നാല് കാലില്‍ ഇഴയുന്നതാണോ അതോ രണ്ട് കാലില്‍ നടക്കുന്നതാണോ നല്ലത്? പഴകിയ ആഹാരം കഴിക്കുന്നതാണോ അതോ പരിശുദ്ധമായ ആഹാരം കഴിക്കുന്നതാണോ നല്ലത്? നാല് കാലില്‍ ഇഴയുന്നതിനേക്കാള്‍ നല്ലത് രണ്ട് കാലില്‍ നടക്കുന്നതാണെന്ന് ഒരു വയസുള്ള കുട്ടിക്ക് പോലും അറിയാം. അതുകൊണ്ട് സദാചാരം എന്ന് പറയുന്നത് നേരേ നില്‍ക്കുന്നതിനെയാണ്. പഴകിയ ആഹാരം കഴിച്ചാല്‍ നിങ്ങള്‍ക്ക് രോഗം വരും എന്നാല്‍ പരിശുദ്ധമായ ആഹാരം കഴിച്ചാല്‍ നിങ്ങള്‍ക്ക് ആരോഗ്യം കിട്ടും. അതുകൊണ്ട് പരിശുദ്ധിയാണ് സദാചാരം. നിങ്ങള്‍ക്കില്ലാത്ത കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. അതുകൊണ്ട് സമ്പത്താണ് സദാചാരം.
പൊതുവെ പറഞ്ഞാല്‍, സദാചാരം എന്നാല്‍ നമ്മുടേയും നമുക്ക് ചുറ്റുമുള്ളവരുടേയും സുസ്ഥിരമായ നിലനില്‍പ്പാണ്. അത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. മനുഷ്യസമൂഹം ലക്ഷക്കണക്കിന് വര്‍ഷങ്ങളായി നല്ലതും ചീത്തയും തെരഞ്ഞെടുത്തുകൊണ്ടിരിക്കുകയും നല്ലവ പ്രാവര്‍ത്തികമാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
അസ്ഥിരവും ക്രൂരവുമായ ഒരു ലോകമായിരുന്നു പ്രാചീന മനുഷ്യന് നേരിടേണ്ടിവന്നിരുന്നത്. മറ്റ് ജീവികളെപ്പോലെ അനുകൂല കഴിവുകളൊന്നുമില്ല. തീയും, കൊടുംകാറ്റും, പേമാരിയും ഭൂമികുലുക്കവും അഗ്നിപര്‍വ്വതവുമൊക്കെയുള്ള ക്രുദ്ധയായ ഒരു പ്രകൃതിയും. മനുഷ്യന്‍ എങ്ങനെ ഈ പ്രകൃതിയെ കണ്ടു എന്നതിന്റെ പ്രതിഫലമാണ് ആദ്യകാല ദൈവങ്ങള്‍. അവയും ഉഗ്രമൂര്‍ത്തികളായിരുന്നു. ക്ഷമയില്ലാത്ത, ദയയില്ലാത്ത ക്രൂരരായ ദൈവങ്ങള്‍. ഇന്നും നമ്മുടെ പഴയ ദൈവങ്ങളില്‍ ആ സ്വഭാവം കാണാം.
