ഭാഗം 1: ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം
ഭാഗം 2: വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ?
സാമ്പത്തിക രംഗത്തെ പ്രാഥമികം, ദ്വിതീയം, തൃദീയം എന്ന് മൂന്നായാണ് തരം തിരിച്ചിട്ടുള്ളത്. ഇതില്‍ പ്രാഥമികം രംഗത്ത് കൃഷി, ഖനനം, മത്സ്യബന്ധനം തുടങ്ങിയ extraction ദ്വിതീയ രംഗത്ത് വ്യവസായം എന്ന manufacturing, തൃദീയ രംഗത്ത് സേവനം. ഇതില്‍ ആദ്യത്തേ രണ്ടിലും സാധനങ്ങളുടെ ക്രയവിക്രയങ്ങള്‍ നടക്കുന്നു. ആദ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കര്‍ഷകരെന്നും രണ്ടാമത്തെ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ തൊഴിലാളികളെന്നുമാണ് വിളിക്കുന്നത്. സ്വന്തമായി ഭൂമിയില്ലാതെ മറ്റു കൃഷിക്കാരുടെ പണിയിടങ്ങളില്‍ ജോലിചെയ്യുന്നവരെ കര്‍ഷക തൊഴിലാളികള്‍ എന്നും വിളിക്കും.
കര്‍ഷകന്‍ സ്വന്തം കൃഷിഭൂമിയില്‍ കൃഷിചെയ്ത് മൂല്യവര്‍ദ്ധിതമായ ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നു. അത് അയാള്‍ കമ്പോളത്തില്‍ വില്‍ക്കുമ്പോള്‍ അസംസ്കൃത വസ്തുക്കള്‍ക്ക് ചിലവായ പണത്തേക്കാള്‍ അധികം പണം ലഭിക്കുന്നു. അത് അയാളുടെ അദ്ധ്വാനത്തിന്റെ വിലയാണ്.
യന്ത്രങ്ങളും ഫാക്റ്ററികളുമൊക്കെ വന്നപ്പോള്‍ അവയുപയോഗിച്ച് ഉത്പന്നമുണ്ടാക്കുന്ന ഒരു കൂട്ടം ആളുകളുണ്ടായി. അവരാണ് തൊഴിലാളികളും മുതലാളികളും. ആധുനിക സമൂഹത്തില്‍ മുതലാളി ഒരു വ്യക്തി ആകണമെന്നില്ല. ലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് ഓഹരി നല്‍കി മൂലധനം സ്വരൂപിക്കുന്ന കോര്‍പ്പറേറ്റുകളാണ് പ്രധാനമായും വ്യവസായരംഗത്തുള്ളത്. (അവര്‍ ചെറു സംരംഭങ്ങളെ വിഴുങ്ങുകയും ചെയ്യുന്നു.)
തൊഴിലാളിക്ക് തൊഴില്‍ ചെയ്യാന്‍ യന്ത്രങ്ങളും ഫാക്റ്ററികളും വേണം. അത് മുതലാളിയുടെ കൈവശമേയുള്ളു. അതിനാല്‍ തൊഴിലാളി അസംസ്കൃത വസ്തുക്കളില്‍ അദ്ധ്വാനം ചെലുത്തി മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അതില്‍ നിന്നുണ്ടാവുന്ന മിച്ചമൂല്യത്തിന്റെ വലിയ പങ്ക് മുതലാളി എടുക്കുകയും കുറച്ചുഭാഗം തൊഴിലാളിക്ക് കൂലിയായി നല്‍കുകയും ചെയ്യുന്നു.
ഈ രണ്ട് വിഭാഗങ്ങളുടേയും സാമ്പത്തിക രംഗത്തെ പ്രവര്‍ത്തനം വ്യക്തമാണ്. അവര്‍ അസംസ്കൃത വസ്തുക്കളില്‍ അദ്ധ്വാനം ചെയുത്തി മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കുന്നു. ആ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ പണം കൊടുത്ത് വാങ്ങുമ്പുപോള്‍ അവ അവരുടെ സ്വന്തമാകുന്നു. പണത്തിന്റെ ഒഴുക്കും ഉത്പന്നത്തിന്റെ ഒഴുക്കും ഇവിടെ വ്യക്തമാണ്.
