ഫ്രഞ്ച് ആണവകമ്പനിയായ അറീവ (AREVA) യുടെ നൈജറിലെ (Niger) യുറേനിയം ഖനികള്‍ക്കടുത്തുള്ള Akokan ലെ തെരുവുകളില്‍ Greenpeace രേഖപ്പെടുത്തിയ ആണവവികിരണ തോത് അറീവ ശരിവെച്ചു. Akokan യില്‍ സുരക്ഷിതമല്ലാത്ത അളവിലാണ് ആണവവികിരണം അനുഭവിക്കുന്നത്. അവിടം ശുദ്ധിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഖനിക്കടുത്തുള്ള രണ്ട് നഗരങ്ങളില്‍ പൂര്‍ണ്ണമായ സര്‍വ്വേ കമ്പനി നടത്തുമെന്ന് പറഞ്ഞു. ഒരു വര്‍ഷത്തിനകം പൂര്‍ണ്ണമായി ശുദ്ധീകരണം നടത്തും.
എന്നാലും ഞങ്ങള്‍ക്ക് ദുഖമുണ്ട്. ഗ്രീന്‍പീസ് അകോകാന്‍(Akokan) സന്ദര്‍ശിച്ചില്ലായിരുന്നെങ്കില്‍ ഇത് അവര്‍ ചെയ്യുമായിരുന്നോ? അറീവയുടെ സ്വന്തം പരിശോധനകള്‍ എന്തേ ആണവമലിനീകരണ തോത് സാധാരണയില്‍ നിന്ന് 500 മടങ്ങധികമായിട്ടും കണ്ടെത്തിയില്ല. കമ്പനിയുടെ പരിശോധനാ രീതികള്‍ ഫലപ്രദമാണോ? നൈജറിലെ വര്‍ഷങ്ങളായുള്ള യുറേനിയം ഖനനത്തിന്റെ പൂര്‍ണ്ണമായ ആരോഗ്യ പരിസ്ഥിതി ആഘാത പഠനം ഇതുവരെ പഠിച്ചിട്ടില്ല. അതുകൊണ്ടാണ് സുതാര്യവും, comprehensive ഉം, സ്വതന്ത്രവുമായ പരിസ്ഥിതി ആഘാത പഠനം ഉടന്‍ നടത്തണമെന്ന് ഗ്രീന്‍പീസ് ആവശ്യപ്പെടുന്നത്.
— സ്രോതസ്സ് greenpeace.org