ക്രൂരവും അസ്ഥിരവുമായ പ്രകൃതിയല്‍ സുസ്ഥിരമായ നിലനില്‍പ്പുണ്ടാക്കുനുള്ള ശ്രമായാണ് സദാചാരം ഉടലെടുത്തത്. അതിനായി അതത് കാലത്തെ അറിവിന്റെ അടിസ്ഥാനത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും സൃഷ്ടിച്ച മനുഷ്യര്‍ സര്‍വ്വ ശക്തനായ എല്ലാറ്റിനേയും നിയന്ത്രിക്കുന്ന ദൈവത്തിന്റെ പ്രീതി നേടി സുസ്ഥിരതക്ക് ശ്രമിച്ചു. ഉദാഹരണത്തിന് ശുദ്ധീകരണത്തിനായുള്ള ധാരാളം ആചാരനുഷ്ഠാനങ്ങള്‍ ലോകം മൊത്തമുള്ള സമൂഹങ്ങളില്‍ ഇപ്പോഴുമുണ്ട്. എന്തിനാണ് എന്ന് അറിയതെ പോലും അത്തരം ധാരാളം ആചാരനുഷ്ഠാനങ്ങള്‍ നാം ആവര്‍ത്തിക്കുന്നു. പിന്നീട് അറിവ് കൂടിയതോടെ മനുഷ്യന് പ്രകൃതിയെ മനസിലാക്കാനായി. അതിന്റെ താളങ്ങളും ക്രമങ്ങളും തിരിച്ചറിഞ്ഞു. പ്രകൃതിയെ മെരുക്കാനായതോടെ ദൈവങ്ങള്‍ കൂടുതല്‍ ദയയുള്ളവരും സമാധാനമുള്ളവരുമായി. അപ്പോഴും സുസ്ഥിരതക്ക് വേണ്ടി അപ്പോഴും സദാചാര ശീലങ്ങള്‍ മനുഷ്യ സമൂഹത്തിന് കൈത്താങ്ങായി.
മനുഷ്യന്‍ സാമൂഹ്യ ജീവിയായതിനാല്‍ നമുക്ക് രണ്ട് രീതിയിലുള്ള നിലനില്‍പ്പുണ്ട്. പ്രകൃതിയിലെ ഒരു ജീവി എന്നതും സമൂഹത്തിലെ ഒരു വ്യക്തി എന്നതും. ഇതില്‍ രണ്ടിലും രണ്ട് തരത്തിലുള്ള സദാചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കുക എന്നതാണ് ആദ്യത്തെ സദാചാരം. ജന്മവാസന അനുസരിച്ച് ജീവിക്കുന്നതിനാലും സ്വയം മാറ്റങ്ങള്‍ വരുത്താത്തതിനാലും മറ്റ് ജീവികള്‍ എല്ലാം 100% സദാചാരപരമായാണ് ജീവിക്കുന്നതെന്ന് പറയാം. എന്നാല്‍ മനുഷ്യന്‍ ആ സദാചാരത്തെ ലംഘിക്കുന്നു. ഒരു പക്ഷേ പ്രകൃതി നിയമങ്ങള്‍ ലംഘിക്കപ്പെട്ടത് വഴിയാണ് മനുഷ്യന്‍ തന്നെ ജന്മം കൊണ്ടത്. എന്നാല്‍ അതില്‍ ഒരു നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ ഭൂമിയില്‍ ഒരു ജീവിതം മനുഷ്യന് സാധ്യമാകുമോ എന്നത് സംശയമാണ്. കാരണം മനുഷ്യന്റെ പ്രവര്‍ത്തികള്‍ക്കെതിരെ എല്ലാം സഹിക്കുന്നവള്‍ എന്ന് പറയുന്ന സമുദ്രം വരെ പ്രതികരിച്ച് തുടങ്ങി.
നാം പ്രകൃതി സദാചാരം ലംഘിക്കുകവഴി നാം സൃഷ്ടിച്ച സമൂഹത്തിനും ഒരു സദാചാരമുണ്ട്. അത് സമൂഹത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് വേണ്ടിയുള്ളതാണ്. നിങ്ങള്‍ റോബിന്‍സണ്‍ ക്രൂസോയെപ്പോലെ ഒരു ദ്വീപില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്ക് എന്തും ആകാം. പക്ഷേ ആര്‍ക്കും അങ്ങനെ ജീവിക്കാനാവില്ല. തമിഴ്നാട്ടില്‍ നിന്നുള്ള അരി കിട്ടിയില്ലെങ്കില്‍ നാം പട്ടിണിയാകും എന്ന് പറയുന്നത് പോലെ, കോടിക്കണക്കിന് ആളുകളുടെ അദ്ധ്വാനത്തിന്റെ ഫലമായാണ് നാം ഒരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ആ ചക്രങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നത് സദാചാരം ആണ്. അതുകൊണ്ട് സാമൂഹ്യ സദാചാരമെന്നത് വ്യക്തിപരമായ ഒന്നല്ല. സമൂഹമാണ് അത് നിര്‍വ്വചിക്കുന്നത്.