മൂന്നാമത്തെ ഗ്രൂപ്പാണ് സേവന മേഖല. വിദ്യാഭ്യാസം, ബാങ്കിങ്ങ്, സര്‍ക്കാര്, സ്വകാര്യ ഉദ്യോഗസ്ഥര്‍, തുടങ്ങിയവരൊക്കെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. ഇവിടെ കാര്യങ്ങള്‍ അത്ര വ്യക്തല്ല. ഉപഭോക്താവ് പണം കൊടുത്താലും ഉത്പന്നം അയാളുടെ സ്വന്തമാകുന്നില്ല. പകരം അയാള്‍ക്ക് ഒരു സേവനം മാത്രം ലഭിക്കും. ബാങ്കിങ്ങ്, ഓഹരിക്കച്ചവടം തുടങ്ങിയവ ക്ലാസിക്ക് സേവന മേഖലയാണ്.
ഇത് കൂടാതെ നാലാമതൊരു വിഭാഗത്തിന്റെ ആശയം കൂടി പ്രചരിക്കുന്നുണ്ട്. അതാണ് അറിവ് വ്യവസായം (knowledge economy). അറിവിന്റെ ക്രയവിക്രയങ്ങള്‍ പണത്തിലടിസ്ഥാനമാക്കി അതിനെ സമ്പദ്ഘടനയുടെ ഭാഗമാക്കുക എന്നതാണിതിന്റെ ഉള്ളടക്കം. extraction ല്‍ തുടങ്ങിയ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച അങ്ങനെ അറിവ് വ്യവസായത്തിലെത്തി നില്‍ക്കുകയാണ്.
കൃഷിക്കാരനെ സംബന്ധിച്ചടത്തോളം ചിലപ്പോള്‍ അയാള്‍ വില്‍ക്കുന്ന ആഹാരവസ്തുക്കള്‍ക്ക് വേണ്ടത്ര വില കിട്ടില്ല. അല്ലെങ്കില്‍ ചിലപ്പോള്‍ കാലാവസ്ഥ ചതിക്കുന്നതു കാരണം മെച്ചപ്പെട്ട വിളവ് ലഭിക്കില്ല. ആ സമയങ്ങളില്‍ അയാള്‍ക്ക് ചിലവാക്കിയ പണം പോലും ലഭിക്കില്ല. അപ്പോള്‍ അദ്ധ്വാനം നഷ്ടത്തിലും. അത് താങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യയിലും എത്തുന്നു. ശരിക്കും ജീവിതം വെച്ചുകൊണ്ടുള്ള ഞാണിന്‍മേല്‍ കളി. എന്നാല്‍ ഇതുമൂലം സമൂഹത്തിന് താല്‍ക്കാലികമായി പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.
ദ്വിതീയ മേഖലയിലും ഒരു സംഭാവ്യത നിലനില്‍ക്കുന്നുണ്ട്. ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ വന്നാല്‍ വ്യവസായ ശാല അടച്ചുപൂട്ടേണ്ടി വരും. എന്നാലും സര്‍ക്കാരിന്റെ വ്യവസായ സംരക്ഷണ നിയമങ്ങള്‍ സമ്പന്നനും ഉന്നത വിദ്യാഭ്യാസമുള്ളവനുമായതിനാല്‍ മുതലാളിക്ക്/കോര്‍പ്പറേറ്റിന് പൂര്‍ണമായി നേടിയെടുക്കാന്‍ കഴിയും. കൃഷിക്കാര്‍ക്ക് അതി കഴിയില്ല. അവര്‍ക്ക് ബ്യൂറോക്രസി (സേവനം) അടിച്ചുമാറ്റിയതിന്റെ ബാക്കി മാത്രമേ ലഭിക്കൂ. തൊഴിലാളിയുടെ ജീവിതം കര്‍ഷകന്റെ അത്ര ആപല്‍ക്കരമല്ലെങ്കിലും തൊഴിലാളി-മുതലാളി ബന്ധത്തിന്റേതായ ഒരു അപകടവും നലനില്‍ക്കുന്നുണ്ട്.
