ഒരു ചെറിയ മറുപടിയായി എഴുതി തുടങ്ങിയതിന്റെ മൂന്നാമത്തേയും അവസാനത്തേയും ഭാഗമാണിത്.
ഭാഗം 1: ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം
ഭാഗം 2: വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ?
ഭാഗം 3: ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്
ഡോപ്പമിന്‍ പല സ്വഭാവങ്ങളേയും നിയന്ത്രിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആണ്. അതിന്റെ പ്രധാനമായും ബാധിക്കുന്നത് ചലനം, cognition, സന്തോഷം, പ്രചോദനം തുടങ്ങിയവയേയാണ്. ഡോപ്പമിന്‍ പുറത്തുവരുമ്പോള്‍ തലച്ചോറിലെ ചില ഭാഗങ്ങള്‍ സന്തോഷത്തിന്റേയും സംതൃപ്തിയുടേയും അനുഭൂതി തരുന്നു. ഈ സംതൃപ്തിയുടെ അനുഭവം ഒരു ആഗ്രഹമായി മാറുന്നു. അതുപോലെ വ്യക്തിക്ക് സംതൃപ്തിയോടുള്ള ആഗ്രവും കൂടുന്നു. ആ ആഗ്രഹത്തെ തൃപ്തമാക്കാന്‍ വ്യക്തി അതേ സ്വഭാവം/പ്രവര്‍ത്തി വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. അത് ഡോപ്പമിന്‍ ഉത്പാദിപ്പിക്കുകയും വ്യക്തിയേ സംതൃപ്തനാക്കുകയും ചെയ്യുന്നു. ആഹാരവും ലൈംഗികതയുമാണ് പ്രധാനമായും ഡോപ്പമിന്‍ ഉത്പാദിപ്പിക്കുന്നത്. ജീവശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടാണിത്. സ്വന്തം ആരോഗ്യം നിലനിര്‍ത്തണം, അതുപോലെ അടുത്ത തലമുറയുടെ ജന്‍മം നല്‍കണം.
വേറേയും പ്രവര്‍ത്തനങ്ങള്‍ ഡോപ്പമിന്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകാറുണ്ട്.
Yaba എന്ന് തായ്‌ലാന്റ്കാര്‍ വിളിക്കുന്ന ഒരു സാധനം ഉണ്ട്. Meth എന്നാണിതിനെ മറ്റ് രാജ്യക്കാര്‍ വിളിക്കുന്നത്. Methamphetamine എന്ന് ശരിക്കുള്ള പേര്. ഉത്തേജന മരുന്നായ ഇത് ആദ്യം നിര്‍മ്മിച്ചത് 20 ആം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ്. രണ്ടാം ലോക മഹായുദ്ധക്കാലത്ത് പട്ടാളക്കാര്‍ക്ക് ഉണര്‍വ്വ് കിട്ടാന്‍ ഇത് ഉപയോഗിച്ചിരുന്നു. ഈ രാസവസ്തു അകത്ത് ചെന്നാല്‍ ആളുകള്‍ ഉറക്കവും വിശ്രമവും ഇല്ലാതെതന്നെ രണ്ട് ദിവസം തുടര്‍ച്ചയായി പണിയെടുത്തോളും. അതുകൊണ്ട് തായ്‌ലാന്റ് പോലുള്ള ചില രാജ്യങ്ങളില്‍ നീല കോളര്‍ പണിക്കാരെ കൂടുതല്‍ നേരം പണിയെടുപ്പിക്കാന്‍ മുതലാളിമാര്‍ ഇത് ഉപയോഗിച്ചു. ഫലമോ, തായ്‌ലാന്റില്‍ 30 ലക്ഷം പേരാണ് ഇതിന് അടിമപ്പെട്ടത്. 2003 ല്‍ തായ്‌ലാന്റ് സര്‍ക്കാര്‍ ഈ രാസവസ്തു നിരോധിച്ചു. ഇപ്പോഴും ലോകം മുഴുവന്‍ ധാരാളം ആളുകള്‍ Meth ന് അടിമകളാണ്.