ഇത് കൂടാതെ നിങ്ങള്‍ നിങ്ങളുടെ വീടിനകത്തെ എങ്ങനെ ജീവിക്കണമെന്നതിന് ചിലപ്പോള്‍ നിങ്ങളുടെ സ്വന്തം സദാചാരമുണ്ടായെന്ന് വരും. പക്ഷേ അത് നിങ്ങളുടെ വീടിനകത്തേ പ്രസക്തമായുള്ളു. അല്ലാതെ അതെടുത്ത് പുറത്തിട്ടാല്‍ ചിലപ്പോള്‍ സാമൂഹ്യ സദാചാരം ഇടപെടാന്‍ സാദ്ധ്യതയുണ്ട്.
സാമൂഹ്യ സദാചാരം സ്ഥിരമായ ഒന്നല്ല. അതത് കാലത്തെ അറിവിനനുസരിച്ച് മാറുന്നുണ്ട്. പക്ഷേ ഈ മാറ്റം എന്തെങ്കിലും മുന്‍വിധിയോ അന്ധവിശ്വാസത്തിന്റേയൊ അടിസ്ഥാനത്തിലാകുമ്പോള്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. എന്തിനേയും സമഗ്രമായ വിശകലനം ചെയ്ത് വേണം തെറ്റും ശരിയും കണ്ടുപിടിക്കാന്‍.
ഭാഗം 2: ഒരു എലിയുടെ ലൈംഗിക സദാചാരം
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
9
ഇയാൾ യുക്തിവാദിയോ ,ഭക്തിവാദിയൊ ഭൗതികവാദിയൊ മുസ്ലിമോ ഹിന്ദുവോ ക്രിറ്റ്സ്ത്യനൊ എന്ന് വിവരിക്കാത്തതിൽ ആശ്വസിക്കുന്നു ദക്ഷിണാഫ്രിക്കയിലെ ആണുങ്ങൾ അഥവാ കറുത്ത ആണുങ്ങളൊക്കെ ഇത്തരക്കാരാണെന്നു ദ്യോതിക്കും വിധം വാര്ത്ത കൊടുക്കാത്തതിന്നു അഭിനന്ദനം
അച്ഛൻ അമ്മ പെങ്ങൾ ഭാര്യ ഭർത്താവ് മകൻ മകൾ സഹോദരൻ സഹോദരി എല്ലാം ഒരു ധാരണ ഒരു വിശ്വാസം മതപരമോ യുക്തിപരമോ എന്തായാലും ഭൌതിക ശാസ്ത്ര പ്രകാരം ചില രാസ സംയുക്തങ്ങളുടെ പ്രത്യേക സാഹചര്യത്തിലെ ഒരവസ്ഥ അല്ലാതെ പിന്നെ സാമൂഹ്യ ശാസ്ത്ര പ്രകാരം ചില താത്പര്യങ്ങൾ പ്രകാരം നിർമിക്കപ്പെട്ട സാമൂഹിക ബന്ധങ്ങൾ സൂചിപ്പിക്കുന്ന വിശ്വാസ അടിസ്ഥാനത്തിലുള്ള പദങ്ങൾ
വിസ്വാസത്തിലെന്ത് യുക്തി യുക്തി യും വിശ്വാസത്തിലതിഷ്റ്റിതമല്ലെ ?
മതവും യുക്തിയും അപക്വമല്ലേ ? രണ്ടിലും വിശ്വാസമില്ലേ ? രണ്ടിലും യുക്തിയില്ലേ ? യുക്തി വാദം എല്ലാം ഒന്നാണോ ? അതും ഒരു മതം അഥവാ അഭിപ്രായം അല്ലെ ? മതവും യുക്തിവാദവും ലക്ഷ്യം വെക്കുന്നത് മാനവ സൌഖ്യവും സംതൃപ്തിയും സന്തോഷവും പുരോഗതിയുമല്ലേ ?