വ്യക്തമായ/മൂര്‍ത്തമായ ഉത്പന്നങ്ങളുടെ കൈമാറ്റം പ്രാഥമിക, ദ്വിതീയ മേഖലകളില്‍ നടക്കുന്നതു കൊണ്ട് അവയെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ സ്വയം നിര്‍മ്മിതമാണ്. എന്നാലും അവയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ മനസിലാക്കി രാജ്യങ്ങള്‍ അവക്ക് വേണ്ടി പ്രത്യേകം നിയമങ്ങള്‍ ഉണ്ടാക്കാറുണ്ട്. കാര്‍ഷിക മേഖലയുടെ പ്രശ്നങ്ങള്‍ അറിയാവുന്നതുകാരണം സ്വാതന്ത്ര്യാനന്തരം നമ്മുടെ നേതാക്കള്‍ അത് സംരക്ഷിക്കാനുള്ള നിയമങ്ങളും വ്യവസ്ഥകളും രൂപപ്പെടുത്തുകയുണ്ടായി. ആര്‍ക്കും ആഹാരവസ്തുക്കള്‍ സൗജന്യ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് തട്ടിയെടുക്കാതിരിക്കാനായി താങ്ങുവിലകളും, Food Corporation of India യുടെ കമ്പോളത്തിലുള്ള ഇടപെടലും കാര്‍ഷിക സമൂഹത്തെ സംരക്ഷിച്ചു പോന്നു. (90 കള്‍ വരെ.) സാങ്കേതിക അറിവ് കൂടിയ രാജ്യങ്ങളിലെ വ്യവസായങ്ങള്‍ നമ്മുടെ വ്യവസായങ്ങളെ നശിപ്പിക്കാതിരിക്കാനും ധാരാളം നിയമങ്ങള്‍ ഉണ്ടായിരുന്നു.
സേവന മേഖല മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോള്‍ അത്യന്തം സുരക്ഷിതമാണ്. സേവന മേഖലാ തൊഴില്‍ സംരംഭങ്ങള്‍ വേഗത്തില്‍ സ്ഥാപിക്കാന്‍ കഴിയും. ഓഫീസുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ കെട്ടിടങ്ങള്‍, ഓഫീസ് ഉപകരണങ്ങള്‍, ജോലിക്കാര്‍ ഇവര്‍ മാത്രം മതി. എന്നാല്‍ പ്രാഥമിക ദ്വിതീയ മേഖല അങ്ങനെയല്ല. വലിയ മുതല്‍ മുടക്ക് വേണം. കൃഷിക്ക് ഫലപുഷ്ടമായ ഭൂമി വേണം, ഖനനത്തിനും വ്യസയാങ്ങള്‍ക്കും ഭൂമിയും വലിയ ഉപകരണങ്ങളും വേണം. സേവന മേഖലക്ക് ആ പ്രശ്നമില്ല. മറ്റ് രണ്ട് മേഖലയേയുമപേക്ഷിച്ച് മൂലധന നിക്ഷേപം കുറവ് മതി. അഥവാ നിക്ഷേപം വേണമെങ്കില്‍ അത് സര്‍ക്കാരിനേക്കൊണ്ട് തടത്തിപ്പിക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. കൂടാതെ ലാഭത്തിന്റെ ഉറപ്പ് മറ്റ് മേഖലയേക്കാള്‍ ഇവര്‍ക്കുണ്ട്
ഒരു കര്‍ഷകന് സമൂഹത്തില്‍ കിട്ടുന്ന അംഗീകാരത്തേക്കാള്‍ കൂടുതല്‍ അംഗീകാരം സേവനമേഖലയിലെ സര്‍ക്കാര്‍ ഗുമസ്തന് ലഭിക്കുന്നു. പുതിയ സര്‍ക്കാരുകളുടെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ കൃഷി ലാഭകരമല്ലാതാക്കി. 80% കൃഷിക്കാരുള്ള ഈ നാടില്‍ അവര്‍ അത് ഉപേക്ഷിച്ച് മറ്റ് പണികള്‍ തേടി പോകുന്നു.
എന്തൊക്കെ സേവനമേഖലയിലെ തൊഴിലെന്ന് സമൂഹം അതത് കാലത്ത് പ്രചാരത്തിലുള്ള സാമ്പത്തിക രംഗത്തെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കുകയാണ് പതിവ്. അതുകൊണ്ട് സേവനമേഖലയിലെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണാകുകയാണ്. പല സേവന മേഖലക്കും വ്യാഖ്യാനിച്ച് സ്ഥാപിച്ചെടുക്കുന്ന നിലനില്‍പ്പാണ് ഉള്ളത്. ഉദാഹരണം അറിവിന്റെ കാര്യനെടുക്കൂ. അറിവ് കൈമാറ്റത്തിന് പണം വാങ്ങണം എന്ന് പറയുന്നത് അമിത ലാഭം ആഗ്രഹിക്കുന്ന മുതലാളിയായിരുക്കും.