Cocaine പോലുള്ള മറ്റ് മയക്ക് മരുന്നുകള്‍ പോലെ തന്നെയാണ് Meth ഉം പ്രവര്‍ത്തിക്കുന്നത്. ഇവ തലച്ചോറില്‍ ഡോപ്പമിന്‍ ഉത്പാദിപ്പിക്കുകയും അത് തിരികെ ഉത്പാദിപ്പിക്കുന്ന ന്യൂറോണുകളില്‍ എത്തിക്കുന്ന സാധാരണ പുനര്‍ചംക്രമണ പ്രവാഹത്തെ തടയും ചെയ്യും. അതുമൂലം ഈ രാസവസ്തുക്കളുടെ അളവ് തലച്ചോറില്‍ കൂടിവരും. സംതൃപ്തിക്കും പിന്നീടുള്ള ആസക്തിക്കും അതാണ് കാരണം. എന്നാല്‍ ഡോപ്പമിന്റെ നില കൂടിയാല്‍ പ്രശ്നമാണ്. തലച്ചോര്‍ മിടുക്കനായ ഒരു യന്ത്രമാണ്. ഡോപ്പമിന്റെ അസ്വാഭാവികമായി ഉയരുന്ന നില തലച്ചോറിനെ എന്തോ പ്രശ്നമുണ്ടെന്ന നിഗമനത്തിലെത്തിക്കുന്നു. പരിഹാരമായി ഡോപ്പമിന്‍ സ്വീകാരിയായ ന്യൂറോണുകളെ (dopamine D2 receptors) അത് സ്വയം നശിപ്പിച്ച് സംതൃപ്തി കുറക്കാന്‍ ശ്രമിക്കും. അതുകൊണ്ട് പണ്ടത്തേ സംതൃപ്തി കിട്ടാനായി കൂടുതല്‍ Meth കഴിക്കേണ്ടിവരും. ഈ അവസ്ഥയെ ആസക്തി എന്നോ മയക്ക് മരുന്നിനോടുള്ള അടിമത്തം എന്നോ പറയാം. ഡോപ്പമിന്‍ വഴി സംതൃപ്തി കിട്ടുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഈ ആസക്തി പ്രകടമാകാം. എങ്കില്‍ ആഹാരത്തിനും ലൈംഗികതക്കും ഈ പ്രശ്നം ഉണ്ടാകുമോ?
ഇത് പരിശോധിക്കാനായി ശാസ്ത്രജ്ഞര്‍ പരീക്ഷണ എലികളെ മൂന്നായി തിരിച്ചു. ഒരു കൂട്ടര്‍ക്ക് സാധാരണ ആഹാരവും, വേറൊരു കൂട്ടര്‍ക്ക് സ്വാദിഷ്ടമായ ആഹാരവും, മറ്റൊരുകൂട്ടര്‍ക്ക് ഈ സ്വാദിഷ്ടമായ ആഹാരം യഥേഷ്ടം കഴിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. സ്വാദിഷ്ടമായ ആഹാരം കഴിച്ച ആദ്യ കൂട്ടര്‍ക്ക് ഒരു ദിവസം ഒരു മണിക്കൂര്‍ മാത്രമായിരുന്നു ആഹാരം നല്‍കിയിരുന്നത്. സ്വാദിഷ്ടമായ ആഹാരം യഥേഷ്ടം കഴിച്ച കൂട്ടരുടെ ഭാരം പരീക്ഷണ കാലം കഴിഞ്ഞപ്പോഴേക്കും ഇരട്ടിയായി. തുടര്‍ന്നും അധികം കഴിക്കുന്ന സ്വഭാവം അവ കാണിച്ചുകൊണ്ടിരുന്നു. ശിക്ഷിച്ചാലും ഫലമില്ല.
പിന്നീട് ഗവേഷകര്‍ അവയുടെ തലച്ചോറിനെ വിശദമായി പഠിച്ചപ്പോള്‍ ഒരു കാര്യം മനസിലായി. dopamine D2 receptors ന്റെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിരിക്കുന്നു. മയക്കുമരുന്നിന് അടിമപ്പെടുന്നരില്‍ കാണുന്നതുപോലുള്ള D2 receptors ന്റെ കുറവ് അമിതാഹാരം മൂലവും ഉണ്ടാകുന്നു. അതുകൊണ്ട് കൂടുതല്‍ ആഹാരം കഴിച്ചാലേ പണ്ടത്തേ സംതൃപ്തി ലഭിക്കുകയുള്ളു. ഇത് പൊണ്ണത്തടിക്ക് കാരണമാകുന്നു.
