തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റർ നടന്ന് മരുമകൾ; ദുരിതയാത്ര 500 രൂപ പെൻഷനായി

റായ്പുർ ∙ അമ്പതുകളുടെ മാധ്യത്തിൽ പ്രായമുള്ള സ്ത്രീ തന്റെ 90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി 5 കിലോമീറ്റർ റോഡിലൂടെ നടന്ന് ബാങ്കിലെത്തി. കഠിനമായ ചൂടും, കത്തുന്ന കോൺക്രീറ്റും, സൂര്യാഘാതമേൽക്കാനുള്ള സാധ്യതയും വകവ‌യ്‌ക്കാതെയാണ് അവർ നടന്നത്. അവരുടെ ലക്ഷ്യം: ആ വയോധികയുടെ തുച്ഛമായ പ്രതിമാസ പെൻഷൻ – 500 രൂപ. ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽ നിന്നുള്ള ഹൃദയഭേദകമായ ഈ ദുരിതയാത്ര യാദൃശ്ചികമായി ആ വഴി വന്ന ഒരാളാണ് ക്യാമറയിൽ പകർത്തിയത്. ജഗൽപാറ ഗ്രാമവാസിയായ സുകുമനിയയാണ് ഭർതൃമാതാവിനെ തോളിലേറ്റി ബാങ്കിലെത്തിയത്. … Continue reading തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റർ നടന്ന് മരുമകൾ; ദുരിതയാത്ര 500 രൂപ പെൻഷനായി →

കുട്ടികളിലെ ദാരിദ്ര്യം അഭൂതപൂർവ്വമായി പകുതിയാക്കി … രണ്ട് പ്രാവശ്യം!

കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ സാമൂഹ്യ സുരക്ഷ പദ്ധതികൾ കുട്ടികളിലെ ദാരിദ്ര്യത്തിനെ (1993-2019) കോവിഡ്-19 മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ അഭൂതപൂർവ്വമായി 59% കുറക്കുന്നതിന് കാരണമായി. ആളുകളുടെ കൈയ്യിൽ പണം എത്തിക്കുന്ന മഹാമാരി രക്ഷാ പദ്ധതികൾ (2019-2021) വന്നപ്പോൾ കുട്ടികളിലെ ദാരിദ്ര്യം വീണ്ടും പകുതിയായി കുറഞ്ഞു. — സ്രോതസ്സ് yesmagazine.org | Tracy Matsue Loeffelholz | Oct 17, 2022

ദാരിദ്ര്യം 2022 ൽ കുത്തനെ വർദ്ധിച്ചു

ശക്തമായ തൊഴിൽ കമ്പോളത്തിന്റെ ഗുണങ്ങളെ മറികടന്ന 2022 ലെ പണപ്പെരുപ്പ ആഘാതം കാരണം ശരാശരി വീട് വരുമാനം 2.3% കുറഞ്ഞു എന്ന് വരുമാനം, ദാരിദ്ര്യം, ആരോഗ്യ ഇൻഷുറൻസ് ഇവയെക്കുറിച്ചുള്ള 2022 ലെ Census Bureau ഡാറ്റ പറയുന്നു. Supplemental Poverty Measures (SPM) ന്റെ അടിസ്ഥാനത്തിലെ ദാരിദ്ര്യ നിർണ്ണയം പ്രകാരം വലിയ വർദ്ധനവാണ് ദാരിദ്ര്യത്തിലുണ്ടായിരിക്കുന്നത്. മൊത്തത്തിലെ SPM ദാരിദ്ര്യ നിരക്ക് 4.6% വർദ്ധിച്ച് 12.4% ൽ എത്തി. അതേ സമയം കുട്ടികളുടെ ദാരിദ്ര്യ നിരക്ക് ഇരട്ടിയിലധികമായി. 5.2% … Continue reading ദാരിദ്ര്യം 2022 ൽ കുത്തനെ വർദ്ധിച്ചു →

തീവൃ ദാരിദ്ര്യം പകുതിയാക്കിയോ?

"തലകുനിക്കൂ, മുതലാളിത്തം." സ്വതന്ത്ര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഒരു ലോകത്ത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടും എന്ന കെട്ടുകഥ പ്രചരിപ്പിക്കാനുള്ള എല്ലാ കാരണവും ഉള്ള ബിസിനസ് സൗഹൃദമായ Economist മാസികയിൽ നിന്നാണത്. അമ്പരപ്പിക്കുന്ന അവകാശവാദവുമായാണ് അതിലെ ലേഖനം തുടരുന്നത്: "എങ്ങനെ ദാരിദ്ര്യം കുറക്കാം എന്ന് ലോകത്തിന് ഇന്ന് അറിയാം." ചിലപ്പോൾ നാം വിശ്വസിക്കണമെന്ന് ബിസിനസ് ലോകം ആഗ്രഹിക്കുന്നതിനെ ചോദ്യം ചെയ്യാവുന്ന ഡാറ്റ അവതരിപ്പിക്കുന്നതാകാം. മറ്റ് മഹാ-മുതലാളിമാർ അവരുടെ ഇളക്കമുള്ള വിശ്വാസങ്ങൾക്ക് പ്രതിരോധമുണ്ടാക്കാനായി സമാനമായി അതിശയോക്തി പ്രകടിപ്പിക്കുന്നു. American Enterprise Institute … Continue reading തീവൃ ദാരിദ്ര്യം പകുതിയാക്കിയോ? →

വിറ്റാമിനുകൾ മോഷ്ടിച്ച കുറ്റത്തിന് ഫ്ലിന്റ് മിഷിഗണിലെ അമ്മയെ അറസ്റ്റ് ചെയ്ത് $350 ഡോളർ ചാർത്തി.