ഏത് കാര്യത്തിലും നാം ചെയ്യുന്ന പ്രവര്‍ത്തി മൊത്തത്തില്‍ ഗുണം ചെയ്യുന്നതാണോ എന്ന ഒരു പുനപരിശോധന എപ്പോഴും ചെയ്യേണ്ടതായിട്ടുണ്ട്. കൂടുതല്‍ ദോഷമാണെങ്കില്‍ ആ പ്രവര്‍ത്തി തിരുത്താനാവുമല്ലോ. സമ്പദ്ഘടനയുടെ കാര്യത്തിലും അങ്ങനെ തന്നെ. ജനങ്ങള്‍ അറിവുള്ളവരായാല്‍ സമൂഹത്തില്‍ സുസ്ഥിരതയുണ്ടാകും. ചൂഷണം നടക്കില്ല്. അതുകൊണ്ട് അറിവ് അവകാശമാണെന്ന് സാമൂഹ്യ ബോധമുള്ള സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും പറയും. വ്യാഖ്യാനിച്ച് സ്ഥാപിക്കപ്പെടുന്ന ഈ സാമ്പത്തിക വിഭാഗത്തെ അംഗീകരിക്കുന്നതിന് മുമ്പ് സമൂഹത്തിന്റെ സുസ്ഥിരതയുടെ അടിസ്ഥാനത്തില്‍ സൂഷ്മമായി വിശകലനം ചെയ്യുകയ്ത് അതിന്റെ അടിസ്ഥാനത്തിലാവണം അംഗീകരിക്കാന്‍.
സേവന മേഖലയുടെ വളര്‍ച്ചയേക്കുറിച്ച് നമുക്കൊന്നു നോക്കാം. 1947 ല്‍ അമേരിക്കന്‍ സമ്പദ്ഘടനയുടെ 20% മാത്രമായിരുന്നു സേവന മേഖല. അന്ന് 80% അമേരിക്കക്കാരും പ്രാഥമിക, ദ്വതീയ മേഖലയിലായിരുന്നു പണിയെടുത്തിരുന്നത്. എന്നാല്‍ 2005 ആയപ്പോഴേക്കും അമേരിക്കയില്‍ 78.5% ആളുകളും സേവന മേഖലയില്‍ ജോലിചെയ്യുന്നവരായി. ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയവരാണ് അമേരിക്കയേ പിന്‍തുടരുന്നത് CIA യുടെ World Factbook ല്‍ പുതിയ കണക്കുകള്‍ കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ അത് 76.9% ആണ്. അതായത് 50 വര്‍ഷങ്ങള്‍ക്കകത്ത് 4 ഇരട്ടിക്കടുത്ത് വളര്‍ച്ച.
ഇനി ഇതുമായി ബന്ധമുള്ള മറ്റൊരു കണക്ക് കാണുക. അമേരിക്കയുടെ ജനസംഖ്യ ലോക ജനസംഖ്യയുടെ 5% മാത്രമാണ്. എന്നാല്‍ അമേരിക്ക ലോകത്തെ അസംസ്കൃത വസ്തുക്കളുടെ 30% ഉപയോഗിക്കുന്നു പകരം മൊത്തം മാലിന്യങ്ങളുടെ 30% മാലിന്യങ്ങള്‍ പുറന്തള്ളുന്നു. 20-22% ആളുകള്‍ മാത്രമാണ് അമേരിക്കയില്‍ പ്രാഥമിക ദ്വിതീയ മേഖലകളില്‍ ജോലിചെയ്യുന്നത്.
രസകരമായ ഒരു ചോദ്യം ഇവിടെ ഉയരുന്നു. എങ്ങനെ ഇത്ര കുറവ് ആളുകളെ വെച്ചുകൊണ്ട് അസംസ്കൃത വസ്തുക്കളുടെ 30% ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും? അവര്‍ മെച്ചപ്പെട്ട നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിലാണ് ഇതെന്ന് ശുദ്ധാത്മാക്കള്‍ വിശ്വസിച്ചേക്കാം. എന്നാല്‍ ശരിക്കും അങ്ങനെയാണോ?