മയക്ക്മരുന്നിനും, ആഹാരത്തിനും ഈ സ്വഭാവം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ലൈംഗികതക്കും ഈ സ്വഭാവം ഉണ്ടാകും. കാരണം അതും തലച്ചോറിലെ ഡോപ്പമിനെ ആശ്രയിച്ചാണിരിക്കുന്നത്.
സിനിമയും, പരസ്യവും, ചാനലുകളും ലൈംഗികത വളര്‍ത്തുകയാണ് ചെയ്യുന്നത്. ഇക്കാത്ത് സോപ്പ്, സുഗന്ധദ്രവ്യങ്ങള്‍, തുടങ്ങി മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ് കമ്പ്യൂട്ടര്‍ വരെ എല്ലാം വില്‍ക്കുന്ന പരസ്യങ്ങളില്‍, അവ ലൈംഗിക വേഴ്ച്ചയേ സഹായിന്നു എന്ന വ്യംഗ്യാര്‍ത്ഥത്തില്‍ കാണിക്കാന്‍ ഈ മൃഗങ്ങള്‍ ധൈര്യം കാണിക്കുന്നു. എന്തിന് പാട്ടുപാടുന്നവര്‍ പോലും വീഡിയോ പാട്ടുകള്‍ എന്ന പേരില്‍ തുണി അഴിച്ചാണ് പാട്ട് പാടുന്നത്. നൃത്തം ലൈംഗിക വേഴ്ച്ചയേ പ്രതീകാത്മകമായി ചിത്രീകരിക്കുന്നു. ലൈംഗികതയെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ സ്ത്രീകളണിയുന്നത് മോഡേണ്‍ ആണെന്ന് പ്രചരിപ്പിക്കപ്പെടുന്നു.
സിനിമയിലെ പാട്ടുകള്‍ മാത്രമല്ല. തുടക്കം മുതല്‍ ഒടുക്കം വരെ മിക്കയിടത്തും ലൈംഗികതാ പ്രചരണം ഉണ്ട്. നോട്ടത്തിലും ഭാവത്തിലും, സംഭാഷണത്തിലും എല്ലാം അത് കാണാം. മിക്ക സിനിമയിലെ നായികയെ അവതരിപ്പിക്കുന്ന രംഗം തന്നെ ഉദാഹരണം. പുരുഷന്‍ എങ്ങനെ സ്ത്രീയെ നോക്കണമെന്നതിന്റേയും സ്ത്രീ എങ്ങനെ ആയിരിക്കണമെന്നതിന്റേയും പാഠ്യ പരിപാടിയാണ് അവിടെ നടക്കുന്നത്. ചാനലുകളും അത് തന്നെ ചെയ്യുന്നു. പുരുഷ കാഴ്ച്ചക്ക് സുഖം നല്‍കാന്‍ സൗന്ദര്യമുള്ളവരേ ചാനല്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെടൂ. സീരിയലുകളുടെ കാര്യം പറയേണ്ട. അത്രക്ക് ആഭാസമാണ് വിളമ്പുന്നത്.
അധികാരികളേ (മൂലധനം) സംബന്ധിച്ചടത്തോളം ജനങ്ങള്‍ എന്തിലെങ്കിലും അടിമപ്പെട്ട് കാര്യങ്ങളറിയാത് കഴിയുന്നത് അവരുടെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കും. അതുകൊണ്ട് അവര്‍ ഇതിന് അവര്‍ഡ് വരെ കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നു.
എന്നാല്‍ ലൈംഗികതയെ അമിതമായി പ്രത്സാഹിപ്പിക്കുന്നത് പൊണ്ണത്തടി പോലെ, തീവൃ ലൈംഗിക ആസക്തിക്ക് കാരണമാകും. നേരത്തെ ലൈംഗിക സംതൃപ്തി നല്‍കിയിരുന്ന കാര്യങ്ങള്‍ പോരാതെ വരും. കാരണം കൂടിയ ഡോപ്പമിന്റെ നില D2 receptors നെ നശിപ്പിക്കും. അതുകൊണ്ട് പണ്ടത്തേ സുഖം ലഭിക്കാനായി പുതിയ പുതിയ രീതികള്‍ വേണ്ടിവരും. അതാണ് ഇക്കാലത്ത് സ്ത്രീകളേയും എന്തിന് കുട്ടികളേയും വരെ ആക്രമിക്കുന്ന സ്വഭാവം കൂടിവരുന്നതിന് കാരണമാകുന്നത്.