അറിവുകൾക്കും കഴിവുകൾക്കും പരിതിയില്ലേ ? പരിമിതിയില്ലേ ?
സത്യമെന്നതു യാതാർത്യമാണെങ്കിലും ,സമ്പൂർണ സത്യം അറിഞ്ഞതാര് ?
എല്ലാവരും സത്യത്തിലേക്കുള്ള സഞ്ചാരത്തിലല്ലെ ?വഴികൾ വിവിധമാണെന്നിരിക്കലും ലക്ഷ്യം ഒന്നല്ലേ ? വഴികളെ കുറിച്ചു വഴക്ക് കൂടാതെ ഇഷ്ട വഴി സ്വീകരിക്കാമല്ലൊ ?
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ? നിങ്ങള്ക്ക് നിങ്ങളുടെ വിശ്വാസം ഞങ്ങള്ക്ക് ഞങ്ങളുടെ വിശ്വാസം വിശ്വാസങ്ങൾ എല്ലാം വിശ്വാസങ്ങൾ മാത്രമാണെന്ന വിശ്വാസം ഉണ്ടായാൽ നല്ലതാ വിശ്വാസങ്ങൾ എല്ലാം സത്യമാവണം എന്നില്ല അവ അപൂർണമായിരിക്കാം ,എന്താണു പരിപൂർണ സത്യം എല്ലാവരും അല്പം മാത്രമല്ലേ അറിയുന്നുള്ളൂ എല്ലാ വശവും കാണാൻ കഴിവ് ആർക്കാനുള്ളത് ചരിത്രവും ശാസ്ത്രവും അപൂർണമല്ലെ ഓരോരുത്തരും അറിഞ്ഞ വിധത്തിൽ വിശ്വസിക്കുന്നു പ്രവർത്തിക്കുന്നു
ചരിത്രം സത്യത്തെ സ്വാർത്ഥ താത്പര്യാർതമുള്ള ഒരു കഥയാണ് കതനമാണു
എന്തിനു നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു സംഭവം തന്നെ നാലാൾ നാല് വിധത്തിലല്ലേ മനസിലാക്കുക വിവരിക്കുക
നല്ല വശങ്ങളെ കാണുക സ്വായത്തമാക്കുക ചീത്ത വശങ്ങളെ തിരസ്ക്കരിക്കുക അത് മദർ തെരേസയുടെ കാര്യത്തിലായാലും ,വള്ളിക്കാവിൽ അമ്മയുടെ കാര്യത്തിലായാലും മഹാത്മാ ഗാന്ധിജിയുടെ കാര്യത്തിലായാലും ,ഗൊദ്സെയുടെ കാര്യത്തിലായാലും മാർക്സിന്റെ കാര്യത്തിലായാലും മാവോയുടെ കാര്യത്തിലായാലും മുഹമദ് നബിയുടെ കാര്യത്തിലായാലും ക്രിസ്തുവിന്റെ കാര്യത്തിലായാലും രാമന്റെ ,ബുദ്ധന്റെ കൃഷ്ണന്റെ അങ്ങനെ ആരുടെ കാര്യത്തിലായാലും നല്ലത് സ്വീകരിക്കുക അനുകരിക്കുക ചീത്ത തിരസ്കരിക്കുക അതാണു മതം പറയുന്നത് യുക്തി പറയുന്നത്
മതവും യുക്തിയും മാനവ ഗുണത്തിനാകട്ടെ27/2/2015
ഇന്ത്യൻ സമുഹം കുടുബാം ധഷ്ടിതമാണ് അതു വ വ്യക്തിയ ധിഷ്ടിത മാകുമ് േമ്പാൾ ആണു പ്രശ്നം
ലോകം മൊത്തം സമുഹം കുടുബാധിഷ്ടിതമാണ്.
വ്യക്ത്യാധിഷ്ടിതമാകുന്നുന്നതല്ല. ആക്കുന്നതാണ്. മൂലധനത്തിന്റെ സുഗമമായ ഒഴുക്കിന് വേണ്ടി.
Gud..