അല്ല. ലോകത്തിലെ മൊത്തം ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളും സമ്പന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്കേണ്ടി പണിയെടുക്കുകയാണ്. ചൈന, മെക്സിക്കോ തുടങ്ങിയ സ്ഥലങ്ങളിലെ ചാളകളിലും ഇന്‍ഡ്യയിലെ കൃഷിയിടങ്ങളിലും, മദ്ധ്യപൂര്‍വ്വേഷ്യയിലെ എണ്ണപ്പാടങ്ങളിലും കോംഗോയിലെ ഖനികളിലും, സോമാലിയന്‍ തീരക്കടലിലും തുടങ്ങി ഭൂമിമുഴുവന്‍ ദരിദ്രര്‍ സമ്പന്ന രാജ്യങ്ങള്‍ക്ക് വേണ്ടി പണിയെടുക്കുകയോ ആ സ്ഥലങ്ങളിലെ വിഭവങ്ങള്‍ സമ്പന്നര്‍ കടത്തിക്കൊണ്ടു പോകുകയോ ചെയ്യുകയാണ്. 20 കോടി ആളുകള്‍ അവരുടെ മാതൃരാജ്യത്തിന് പുറത്താണ് ജീവിക്കുന്നത്. ദരിദ്ര രാജ്യങ്ങളിലെ ചാളകളിലും എണ്ണക്കിണറുകളിലും ഖനികളിലും സമ്പന്ന രാജ്യങ്ങളിലെ അവിദഗ്ദ്ധ തൊഴിലുകളും, ഡ്രൈവര്‍, നഴ്സ് പണികളും ചെയ്യുന്നത് ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളാണ്. അവരെ പ്രവാസികളാക്കാന്‍ അവരുടെ രാജ്യങ്ങളിലെ സമ്പദ്ഘടന തകര്‍ക്കുന്ന പരിപാടികളാണ് സമ്പന്ന രാജ്യങ്ങള്‍ സ്വീകരിച്ചു പോരുന്നു. സമ്പന്ന രാജ്യങ്ങളിലെ 80% വരുന്ന സേവന മേഖലാ ‘തൊഴിലാളികളുടെ’ ആര്‍ഭാട ജീവിതത്തിന്റെ അടിസ്ഥാനം ഇവയാണ്.
എന്തുകൊണ്ടിത് സംഭവിച്ചു. അമേരിക്കയുടെ സാമ്പത്തിക വ്യവസായത്തിന്റെ ചരിത്രമൊന്നു നോക്കുക. 20 കളില്‍ സാമ്പത്തിക വ്യവസ്ഥയിലെ കുത്തഴിഞ്ഞ നിയമങ്ങള്‍ ബാങ്കിങ്ങ്, ഓഹരിക്കച്ചവടങ്ങള്‍ക്ക് അപടസാദ്ധ്യത കൂടിയ ഇടപാടുകള്‍ നടത്തി. ഫലമോ 1930 കളില്‍ ദിവസം 100 ബാങ്കുകള്‍ എന്ന തോതില്‍ ബാങ്കുകള്‍ തകരാന്‍ തുടങ്ങി. റൂസവല്‍റ്റ് അധികാരത്തിലെത്തിയ ശേഷം അദ്ദേഹം നിയമങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടാക്കി. Glass-Steagall Act പോലുള്ള നിയമങ്ങള്‍ കൊണ്ടുവന്നു. അത് സേവിങ്ങ്സ് ബാങ്കിനേയും ഊഹക്കച്ചവടം നടത്തുന്ന നികഷേപ ബാങ്കിനേയും തമ്മില്‍ വേര്‍തിരിച്ചു.
എന്നാല്‍ പിന്നീട് 80കള്‍ക്ക് ശേഷം ഇത്തരം നിയമങ്ങളെല്ലാം എടുത്ത് കളഞ്ഞ് വീണ്ടും സാമ്പത്തിക വ്യവസായം അതിന്റെ പൂര്‍ണ്ണ ശക്തിലേക്കെത്തി. അപ്പോഴാണ് സേവന മേഖല തൊഴിലുകള്‍ 80% ല്‍ എത്തിയത്. ഫലമോ, ലോക ദരിദ്രര്‍ പണക്കാര്‍ക്ക് വേണ്ടി പണിയെടുക്കുകയും അവരുടെ വിഭവങ്ങള്‍ കൊള്ളയടിക്കുപ്പെടുകയും ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധി വീണ്ടും ഉണ്ടായി. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഇവിടെ കൊടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ രസകരമാണ് അതിന് സര്‍ക്കാര്‍ കണ്ട പ്രതിവിധി. 30 കളില്‍ റൂസവല്‍റ്റ് ശക്തമായ നിയമങ്ങള്‍ കൊണ്ട് ബാങ്കിങ്ങ് രംഗത്തെ നിയന്ത്രിച്ചപ്പോള്‍ ഇപ്രാവശ്യം അത് ഉണ്ടായില്ല. പകരം ഈ പ്രശ്നങ്ങളുണ്ടാക്കിയവര്‍ക്ക് 70,000 കോടി ഡോളര്‍ സര്‍ക്കാര്‍ ധനസഹായം നല്‍കി. സേവന മേഖലയുടെ ശക്തിയാണിവിടെ കാണുന്നത്.