പൊണ്ണത്തടിയുടെ കാര്യം പറഞ്ഞതുപോലെ അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ ആളുകള്‍ അതിന് അടിമപ്പെടും. ലൈംഗികതയുടെ പേരില്‍ എല്ലാം വില്‍ക്കുന്ന ഇപ്പോഴത്തെ രീതി മാറ്റി ലൈംഗികതയെ പ്രത്യുല്‍പ്പാദത്തിനുള്ള പ്രവര്‍ത്തനം മാത്രം എന്ന രീതിയില്‍ തരം താഴ്ത്തണം. ലൈംഗികത ഉപയോഗിച്ച് പരസ്യപ്പെടുത്തുന്ന ഉത്പന്നങ്ങള്‍ വാങ്ങരുത്. സിനിമക്ക് പണം നല്‍കരുത്. വേശ്യാവൃത്തിയും ഇതുപോലെ ലൈംഗികതയെ വര്‍ധിപ്പിക്കുയേയുള്ളു. അതുകൊണ്ട് അതിനെ തൊഴിലെന്ന് വിളിച്ച് മഹത്വം നല്‍കാതെ തരംതാഴ്ത്തണം.
ഓടോ:ആരോടും സഹാനുഭൂതി കാണിക്കേണ്ട കാര്യമില്ല. ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും തുല്യമായി ജീവിക്കാനവകാശമുണ്ട്. അത് മറ്റാരുടെയെങ്കിലും ഔദാര്യമോ സേവനമോ അല്ല. ആ തുല്യത ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പ്പിന് അവശ്യമാണ്.
ഈ പ്രവര്‍ത്തിയെടുക്കുന്ന ആളുകളെ അപമാനിക്കുകയോ പുച്ഛിക്കുകയോ അല്ല ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളേയും മനുഷ്യരേയും, അവരുടെ ജാതി, മത, വര്‍ഗ്ഗ, ഭാഷ, തൊഴില്‍, കുറ്റവാളികള്‍, അല്ലാത്തവര്‍ തുടങ്ങിയ എല്ലാ വിഭജനങ്ങള്‍ക്കുമതീതമായി ഒരുപോലെ ബഹുമാനിക്കണം എന്നതാണെന്റെ പക്ഷം.
(3/3)
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
ലൈംഗികബന്ധത്തിന് സാധ്യതകള്‍ അടച്ചിട്ടു ലൈംഗിക കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് താലിബാന്‍ ചെയ്യുന്നത് പോലെ കടുത്ത മനുഷ്യാവകാശ ലംഘനത്തിനും പുരുഷ മേധാവിത്വ സമൂഹത്തിനും കാരണം ആവും എന്ന് മാത്രമല്ല മധ്യപൂര്‍വ ദേശങ്ങളില്‍ പല രാജ്യങ്ങളിലും ഉള്ളത് പോലെ ‘വഴിപിഴച്ചവരെ’ കല്ലെറിഞ്ഞു കൊള്ളുന്ന രീതിയിലേക്കും അതെത്തി നില്‍ക്കും. ലേഖനത്തില്‍ പറഞ്ഞത് പോലെ ലൈംഗികോത്തേജകം ആയ പരസ്യങ്ങളും സിനിമകളും നിയന്ത്രിക്കണം. എന്നാല്‍ അത് കമ്പോള ശക്തികള്‍ ഈ വികാരം ചൂഷണം ചെയ്യുന്നതിനെ തടയുക എന്നതില്‍ അപ്പുറം ഒരു സമൂഹത്തിനെ ലൈംഗികത മഹാപാപം എന്ന് വിശ്വസ്സിപ്പിക്കുന്ന തലത്തിലെക്കെത്തിയാല്‍ ക്രൂരമായ മനുഷ്യ പീടനങ്ങള്‍ക്ക് അത് വളം വച്ചു കൊടുക്കുകയാണ് ചെയ്യുക. ഇഷ്ടം പോലെ ബന്ധപ്പെടാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവകാശവും അവസരവും ഉണ്ടാവണം. അതിനു തടസ്സമായും ഭീഷണിയായും ബന്ധുക്കളോ സര്‍ക്കാരോ മതങ്ങളോ ഒന്നും നില്‍ക്കരുത്. അങ്ങിനെ അല്ലാത്ത സമൂഹങ്ങള്‍ നരകങ്ങള്‍ ആവും. സ്ത്രീകള്‍ തെറ്റ് ചെയ്യുന്നുണ്ടോ എന്ന് നിരന്തരം വീക്ഷിക്കപ്പെടും. സ്ത്രീകള്‍ തെറ്റ് (ലൈംഗികം) ചെയ്യാതിരിക്കാന്‍ ഓരോ സ്ഥലത്തും സമൂഹത്തിലെ ശക്തികള്‍ നിയമം കൈയിലെടുത്ത് നില്‍പ്പുണ്ടാവും. അത് മതി സ്ത്രീകള്‍ എന്ന മനുഷ്യ വിഭാഗത്തിന്റെ വ്യക്തി സ്വാതന്ത്ര്യം മുഴുവന്‍ ഹനിക്കാന്‍. അവര്‍ ഇന്നുള്ളത് പോലെ പുരുഷന്റെ കൂടെ അല്ലാതെ എങ്ങും പോകുവാനോ താമസ്സിക്കാണോ സാധിക്കാത്ത തരത്തില്‍ സമൂഹം സന്കുചിതമാവുക. നമ്മുടെ നാട്ടില്‍ അങ്ങിനെ ആല്ലേ ഇപ്പോള്‍? ഒറ്റക്ക് സ്ത്രീകള്‍ക്ക് ഇവിടെ അസ്തിത്വമില്ല. ജീവിതത്തിന്റെ ആകെ ഉള്ള സുഖം എന്ന് പറയുന്നത് സ്ത്രീപുരുഷ ബന്ധങ്ങളുടെ ആയിരക്കണക്കിന് സാധ്യതകളാണ്. അത് അടഞ്ഞു പോകും. പിന്നെ ഇപ്പോള്‍ നടക്കുന്നത് പോലെ ഒളിച്ചും പാത്തും സ്ത്രീയെ പ്രാപിക്കുവാന്‍ ധൈര്യമുള്ളവര്‍ക്ക് മാത്രമാകും ലൈംഗികത ലഭ്യമാവുക. അത് മിക്കപ്പോഴും സാന്മാര്‍ഗ്ഗിക പോലിസ് ചമഞ്ഞു കവലകളില്‍ സ്ത്രീകളുടെ നീക്കങ്ങള്‍ വീക്ഷിച്ചു നില്‍ക്കുന്ന ഒരു വിഭാഗം (എന്തും ചെയ്യാന്‍ ധൈര്യമുള്ളതു അവര്‍ക്കാണ്). സ്ത്രീകള്‍ അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കും.
എന്റെ അഭിപ്രായത്തില്‍ ഇവിടെ ഓരോ നഗരത്തിലും ലൈസെന്‍സ് ഉള്ള ലൈംഗിക തൊഴിലാളികള്‍ പാര്‍ക്കുന്ന തെരുവുകളും മറ്റുംഉള്ള കുറെ സ്ഥലം ഉണ്ടാവണം. ആവശ്യക്കാര്‍ക്ക് (ആണായാലും പെണ്ണായാലും) അവിടെ ചെല്ലാനും രോഗഭീതി കൂടാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും സാധിക്കണം. പിന്നെ തങ്ങള്‍ പറഞ്ഞത് പോലെ സമൂഹത്തിലേക്ക് മൊത്തം lലൈംഗികോത്തേജകം ആയ പരസ്യങ്ങളും പാട്ടുകളും നൃത്തങ്ങളും അഴിച്ചു വിടുന്നതിനെ കര്‍ശനമായും നിയന്ത്രിക്കുക തന്നെ വേണം. എന്നാല്‍ അവ ഇന്ന് മദ്യം ലഭിക്കുന്നത് പോലെ നിയന്ത്രിതമായി വേണ്ടവര്‍ക്ക് ലഭിക്കാനും സാധ്യമാവണം. മനുഷ്യാവകാശം സംരക്ഷിച്ചും ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട പ്രകൃതീദത്തമായ വിനോദാപാധിയായ ലൈംഗികത ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നത് വഴി പല മാനസിക രോഗങ്ങളും പിരിമുറുക്കങ്ങളും കുറയ്ക്കാനേ വഴിവയ്ക്കൂ.
http://sreekumarb.wordpress.com
http://joyfulworld.wordpress.com/
സാന്മാര്‍ഗ്ഗിക പോലിസ് പരിപാടി തെറ്റാണ്.
