തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റർ നടന്ന് മരുമകൾ; ദുരിതയാത്ര 500 രൂപ പെൻഷനായി

റായ്പുർ ∙ അമ്പതുകളുടെ മാധ്യത്തിൽ പ്രായമുള്ള സ്ത്രീ തന്റെ 90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി 5 കിലോമീറ്റർ റോഡിലൂടെ നടന്ന് ബാങ്കിലെത്തി. കഠിനമായ ചൂടും, കത്തുന്ന കോൺക്രീറ്റും, സൂര്യാഘാതമേൽക്കാനുള്ള സാധ്യതയും വകവ‌യ്‌ക്കാതെയാണ് അവർ നടന്നത്. അവരുടെ ലക്ഷ്യം: ആ വയോധികയുടെ തുച്ഛമായ പ്രതിമാസ പെൻഷൻ – 500 രൂപ. ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽ നിന്നുള്ള ഹൃദയഭേദകമായ ഈ ദുരിതയാത്ര യാദൃശ്ചികമായി ആ വഴി വന്ന ഒരാളാണ് ക്യാമറയിൽ പകർത്തിയത്. ജഗൽപാറ ഗ്രാമവാസിയായ സുകുമനിയയാണ് ഭർതൃമാതാവിനെ തോളിലേറ്റി ബാങ്കിലെത്തിയത്.

ബാങ്ക് മിത്ര എന്ന ചുമതലയിലുള്ള ഒരു ഉദ്യോഗസ്ഥൻ പ്രതിമാസ പെൻഷൻ വീട്ടിലെത്തിക്കുമായിരുന്നുവെന്നും കെവൈസി വിവരങ്ങൾ പൂർണമല്ലാത്തതിനാൽ ഭർതൃമാതാവിന് പെൻഷൻ നിഷേധിക്കപ്പെട്ടുവെന്നും നാലു മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്നും സുകുമനിയ പറഞ്ഞു. തുടർന്നാണ് മെയിൻപട്ടിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെത്താൻ കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിച്ചത്.

— സ്രോതസ്സ് manoramaonline.com | May 25, 2026

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