നമ്മുടെ നാട്ടിലും ഇതേ പ്രവണതയാണ് കാണുന്നത്. ചാനലുകള്‍ ആളുകള്‍ കൊട്ടും ടൈയ്യുമൊക്കെ കെട്ടി, ഇക്വിറ്റി, പ്രോഫിറ്റ്, ഡൗണ്‍, അപ്പ് എന്നോക്കെ പറയുന്നത് ശ്രദ്ധിച്ചിരിക്കും. അതുപോലെ ബോംബയിലെ ഓഹരി വിപണിയിലെ ചില സംഖ്യകള്‍ കാണിച്ച് ചാനലുകള്‍ വമ്പന്‍ വാര്‍ത്തകള്‍ നല്‍കുന്നതും കണ്ടുകാണും. അതിന്റെ ഫലമായി പാവങ്ങള്‍ പോലും ഓഹരികമ്പോളങ്ങള്‍ നോട്ടിരട്ടിപ്പിക്കുന്ന യന്ത്രങ്ങളെന്ന് കരുതി കൊച്ചു പയ്യന്‍മാരുടെ കൈയ്യില്‍ പോലും കിടപ്പാടം വിറ്റ് പണം നല്‍കാന്‍ തയ്യാറാകുന്നു. സത്യം കമ്പ്യൂട്ടര്‍ തകര്‍ന്നപ്പോള്‍ ധനകാര്യ മന്ത്രി ചിദംബരം 2000 കോടി രൂപയുടെ ധനസഹായം നല്‍കി. ICICI ബാങ്കിന് ന്യൂയോര്‍ക്കിലെ ഓഹരി ചൂതുകളിയില്‍ പണം നഷ്ട്പ്പെട്ടതിനും ചിദംബരം നികുതി ദായകരുടെ പണം ദാനമായി നല്‍കി.
തീവൃ സാമ്പത്തിക വ്യവസായം സാമൂഹ്യ വിരുദ്ധമാണ്. അതിനെ നിയന്ത്രിച്ച് പ്രാഥമിക, ദ്വിതീയ മേഖലകള്‍ക്ക് താഴെയാക്കണം.
വളരെ എളുപ്പമാണ് സേവനമേഖലകള്‍ നിര്‍മ്മിച്ചെടുക്കാന്‍. ഉദാഹരണത്തിന് റോഡുകളുടെ കാര്യം നോക്കൂ. ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യര്‍ റോഡുകളുപയോഗിക്കുന്നു. ആധുനിക കാലത്ത് സര്‍ക്കാരാണ് റോഡിന്റെ പരിപാലനം നടത്തിപ്പോരുന്നത്. അതിനായി ജനങ്ങള്‍ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ 15 വര്‍ഷത്തെ നികുതിയാണ് നല്‍കുന്നുത്. കൂടാതെ ഇന്ധനത്തിന്റെ സെസ്സ്, ഉപ്പ് തൊട്ട് കര്‍പ്പുരം വരെയുള്ള സാധനങ്ങളുടെ നികുതി. അതിനൊക്കെ പുറമേ നാം വരുമാന നികുതിയും കൊടുക്കുന്നു. ഈ സര്‍ക്കാര്‍ ഒരു ദിവസം പറയുന്നു അവര്‍ക്ക് റോഡുപണിയാന്‍ കാശില്ലെന്ന്. പണി സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നു. യാത്രകാരില്‍ നിന്ന് ചുങ്കം പിരിക്കാനുതകുന്ന റോഡ് കമ്പനി പണിയുന്നു. ഇത് ധാരാളം സേവനമേഖലാ തൊഴിലുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് സാമൂഹ്യവിരുദ്ധമായ ഒരു പ്രവര്‍ത്തിയാണ്. സമൂഹത്തിന് മൊത്തത്തില്‍ ഇത് ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഉണ്ടാക്കുക. (അതിനേക്കുറിച്ചുള്ള വിശദമായ ഒരു ലേഖനം കേരളത്തിലെ BOT റോഡിനേക്കുറിച്ച് ഇവിടെ കൊടുത്തിട്ടുണ്ട്.)
റിയലെസ്റ്റേറ്റ് ബിസിനസ് ഒരു സേവനമാണ്. വാടകക്കാരന്റെയും ഉടമയുടേയും കൈയ്യില്‍ നിന്ന് അവന്‍ കമ്മീഷന്‍ വാങ്ങുന്നു. നിര്‍ബന്ധിത പ്രവാസമാണ് വാടകക്കാരനെ നിര്‍മ്മിക്കുന്നത്. എന്നാല്‍ റിയലെസ്റ്റേറ്റ് ബിസിനസ് അതില്‍ നിന്ന് കൊള്ളലാഭം നേടുന്നു. അതിനെ നിയന്ത്രിക്കേണ്ട ഒന്നാണ്.
