തണുപ്പ് രാജ്യമായ സ്വീഡനിലെ Malmo ല്‍ നിര്‍മ്മിച്ചിരിക്കുന്ന പോസിറ്റീവ് നെറ്റ് എനര്‍ജി വീടാണ് Villa Åkarp. ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജം തിരിച്ച് പിടിക്കല്‍, ഊര്‍ജ്ജോത്പാദന സാങ്കേതികവിദ്യകള്‍ തുടങ്ങിയ വഴി പ്രതിവര്‍ഷം ഉപയോഗിക്കുന്നതിനേക്കാള്‍ ഏറെ ഊര്‍ജ്ജം ആ വീട് ഉത്പാദിപ്പിക്കുന്നു. Karin Adalberth ആണ് ആ വീട് നിര്‍മ്മിച്ചത്. സ്വീഡനില്‍ വളരെ കുറവ് സൂര്യപ്രകാശം മാത്രമാണ് ലഭിക്കുന്നത്. അതിന് പരിഹാരമായി പണിതവര്‍ ഊര്‍ജ്ജ വിതരണ കമ്പനിയായ E.On മായി ഒരു കാരറിലേര്‍പ്പെട്ടു. സൂര്യനില്ലാത്ത മാസങ്ങളില്‍ ഗ്രിഡ്ഡില്‍ നിന്ന് വീട് വൈദ്യുതി സ്വീകരിക്കും. സൂര്യപ്രകാശമുള്ള മാസങ്ങളില്‍ വൈദ്യുതി ഉത്പാദിപ്പിച്ച് ഗ്രിഡ്ഡിലേക്ക് നല്‍കും.
ധാരാളം പദ്ധതികളാണ് മെച്ചപ്പെട്ട ഊര്‍ജ്ജ performance ന് വില്ല ഉപയോഗിക്കുന്നത്. 8 strategies ആണ് വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. 1) insulation, 2) താപം തിരിച്ച് പിടിക്കുന്ന ventilation, 3) താഴ്ന്ന infiltration, 4) താപം ശേഖരിക്കുക, 5) വൈദ്യുതി ശേഖരിക്കുക, 6) തണുപ്പ് കാലത്ത് താപം ഉത്പാദിപ്പിക്കു, 7) ജലം സംരക്ഷിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുക, 8 ) ഊര്‍ജ്ജ ദക്ഷതിയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുക. സ്കാന്റിനേവിയന്‍ കാലാവസ്ഥക്ക് യോജിച്ചതാണ് ഈ പരിപാടികളെല്ലാം. ചൂടാക്കുന്നതിനും തണുപ്പിക്കാതിരിക്കുന്നതിലുമാണ് പ്രധാനമായും ശ്രദ്ധചെലുത്തിയിരിക്കുന്നത്.
0.08 w/m2 U-value നല്‍കുന്ന ഭിത്തികളും മേല്‍ക്കൂരയും 5.5 ഡെസിമീറ്റര്‍ insulation ചെയ്തിട്ടുണ്ട്. ഒരു ഡെസിമീറ്റര്‍ മോശമയി insulation ചെയ്ത സ്വീഡനിലെ വീടുകളുടെ ഭിത്തിക്ക് U-value കിട്ടുന്നത് 0.5 w/m2 ആണ്. ആ വ്യത്യാസം വീടിന്റെ ഊര്‍ജ്ജച്ചിലവില്‍ 75% കുറവുണ്ടാക്കും. Roxull mineral wool fiber ആണ് വീട് മുഴുവന്‍ ഉപയോഗിച്ചിരിക്കുന്നത്. തടിയുടെ ഇടയിലാണ് ഇത്. നല്ല insulation ഉം തീപിടിക്കാത്ത സ്വഭാവമുള്ളതാണ് ഇത്. വായുവിന്റെ ചലനം മൂലമുള്ള താപനഷ്ടം തടയാന്‍ continuous infiltration barrier സ്ഥാപിച്ചിട്ടുണ്ട്.
വായൂ ചോരുന്നത് വഴിയുള്ള ഊര്‍ജ്ജ നഷ്ടം തടയുന്ന രീതിയിലാണ് ജനാലകളും വാതിലുകളും നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍വശത്തെ വാതില്‍ vestibule ഉപയോഗിച്ച് തുറക്കുമ്പോഴും അടക്കുമ്പോഴുമുള്ള വായുവിനെ നിയന്ത്രിക്കുന്നു. വാതലിലെ ഒരു പ്രത്യേക slues സംവിധാനം വായൂ പുറത്ത് പോകാതെയും പുറത്തുനിന്ന് അകത്തേക്ക് കടക്കാതെയും നോക്കുന്നു. ജനാലക്ള്‍ പ്രകൃതിദത്തമായ വെളിച്ചം അകത്ത് കടത്തിവിടുന്നു.
foundation നും insulate ചെയ്തിട്ടുണ്ട്. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് താഴെ 4 ഡെസിമീറ്ററും മുകളില്‍ 2.5 ഡെസിമീറ്ററും foam insulation ചെയ്തിട്ടുണ്ട്.
Passiv Haus ആശയത്തിലടിസ്ഥാനമായാണ് ഈ വിട്. വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന ചൂടിനെ കഴിയുന്നത്ര അത് ഉപയോഗിക്കുന്നു. ശരീരതാപം, വെളിച്ചം, ഫ്രിഡ്ജുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ചൂട് ഫലപ്രദമായി ഉപയോഗിക്കുന്നു. ചൂടാക്കുന്ന സംവിധാനത്തില്‍ 18 m2 solarthermal collector ഉണ്ട്. വീടിനെ ചൂടാക്കാനും വെള്ളം ചൂടാക്കാനാനും അത് ഉപയോഗിക്കുന്നു.
32 ചതുരശ്രമീറ്ററുള്ള സോളാര്‍ പാനലുകള്‍ വീടിന് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഏപ്രില്‍ – ഒക്റ്റോബര്‍ മാസങ്ങളില്‍ മാത്രമാണ് ഇത് പ്രവര്‍ത്തിക്കുക. പ്രതിവര്‍ഷം 4,000 യൂണിറ്റ് വൈദ്യുതു ഗ്രിഡ്ഡിലേക്ക് വില്‍ക്കും. ഉപയോഗിക്കുന്നത് 2,600 യൂണിറ്റാണ്.
ഊര്‍ജ്ജ ദക്ഷതയുടെ കാര്യത്തില്‍ എന്ത് ചെയ്യാനാവും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് Villa Åkarp. സാധാരണ വീടിനെക്കാള്‍ ഈ വീടിന് $100,000 ഡോളര്‍ അധികം ചിലവായിട്ടുണ്ട് വര്‍ദ്ധിച്ച് വരുന്ന ഊര്‍ജ്ജ വിലയുടെ അടിസ്ഥാനത്തില്‍ ദീര്‍ഘകാലത്തേക്കുള്ള മെച്ചപ്പെട്ട നിക്ഷേപമാണിത്.
— സ്രോതസ്സ് greenlineblog.com