് സാമ്പത്തിക സഹായം നല്‍കുമ്പോള്‍ മറുവശം നില്‍ക്കുന്നവരുടെ സ്ഥിതി എന്താണ്? അമേരിക്കയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം എറ്റവും കൂടിയ അവസ്ഥയിലാണ്. അത് മറ്റെല്ലാ വികസിത രാജ്യങ്ങളിലും ഉള്ള വ്യത്യാസത്തെക്കാളധികമാണ്.

40 വര്‍ഷങ്ങളായി പാവപ്പെട്ടകുട്ടികളുടെ ഒരു വക്താവാണ് Marian Wright Edelman. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ Children’s Defense Fund എന്ന സംഘടനയുടെ പ്രസിഡന്റാണ് അവര്‍. കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുക, പീഡനങ്ങളില്‍ നിന്ന് സംരക്ഷിക്കുക, അവര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യരക്ഷയും നല്‍കുക എന്നിവയാണ് ആ ഗ്രൂപ്പിന്റെ ജോലി. 1968 ല്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ ഉപദേഷ്ടാവായിരുന്ന ഇവര്‍ അദ്ദേഹത്തിന്റെ Poor People’s Campaign പരിപാടി സംഘടിപ്പുക്കുന്നതിലും സഹായിച്ചു.

വിവേചനത്തിന്റേയും ദാരിദ്ര്യത്തിന്റേയും ഇരുട്ടില്‍ ഒരു വെളിച്ചമാണ് Head Start എന്ന പരിപാടി. ആരോഗ്യരക്ഷയും, ആഹാരം, പഠനം ഇവ ദരിദ്ര കുട്ടികള്‍ക്ക് ഒഒരു നല്ല ഭാവി ഉണ്ടാക്കുന്നതിന് സഹായിക്കുന്നു. മിസിസ്സിപ്പിയിലെ ശക്തരായ രാഷ്ട്രീയക്കാര്‍ ഈ പരിപാടി നിര്‍ത്തലാക്കാനാഗ്രഹിച്ചു. എന്നാല്‍ മിസിസ്സിപ്പിയിലെ കറുത്ത വര്‍ഗ്ഗക്കാരിയായ ആദ്യത്തെ വക്കീല്‍ ആയ Marian Wright കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി തന്റെ ജീവിതം മാറ്റി വെച്ചു. 1967 അമേരിക്കയിലെ ഏഴുകുട്ടികളിലൊന്ന് ദരിദ്രനായിരുന്നു. വര്‍ഗ്ഗത്തിന്റെയും ദാരിദ്ര്യത്തിന്റേയും പ്രശ്നങ്ങള്‍ പരസ്പരം കൂടിക്കലര്‍ന്നതായിരുന്നു അക്കാലം.

മേരിയാന്‍ റൈറ്റിന്റെ സാക്ഷിപത്രങ്ങള്‍ സെനറ്റര്‍ റോബര്‍ട്ട് F കെന്നഡിയെ സ്വാധീനിച്ചു. അദ്ദേഹം അവരോടൊപ്പം ചേര്‍ന്ന് മിസിസ്സിപ്പി Delta യില്‍ അന്വേഷണം നടത്തി. മിസിസ്സിപ്പിയിലെ കുട്ടികള്‍ക്കായി അദ്ദേഹം ആഹാരവും സഹായവും എത്തിച്ചു. പട്ടിണി ഉടനേ ഇല്ലാതാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഡോ. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് Jr 1968 ല്‍ Poor People’s Campaign തുടങ്ങിയപ്പോള്‍ അതിനെ സഹായിക്കാന്‍ മേരിയാന്‍ റൈറ്റിനോടി റോബര്‍ട്ട് കെന്നഡി അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ ആ സമരം തുടങ്ങുന്നതിന് രണ്ട് മാസം മുമ്പ് ഡോ. കിങ്ങ് വെടിയേറ്റ് മരിച്ചു. അദ്ദേഹത്തെ കൂടാതെ ആ ജാഥ മുന്നോട്ടു പോയി. Dr. Ralph Abernathy, Andrew Young, മേരിയാന്‍ റൈറ്റ് തുടങ്ങിയവരായിരുന്നു അത് നയിച്ചത്. പാവപ്പെട്ടവര്‍ വാഷിങ്ങ്ടണിലെത്തി അവരുടെ ദുരിതം രാജ്യത്തോടി പറഞ്ഞു.

മേരിയാന്‍ റൈറ്റ് വാഷിങ്ങ്ടണില്‍ താമസിച്ച് Washington Research Project ന്റെ ദരിദ്രരുടേയും കുടുംബങ്ങളുടേയും കുട്ടികളുടേയും സ്ഥിര ശബ്ദമായി. അങ്ങനെ കുട്ടികള്‍ക്കായി 1973 ല്‍ Children’s Defense Fund ജനിച്ചു.