പക്ഷേ നാം നമ്മുടെ തലച്ചോറിലൂടെ പ്രവഹിക്കുന്ന രാസവസ്തുക്കളുടെ അടിമയാണെന്ന് തിരിച്ചറിയണം. പൊണ്ണത്തടിക്ക് കാരണമാകുന്ന കോശ നാശം ലൈംഗികതയുടെ കാര്യത്തിലും ശരിയാണ്.
കൂടുതല്‍ കൂടുതല്‍ തീവൃവും അസഭ്യവുമെന്ന് വിളിക്കാവുന്നതുമാണ് ഇന്ന് പ്രക്ഷേപണം ചെയ്യുന്ന പല പരിപാടികളും. 80 കളിലെ സമൂഹത്തിന് ഇത് ചിന്തിക്കാന്‍ കൂടി കഴിയില്ല. താങ്കള്‍ പറഞ്ഞതുപോലെ പ്രക്ഷേപണം ചെയ്യുന്ന പരിപാടികളില്‍ നിയന്ത്രണം ഉണ്ടായാല്‍ ഈ രീതിക്ക് മാറ്റം വരും. കാരണം മാധ്യമങ്ങളുടെ ലക്ഷ്യം യോജിപ്പിന്റെ നിര്‍മ്മാണമാണല്ലോ (Manufacturing Consent). അവര്‍ ലൈംഗികത വില്‍ക്കുന്നത് കുറച്ചാല്‍ പൊതു സമൂഹത്തിനും അതിലുള്ള അമിത താല്‍പ്പര്യം കുറയും.
ലൈംഗിക സദാചാരത്തേക്കുറിച്ച് വേറൊരു ലേഖനമെഴുതാം.
താങ്കള്‍ ഉന്നയിച്ച വിഷയം കാലിക പ്രസക്തിയുള്ളതാണ്. ടി.വി.ക്ക് സെന്‍സര്‍ഷിപ്പ് വേണ്ടി വരും. നമ്മുടെ പ്രമുഖ നടിമാര്‍ ഉള്‍പ്പടെ (ഐശ്വര്യാ റായി പോലും) കാണിക്കുന്നത് സാമൂഹ്യ വിരുദ്ധമാണ് എന്ന് പറയാന്‍ ഇടതു പക്ഷം ധൈര്യം കാണിക്കണം. ഇല്ലെങ്കില്‍ അത് മത തീവ്ര സംഘടനകള്‍ ഏറ്റെടുക്കും. എന്നാല്‍ അത് സമൂഹത്തിലെ ലൈംഗിക സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വെല്ലുവിളി ആകരുത് താനും. അതാണ് എന്റെ അഭിപ്രായം.
താങ്കള്‍ പറഞ്ഞത് ശരിയാണ്. പുരോഗമന പ്രസ്ഥാനങ്ങളും സ്ത്രീ പക്ഷ പ്രസ്ഥാനങ്ങളും ടി.വി., സിനിമാ തുടങ്ങിയുടെ പ്രശ്നം മുന്‍നിരയിലേക്ക് കൊണ്ടുവന്നില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ഈ പ്രവര്‍ത്തി ചെയ്യുന്ന നടിമാരേ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവര്‍ വെറും പാവകള്‍ ആണ്. പണമാണ് അടിസ്ഥാനം. ഇവര്‍ക്ക് 5% പണം നല്‍കി ഇവരെ വെച്ച് പാവകളിപ്പിക്കുന്നവര്‍ 95% പണവും അടിച്ചുകൊണ്ടു പോകുന്നു. അവര്‍ ഒരിക്കലും തിലശീലക്ക് മുമ്പില്‍ വരില്ല.