Meijer സൂപ്പർമാർക്കറ്റിൽ $15 ഡോളർ വില വരുന്ന multi-vitamins മോഷ്ടിച്ചതിന് ഫെബ്രുവരിയിൽ ഫെഡറൽ ആഹാര സഹായത്തെ ആശ്രയിച്ചിരുന്ന Flint, Michigan ലെ ഒരു അമ്മയെ അറസ്റ്റ് ചെയ്ത് $350 പിഴ ചാർത്തി. ആദ്യ അവർക്ക് $700 ഡോളർ പിഴയായിരുന്നു ജഡ്ജി ചാർത്തിയത്. എന്നാൽ മുമ്പ് കുറ്റമൊന്നും ചെയ്തിട്ടില്ലാത്തതിനാൽ പിഴ പിന്നീട് പകുതിയാക്കുകയാണുണ്ടായത്. 2014 ൽ നഗരത്തിലെ മുഴുവൻ ജനത്തേയും ഈയം ചേർന്ന വിഷ ജലം കുടിപ്പിച്ചതിന് ലോക പ്രശസ്തമായ നഗരമാണ് ഫ്ലിന്റ്. കുറഞ്ഞത് 100 മരണങ്ങളും, ഗർഭമലസലും, … Continue reading വിറ്റാമിനുകൾ മോഷ്ടിച്ച കുറ്റത്തിന് ഫ്ലിന്റ് മിഷിഗണിലെ അമ്മയെ അറസ്റ്റ് ചെയ്ത് $350 ഡോളർ ചാർത്തി. →

2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ്

ലോകബാങ്ക് നടത്തി പഠനം അനുസരിച്ച് 2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ് എന്ന് കണ്ടെത്തി. മഹാമാരി കാരണം ഉണ്ടായ സാമ്പത്തിക നഷ്ടം കാരണം ലോകം മൊത്തം 7 കോടി ആളുകൾ ദരിദ്രരായി. അതിൽ 5.6 കോടി ആളുകൾ ഇൻഡ്യക്കാരാണ്. ആഗോളമായി 2020 ൽ തീവൃ ദാരിദ്ര്യ നില 9.3% വർദ്ധിച്ചു. 2019 ൽ അത് 8.4% ആയിരുന്നു. ദശാബ്ദങ്ങളായി ദാരിദ്ര്യമില്ലാതാക്കാനായി നടത്തുന്ന പ്രവർത്തനങ്ങളെ തടഞ്ഞ സംഭവമായിരുന്നു അത്. കൃത്യം കണക്കിൽ 2020ന്റെ … Continue reading 2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ് →

ദയയെ കുറ്റവൽക്കരിക്കുന്നു

വടക്ക്-കിഴക്കൻ അരിസോണയിലെ വീടില്ലാത്ത ആളുകൾക്ക് ഭക്ഷണം കൊടുത്ത സ്ത്രീയെ അറസ്റ്റ് ചെയ്തു. പൊതു പാർക്കിൽ ഭക്ഷണം പങ്കുവെക്കാൻ പാടില്ല എന്നതാണ് പ്രാദേശിക നിയമം. അത് ദയയെ കുറ്റവൽക്കരിക്കുകയാണ് ചെയ്യുന്നത്. Bullhead City യുടെ ഈ നിയമത്താൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയാണ് 78 വയസുള്ള Norma Thornton. ആവശ്യക്കാർക്ക് ആഹാരം കൊടുക്കുന്നുള്ള രാജ്യവ്യാപകമായി ശ്രമത്തിന്റെ ഭാഗമാണ് ഈ ആഴ്ച കൊടുത്ത കേസ് എന്ന് അവർക്ക് വേണ്ടി കേസ് കൊടുത്ത വക്കീൽ പറഞ്ഞു. ഒടുവിൽ അവർക്കെതിരായ ക്രിമിനൽ കേസ് … Continue reading ദയയെ കുറ്റവൽക്കരിക്കുന്നു →

ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ

മൂന്ന് തെക്കൻ സംസ്ഥാനങ്ങളിലെ താഴ്ന്ന വേതനമുള്ള തൊഴിലാളികൾ Memphis ൽ തിങ്കളാഴ്ച ജാഥ നടത്തി. അടുത്ത മാസം വാഷിങ്ടൺ ഡിസിയിൽ ഈ ജാഥ അവസാനിക്കും. Tennessee, Arkansas, Mississippi എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ നയിക്കുന്ന Mid-South Mobilization Committee ആണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്. Lorraine Motel ലെ National Civil Rights Museum ത്തിലാണ് ജാഥ അവസാനിച്ചത്. 1968 ൽ മാർട്ടിൻ ലൂഥർ കിങ്ങിനെ വെടിവെച്ച് കൊന്ന സ്ഥലമാണത്. "കിങ്ങ് എന്താണ് ചെയ്തതെന്ന് കഴിഞ്ഞ 50 … Continue reading ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ →