അമേരിക്കയില്‍ ഒരു വിപ്ലവം നടക്കുന്നെന്നും അതില്‍ ശാസ്ത്രജ്ഞരും പങ്കാളികളാണെന്ന കാര്യം ഇതിനകം വായിച്ചിരിക്കുമല്ലോ. വരേണ്യ വര്‍ഗ്ഗമായ ശാസ്ത്രജ്ഞരും ജനകീയ മാറ്റത്തില്‍ പങ്കാളികളാകുമോ? നമ്മുടെ നാട്ടിലെ ശാസ്ത്രജ്ഞരെന്താണ് ഇങ്ങനെ ചെയ്യാത്തത് എന്നൊക്കെ സംശയം നമുക്ക് തോന്നാം.
എന്നാല്‍ ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അതാണ് വിപ്ലവത്തിന്റെ ശക്തി. അത് മനുഷ്യനെ ശുദ്ധീകരിക്കും. മനുഷ്യന്‍ സ്വയം ആരെന്നും താന്‍ എവിടെ നില്‍ക്കുന്നു എന്നും ഏതാണ് ശരി തെറ്റ് എന്നും തന്റെ അവകാശം എന്തെന്നും ഒക്കെയുള്ള മൗലികമായ ആശയങ്ങള്‍ ജനം ചോദിക്കുകയും സാമൂഹ്യശാസ്ത്രപരമായ ഉത്തരം കണ്ടെത്തുകയും ചെയ്യും. വിപ്ലവങ്ങളുടെ എല്ലാം ചരിത്രം നോക്കിയാല്‍ നമുക്കിത് കാണാനാകും. പുതിയൊരു ഉണര്‍വ്വാണിത്.
അധികാരികളുടെ അതത് കാലത്തെ പ്രചരണ മാധ്യമങ്ങള്‍ എപ്പോഴും ഈ സാമൂഹ്യ ശാസ്ത്ര ചോദ്യങ്ങളെ മറച്ച് വെച്ച് ജനങ്ങളുടെ ചിന്തയെ വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. വലിയ കാറിനേയോ ടാങ്കിനേയോ സ്റ്റേജില്‍ നിന്ന് അപ്രത്യക്ഷമാക്കാന്‍ മാജിക്കുകാര്‍ ചെയ്യുന്ന അതേ തന്ത്രമാണ് അവര്‍ ചെയ്യുന്നത്. മാജിക്കുകാര്‍ കാഴ്ച്ചക്കാരുടെ ശ്രദ്ധയെ മറ്റൊരുടത്തേക്ക് മാറ്റിയാണ് കാറിനെ അപ്രത്യക്ഷമാക്കുന്നത്. സത്യത്തില്‍ കാര്‍ സ്റ്റേജില്‍ തന്നെയുണ്ട്. അധികാരികളുടെ പ്രചാരവേലക്കാര്‍ ഈ മാജിക്കുകാരേക്കാള്‍ ഫലപ്രദമായി കഴിഞ്ഞ 10,000 ല്‍ അധികം വര്‍ഷങ്ങളായി ഈ തന്ത്രം പയറ്റി വിജയിച്ചുകൊണ്ടിരിക്കുന്നു. ആദ്യകാലത്ത് ഗോത്ര വൈദ്യനോ മന്ത്രവാദിയൊ ആയിരിക്കാം ഇത് ചെയ്തിരുന്നത്. പിന്നീട് മതത്തിന്റെ രൂപീകരണത്തേടെ അവരായി ശ്രദ്ധമാറ്റം ചെയ്യുന്നവര്‍. ഇക്കാലത്ത് മതവും, സിനിമ, ടെലിവിഷന്‍, പത്രം, പരസ്യം അവയാണ് പണ്ടത്തേതിലും ശക്തമായി ജനങ്ങളെ അയഥാര്‍ത്ഥ ലോകത്ത് തളച്ചിടുന്നത്.

മാധ്യമങ്ങളാല്‍ അതി തീവൃമായി അരാഷ്ട്രീയവത്കരിച്ച സമൂഹമാണ് അമേരിക്ക. എന്നാല്‍ സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ച ജനം സമരത്തിലിറങ്ങുമ്പോള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുകയും തങ്ങളുടെ സ്വത്വം തിരിച്ചറിയുകയും ചെയ്യും. അമേരിക്കയില്‍ അതാണ് ഇപ്പോള്‍ നടക്കുന്നത്. നമ്മുടെ നാട്ടില്‍ അത്തരമൊരു വിപ്ലവം നടക്കാത്തതിനാല്‍ ജനം മതവും, സിനിമ, ടെലിവിഷന്‍, പത്രം, പരസ്യം തുടങ്ങിയവര്‍ സൃഷ്ടിച്ച അയഥാര്‍ത്ഥ ലോകത്തിലെ പ്രശ്നങ്ങളില്‍ മുഴുകി കാര്യങ്ങളറിയാതെ അധികാരികള്‍ക്ക് വേണ്ടി പണിയെടുത്ത് ജീവിക്കുന്നു. അതുകൊണ്ട് ഇവിടുത്തെ ശാസ്ത്രജ്ഞരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. നമ്മുടെ സ്വാതന്ത്ര്യ സമരം നടന്ന കാലത്ത് ശാസ്ത്രജ്ഞരും സമരത്തിലുണ്ടായിരുന്നു.
സമരത്തിന്റെ വിജയം ജനത്തിന്റെ ഉണര്‍വ്വ് സ്ഥിരമാക്കി നിലനിര്‍ത്താന്‍ കഴിയുന്നതിലാണ്. അധികാരികള്‍ കൂടുതല്‍ സംഘടിതരും വിഭവങ്ങളുള്ളവരുമായതിനാല്‍ അവര്‍ക്ക് വേഗം ജനത്തിന്റെ ഉണര്‍വ്വിനെ ഇല്ലാതാക്കാനോ, സ്വന്തമാക്കാനോ കഴിയും എന്നതാണ് സാധാരണ കാണുന്ന ദുഖസത്യം. അതുപോലെ അധികാരം പിടിച്ചെടുത്ത ജനത്തിലെ കുറച്ച് പേര്‍ പുതിയ അധികാരികളാകുമ്പോള്‍ പുതിയ ചൂഷണ വ്യവസ്ഥ നിലവില്‍ വരും. ഫലത്തില്‍ ഇത് പഴയതുപോലെയാണ്. വീണ്ടും ജനങ്ങളുടെ സ്ഥിതി പഴയതുപോലെ ആകും.
21-ആം നൂറ്റാണ്ടിലെ ഈ വിപ്ലവത്തിന് ആ ഗതി വരാതെ ലോകം മൊത്തമുള്ള ജനത്തിന്റെ ഉണര്‍വ്വ് നിലനിര്‍ത്താനാകട്ടേ എന്ന് പ്രതീക്ഷിക്കാം.
[*Wall Street Journal എന്നത് മര്‍ഡോക്കിന്റെ പത്രമാണ്. മര്‍ഡോക്ക് തരം പത്രപ്രവര്‍ത്തനം മാനവ സമൂഹത്തെ 20 കൊല്ലമെങ്കിലും പിറകോട്ട് കൊണ്ടുപോയിട്ടുണ്ട്. സമരക്കാര്‍ തുടങ്ങിയ പത്രത്തിന് Occupied Wall Street Journal എന്നാണ് പേരിട്ടത്.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.