കമ്പനികളില്‍ റിക്രൂട്ട്മന്റ് നടത്തുന്ന സ്ഥാപനങ്ങളുണ്ട്. (IT കമ്പനികള്‍ക്ക് വേണ്ടിയാണ് പ്രധാനമായും). എന്നാല്‍ അവര്‍ ഉദ്യോഗാര്‍ത്ഥിയില്‍ നിന്ന് പണം ഈടാക്കുന്നില്ല. അതുകൊണ്ട് അത് സഹിക്കാവുന്നതാണ്.
പലചരക്ക് കച്ചവടം വേറൊരു സേവന മേഖലയാണ്. ഇന്‍ഡ്യയില്‍ അതൊരു നിര്‍ബന്ധിത സേവനമാണ്. ആളുകള്‍ വേറെ പണിയൊന്നും കിട്ടാത്തപ്പോള്‍ അതുവരെ ലഭിച്ച പണവും മൂലധനവുമൊക്കെ ഉപയോഗിച്ച് ഒരു കട ഇടുന്നു. അവിടേയും അയാള്‍ക്ക് കുറഞ്ഞ റിസ്ക് എന്ന ഗുണം ലഭിക്കുന്നുണ്ട്. എന്നാല്‍ വലിയ മുതലാളികള്‍ നോക്കുമ്പോള്‍ ഇത് വന്‍ ലാഭമുണ്ടാക്കുന്ന ഈസി തൊഴിലാണ്. അവര്‍ വലിയ supply chain ഉം ഷേപ്പിങ്ങ് മാളുകളും പണിഞ്ഞ് നേരത്തേ പറഞ്ഞ ഒറ്റപ്പെട്ട ചെറു കച്ചവടക്കാരേ അടച്ചുപൂട്ടിക്കുന്നു.
ആരോഗ്യ പരിപാലനവും ഒരു സേവനമാണ്. സ്വകാര്യ പങ്കാളിത്തം ഇതിനെ അറവ്ശാലയാക്കി മാറ്റിയിരിക്കുകയാണ്. സര്‍ക്കാര്‍ അശുപത്രികള്‍ തകരുകയും ആരോഗ്യ പരിപാലനത്തിന് ഉയര്‍ന്ന വില കൊടുക്കേണ്ടിവരുകയുമാണ് ഫലം. ഇവിടെയും കുത്തഴിഞ്ഞ നിയമങ്ങള്‍ ജനദ്രോഹമായിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ പരിപാലനം സ്റ്റേന്റിനെ കടമയാണ്.
ഇങ്ങനെ ധാരാളം പ്രശ്നങ്ങളാണ് സേവനമേഖലയില്‍.
ഇപ്പോള്‍ തന്നെ സിനിമാ/ചാനല്‍ വ്യവസായം വേശ്യാവൃത്തിയെ അംഗീകരിക്കുന്ന ഒന്നാണ്. (പ്രായോഗികമായും ആശയപരമായും.). എന്താണ് പ്രേക്ഷകനെ കാണിക്കേണ്ടതെന്ന് വ്യക്തമായ നിയമമില്ലാത്തലിനാലാണ് ഇത് സംഭവിക്കുന്നത്. (എന്നാല്‍ പണ്ടത്തെ നാട്യ ശാസ്ത്രത്തില്‍ പലതും വ്യക്തമായി പറഞ്ഞിരുന്നു. ഇവിടെ ശാസ്ത്രമെന്നാല്‍ ശാസിക്കപ്പെടുന്നത് എന്നര്‍ത്ഥം. science എന്നതല്ല.) സിനിമ സമൂഹത്തിലേക്ക് പ്രക്ഷേപണം ചെയ്യുന്നുന്ന് ഒരു പ്രചരണയജ്ഞമാണ്. അതുകൊണ്ട് ഓരോ സിനിമയും സാമൂഹ്യശാസ്ത്രജ്ഞരും മനശാസ്ത്ര വിദഗ്ദ്ധരും ചേര്‍ന്ന് വിശകലനം ചെയ്ത് സമൂഹത്തിന് മൊത്തത്തില്‍ ഗുണമുള്ളതാണെന്ന് ബോധ്യം വരുത്തിയതിന് ശേഷമേ അത് അവതരിപ്പിക്കാന്‍ അനുമതി നല്‍കാവൂ. നടി നായകനോടുള്ള ആസക്തികൂടി അല്‍പ്പ വസ്ത്രയായി ക്യാമറക്ക് മുമ്പില്‍ അരക്കെട്ട് ചലിപ്പിക്കുമ്പോള്‍ അവള്‍ ലക്ഷക്കണക്കിന് പ്രേക്ഷകരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല. ജനപ്രിയ സിനിമ മുഴുവന്‍ തന്നെ അത്തരം ആശയങ്ങളുടെ കേന്ദ്രമാണ്. തകര്‍ന്ന വിദ്യാഭ്യാസ വ്യവസ്ഥയുള്ള നമ്മുടെ രാജ്യത്ത് അതിന്റെ ഫലമായിട്ടാണ് സ്ത്രീകള്‍ക്കെതിരുള്ള അക്രമം ഇപ്പോള്‍ കൂടിവരുന്നത്.