അതിന് മാറ്റം വരണമെങ്കില്‍ ഇവര്‍ക്ക് കിട്ടുന്ന പണത്തിന്റെ അളവ് കുറയണം. ലൈംഗികത ഉപയോഗിച്ച് പരസ്യപ്പെടുത്തുന്ന ഉത്പന്നങ്ങള്‍ വാങ്ങരുത്. സിനിമക്ക് പണം നല്‍കരുത്.
സിനിമ പാട്ടുകളില്‍ ലൈഗികത വന്നത് അതിനെ ഒതുക്കാന്‍ ശ്രമിച്ചത് കൊണ്ടാണ് . മറ്റു പല രാജ്യങ്ങളിലും സിനിമ കഥയില്‍ തികച്ചും സ്വാഭാവികം ആയി തന്നെ ഇത് ചിത്രീകരിക്കാറുണ്ട് . അവിടെ ഇങ്ങനത്ത പാട്ടുകളുടെ ആവശ്യം ഇല്ല . പരസ്യങ്ങളിലും മറ്റും നാം സായിപ്പിനെ അങ്ങനെ തന്നെ അനുകരിക്കുന്നത് കൊണ്ടാണ് ഈ സ്ഥിതി. ഒരു എളുപ്പത്തിനു വേണ്ടി ചെയ്യുന്നതാണ് . ലൈഗിക വൈകൃതങ്ങള്‍ തടയാന്‍ കുട്ടി കാലം മുതല്‍ ഒരു ബോധവല്കരണം ആവശ്യമാണ് . അതായത് ആണ് പെണ്ണ് എന്നിവര്‍ രണ്ടും ഒരു പോലെ ആണെന്നും പെണ്ണ് ഒരു പ്രത്യേക സാധനം അല്ലെന്നും ഉള്ള തിരിച്ചറിവ് ഉണ്ടാവണം . ഇക്കാലത്ത് കുട്ടികള്‍ കുറച്ചു കൂടി അങ്ങോട്ടും ഇങ്ങോട്ടും ഇടപഴകുന്ന കാരണം കുറച്ചു വ്യതാസം കാണാന്‍ ഉണ്ട് . പിന്നെ പണ്ട് കാലത്ത് കേരളത്തില്‍ സ്ത്രീകള്‍ മാറ് മറക്കാതെ ആയിരുന്നു . അന്ന് മുല അത്ര വലിയ ലൈഗിക പ്രധാനം ആയിരുന്നു എന്ന് തോന്നുന്നില്ല . ഇന്നും അത് തുടരണം എന്നല്ല പറഞ്ഞു വരുന്നത് . വേഷം കെട്ടുന്നത് എക്കാലവും എതിര്‍ ലിങ്കക്കാരെ ആകര്‍ഷിക്കുവാന്‍ ആണ് . പിന്നെ പരസ്യത്തിനും സിനിമക്കും മറ്റും തട ഇടുന്നന്തു ശരിയല്ല . സാമൂഹ്യ ബോധവല്കരണം ആണ് ആവശ്യം .
സിനിമയിലെ പാട്ടുകള്‍ മാത്രമല്ല. തുടക്കം മുതല്‍ ഒടുക്കം വരെ മിക്കയിടത്തും ലൈംഗികതാ പ്രചരണം ഉണ്ട്. നോട്ടത്തിലും ഭാവത്തിലും, സംഭാഷണത്തിലും എല്ലാം അത് കാണാം. മിക്ക സിനിമയിലെ നായികയെ അവതരിപ്പിക്കുന്ന രംഗം തന്നെ ഉദാഹരണം. പുരുഷന്‍ എങ്ങനെ സ്ത്രീയെ നോക്കണമെന്നതിന്റേയും സ്ത്രീ എങ്ങനെ ആയിരിക്കണമെന്നതിന്റേയും പാഠ്യ പരിപാടിയാണ് അവിടെ നടക്കുന്നത്.
അവര്‍ ഇത് പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്. അതുകൊണ്ട് സിനിമ കാണേണ്ടവര്‍ സിനിമാ മുതലാളിമാര്‍ക്ക് കിട്ടുന്ന പണത്തിന്റെ അളവ് കുറക്കാന്‍ സിനിമ കോപ്പിചെയ്ത് കാണുക.
കാണാതിരിക്കാന്‍ കഴിഞ്ഞാല്‍ അതാണ് ഏറ്റവും നല്ലത്.