കടല്‍ വളരെ വിശാലമാണ്, എന്റെ ബോട്ട് വളരെ ചെറുതുമാണ്: അടുത്ത തലമുറക്ക് വേണ്ടി വഴിതെളിക്കുമ്പോള്‍

ഇപ്പോള്‍ അമേരിക്കയില്‍ ഓരോ 30 സെക്കന്റിലും ഒരു കുട്ടി ദരിദ്രനായി ജനിക്കുന്നു. കുട്ടികളുടെ ദാരിദ്ര്യം കൂടിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ (2005 – 2007)മാത്രം 5 ലക്ഷം കുട്ടികള്‍ ദരിദ്രരായി. സാമ്പത്തിക മാന്ദ്യത്തിന് മുമ്പത്തെ കണക്കാണിത്. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാതെ ഓരോ 40 സെക്കന്റിലും ഒരു കുട്ടി ജനിക്കുന്നു. [നമ്മുടെ നാടു പോലെയല്ല അമേരിക്ക. അവിടെ സ്വകാര്യ മേഖലമാത്രമാണ് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഇന്‍ഷുറന്‍സ് ഇല്ലാതെ ചികിത്സക്ക് വേണ്ട പണം കണ്ടെത്താനാവില്ല. രോഗാണു ആണോ അതോ ഡോക്റ്ററാണോ യഥാര്‍ത്ഥ ദ്രോഹി എന്ന് സംശയം തോന്നും. നമ്മുടെ നാട്ടിലും പൊതുജനാഗോഗ്യ വ്യവസ്ഥ തകര്‍ത്ത് അമേരിക്കന്‍ ആരോഗ്യരംഗം മോഡല്‍ ആക്കാന്‍ ശ്രമം നടക്കുന്നുണ്ട്] ഓരോ 30 സെക്കന്റിലും ഒരു കുട്ടി പീഡിപ്പിക്കപ്പെടുന്നു. 7 വയസായ കറുത്തവരുടെ കുട്ടികളില്‍ മൂന്നിലോന്ന് ജയിലില്‍ പോകുന്നു. ആറിലൊന്ന് Hispanic കുട്ടികള്‍ ജയിലില്‍ പോകുന്നു. വെള്ളക്കാരന്റെ കുട്ടികളില്‍ 17 ല്‍ ഒന്ന് ജയിലില്‍ പോകുന്നു. ലോകത്തിലെ ഏറ്റവും വലിയ ജയിലര്‍ അമേരിക്കയാണ്. ഒരു കുട്ടിക്ക് പൊതു വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം അവന്റെ തടവറക്ക് വേണ്ടി ചിലവാക്കുനന്നു. [അവിടെ ജയിലും സ്വകാര്യ മേഖലയിലുണ്ട്. അനാവശ്യമായി കുട്ടികളെ അത്തരം ജയിലില്‍ പാര്‍പ്പിച്ചതിന് അടുത്തകാലത്ത് ഒരു ജഡ്ജിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു] ഒരു സ്കൂള്‍ ദിനത്തിന്റെ പത്തു സെക്കന്റില്‍ 10% കുട്ടികള്‍ കൊഴിഞ്ഞു പോകുന്നു. 65% 12-ആം തരത്തിലെ കുട്ടികള്‍ക്ക് എഴുത്തും വായനയുമറിയില്ല. 80% കറുത്ത, Hispanic കുട്ടികള്‍ക്ക് എഴുത്തും വായനയുമറിയില്ല. ഭാവിക്ക് വേണ്ട നിക്ഷേപം നടത്താന്‍ ഇനി താമസിച്ചുകൂടാ.

അമേരിക്കയില്‍ ജയില്‍ വലിയ വ്യവസായമാണ്. പൊതു വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതിന്റെ മൂന്നിരട്ടിയാണ് അമേരിക്ക ജയിലുകള്‍ക്ക് വേണ്ടി ചിലവാക്കുന്നത്. ഡമോക്രാറ്റുകള്‍ അധികാരത്തിലെത്തിയപ്പോഴും അവര്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളാണ് നടപ്പാക്കിയത്. അവര്‍ ക്ലിന്റണിന്റെ കാലത്ത് ക്ഷേമപരിഷ്കാരം (welfare reform) കൊണ്ടുവന്നു. അതോടെ Health and Human Services Administration ല്‍ നിന്ന് മേരിയാന്റെ ഭര്‍ത്താവായ Peter Edelman രാജിവെച്ചു. ആ പരിപാടി ജനങ്ങളെ സഹായിക്കാത്ത “welfare deform” ആണെന്നാണ് അദ്ദേഹം പറഞ്ഞത്.

“നമ്മള്‍ കഴിഞ്ഞ ദശകങ്ങളില്‍ ദരിദ്രരില്‍ നിന്ന് കുട്ടികളില്‍ നിന്ന് ധനം ചൂഷണം ചെയ്യുകയാണ് അത് നികുതി ഇളവുകളായി സമ്പന്നര്‍ക്ക് നല്‍കുന്നു. ഇത് തലതിരിഞ്ഞ പ്രവണതയാണ്. ധാര്‍മ്മിക വടക്കുനോക്കിയന്ത്രത്തെ റീസെറ്റ് ചെയ്യണം. നമ്മുടെ human infrastructure ല്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണം. ഇന്ന് നമ്മുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും അടിസ്ഥാന ആരോഗ്യരക്ഷയും നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഭാവിയില്‍ അമേരിക്കന്‍ നേതൃത്വത്തെ തകിടം മറിക്കുന്ന ഒന്നായി മാറും”, മേരിയാന്‍ പറയുന്നു.

— സ്രോതസ്സ് www.democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