വേശ്യാവൃത്തി ഒരു സേവനമായി നിയമാനുസൃതമായാല്‍ ഇതു തന്നെയായിരിക്കും സംഭവിക്കുക. പുതിയ പുതിയ രീതികളുമായി വേശ്യാവൃത്തി ‘വ്യവസായം’ അതിന്റെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കും. അത് മൊത്തത്തില്‍ ദുര്‍ബലരായ സ്ത്രീകളുടെ നില കൂടുതല്‍ പരിതാപകരമാക്കുകയും സമൂഹത്തെ തകര്‍ക്കുകയും ചെയ്യും. ദാരുണമുതലാളിത്തം (Disaster Capitalism) സുസ്ഥിരമായ കുടുംബത്തേയും സമൂഹത്തേയും ആഗ്രഹിക്കുന്നില്ല. അതിന് വേണ്ടത് അദ്ധ്വാനിക്കുന്ന ഒറ്റപ്പെട്ട മനുഷ്യരാണ്. ഒറ്റപ്പെട്ട മനുഷ്യന്‍ ദുര്‍ബലനാണെല്ലോ. അധികാരികള്‍ക്കെതിരെ എതിര്‍പ്പുകള്‍ ഒന്നുമുണ്ടാകില്ല.
സമൂഹത്തിന്റെ മൊത്തം നന്മയെ ലക്ഷമിട്ടുകൊണ്ടുള്ള നിയമങ്ങള്‍ സേവനമേഖലക്ക് വേണം എന്നത് ഇതില്‍ നിന്നും നാം മനസിലാക്കേണ്ടത്. താരതമ്മ്യേനെ എളുപ്പം സ്ഥാപിക്കാനും കൂടുതല്‍ ലാഭം നേടാനുമാവുന്നതു കൊണ്ട് തന്നെ സേവന മേഖലയെ സമൂഹത്തിന് അവശ്യം എന്ന് തോന്നുന്ന ഒന്നാണെങ്കില്‍ മാത്രമേ പ്രവര്‍ത്തിക്കാനനുവദിക്കാവൂ. അല്ലാത്തവ നിരോധിക്കുകയോ പ്രാധാന്യം കുറക്കുകയോ ചെയ്യണം. ജീവനുള്ള ഒരു വ്യവസ്ഥയാണ് മുതലാളിത്തം. അവശ്യമില്ലാത്ത സേവനങ്ങളെ പ്രവര്‍ത്തിക്കാനനുവദിച്ചാല്‍ ജീവനെ പോലെ അവ പുതിയ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി കൂടുതല്‍ ശക്തരായി മറ്റ് മേഖലകളേയും സമൂഹത്തിന്റെ സുസ്ഥിരതയേയും തകര്‍ക്കും.
ആരോടും സഹാനുഭൂതി കാണിക്കേണ്ട കാര്യമില്ല. ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും തുല്യമായി ജീവിക്കാനവകാശമുണ്ട്. അത് മറ്റാരുടെയെങ്കിലും ഔദാര്യമോ സേവനമോ അല്ല. ആ തുല്യത ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പ്പിന് അവശ്യമാണ്.
ഈ പ്രവര്‍ത്തിയെടുക്കുന്ന ആളുകളെ അപമാനിക്കുകയോ പുച്ഛിക്കുകയോ അല്ല ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളേയും മനുഷ്യരേയും, അവരുടെ ജാതി, മത, വര്‍ഗ്ഗ, ഭാഷ, തൊഴില്‍, കുറ്റവാളികള്‍, അല്ലാത്തവര്‍ തുടങ്ങിയ എല്ലാ വിഭജനങ്ങള്‍ക്കുമതീതമായി ഒരുപോലെ ബഹുമാനിക്കണം എന്നതാണെന്റെ പക്ഷം.
ഭാഗം 3: ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്
(2/3)
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
പ്രാഥമികമെന്നല്ലേ എഴുതേണ്ടത്?
നന്ദി vrajesh. തെറ്റ് തിരുത്തി.