വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് ഹര്‍ത്താല്‍. ഒരു രാഷ്ട്രീയ തീരുമാനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകും. അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണം രണ്ടു വിഭാഗക്കാരും ചെയ്യേണ്ടത്. ഹര്‍ത്താല്‍ നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ അത് സ്വമേധയാ ആകണം. രാഷ്ട്രീയ തീരുമാനത്തെ പ്രതികൂലിക്കുന്നവര്‍ക്ക് പണിമുടക്കുന്നതിന് അവകാശമുണ്ട്. അതുപോലെ അതിനെ അനുകൂലിക്കുന്നവര്‍ക്ക് ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നതിനും അവകാശമുണ്ട്. സാധാരണ എല്ലാ ന്യൂന പക്ഷങ്ങളേയും സംരക്ഷിക്കുന്ന ഇടതു പക്ഷം എന്തേ ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നവരെ സംരക്ഷിക്കുന്നില്ല.
ഹര്‍ത്താല്‍/ബന്ത് ഒരു രാഷ്ട്രീയ പ്രചരണ പരിപാടിയാണം. കൂടുതല്‍ ആളുകള്‍ അത് അംഗീകരിക്കുമ്പോള്‍ അവര്‍ സ്വയം പണിമുടക്കും. അല്ലെങ്കല്‍ പണിമുടക്കിന് പകരം കൃയാത്മകമായ എന്തെങ്കിലും പുതിയ സമരരീതി കണ്ടുപിടിക്കും. കൂടുതല്‍ ആളുകള്‍ ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നുവെങ്കലില്‍ അതിനല്‍ത്ഥം ഹര്‍ത്താലിന് കാരണമായ സംഭവം ശരിയാണെന്നോ അല്ലെങ്കില്‍ അതിന്റെ കുഴപ്പ വശം ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ ഹര്‍ത്താലമുകൂലികള്‍ പരാജയപ്പെട്ടോ എന്നാണ്. എന്നാല്‍ ഗുണ്ടായിസം കാണിച്ച് എല്ലാവരേയും അടിച്ചമര്‍ത്തുന്നത് ജനാധിപത്യമല്ല. ആത്മാര്‍ത്ഥതയില്ലാത്ത പരമ്പരാഗത രാഷ്ട്രീയ നാടമാണീ ഹര്‍ത്താല്‍.
എണ്ണ വില വര്‍ദ്ധനവാണ് ഇന്നത്തെ ഹര്‍ത്താലിന് കാണണം. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതിചെയ്യുന്ന ഒരു ഉത്പന്നം സബ്സിഡിയോടെ വില്‍പ്പന നടത്തുന്നത് അത് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളെ സഹായിക്കാനാണ്. കൂടാതെ റിലയന്‍സ് പോലെയുള്ള ഇന്‍ഡ്യന്‍ കുത്തകകളേയും. എണ്ണ ഉത്പാദിപ്പിക്കുന്നത് അറബീ രാജ്യങ്ങളിലാണെങ്കിലും അമേരിക്കയാണ് അത് നിയന്ത്രിക്കുന്നത്. എണ്ണ വില്‍പ്പന ഡോളറില്‍ നിന്ന് യൂറോയിലേക്ക് മാറ്റാന്‍ ശ്രമിച്ച സദ്ദാം ഹുസൈന്റെ കാര്യം ഓര്‍ക്കുക. സ്വന്തം പ്രീയപ്പെട്ട രാജ്യമായിട്ടുകൂടി അവര്‍ ആ രാജ്യത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി. 1972 ല്‍ ഇറാഖ് അവരുടെ എണ്ണപാടങ്ങള്‍ ദേശസാത്കരിച്ചു. എന്നാല്‍ ഇന്ന് അവിടെ നിന്ന് എണ്ണ ഊറ്റുന്നത് വിദേശ അമേരിക്കന്‍ കമ്പനികളാണ്. ശരിക്കും അമേരിക്കയേ സഹായിക്കാനല്ലേ ഇടതുപക്ഷം ഈ സമരം നടത്തുന്നത്.
ഇത് വെറും തട്ടിപ്പാണ്. അന്ധവിശ്വാസമാണ്. എണ്ണവില എന്നത് ആര്‍ക്കും തൊടാന്‍ പറ്റാത്ത ഒന്നായി പ്രചരിപ്പിക്കുക. അതിന് എന്തെങ്കിലും മാറ്റം വന്നാല്‍ ഒരു ഹര്‍ത്താല്‍ നടത്തുക. പരിപാടി കഴിഞ്ഞു. നാളെ വേറെ എന്തെങ്കിലും പരിപാടിയായി.
എന്തിന് വിദേശ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഒരു ഉത്പന്നത്തിലാശ്രിതമായി സമ്പദ്ഘടന നിര്‍മ്മിക്കുന്നു. എന്തുകൊണ്ട് ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൂടാ? എണ്ണയുടെ ഉപയോഗം കുറക്കാനുതകുന്ന തരം മെച്ചപ്പെട്ട ഗതാഗത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിക്കൂടാ? BOT റോഡ് പോലുള്ള എണ്ണ കുടിയന്‍ പരിപാടികള്‍ക്ക് പകരം തീവണ്ടികളും, ജലഗതാഗതവും, മെട്രോ റയിലും വികസിപ്പിക്കുന്നതിന് പ്രാധാന്യം കൊടുത്തുകൂടാ? എണ്ണവില്‍പ്പനയേ പ്രോത്സാഹിപ്പിക്കുന്ന സിനിമ, ചാനല്‍ പ്രചരണ തന്ത്രങ്ങളെ ഇകഴ്ത്തിക്കാട്ടി ബഹിഷ്കരിക്കുന്നില്ല?
ദിവസം 20രൂപാ വരുമാനമില്ലത്ത 80% ആളുകളെ ഈ എണ്ണ വിലക്കയറ്റം നേരിട്ട് ബാധിക്കുന്നില്ല. നേരിട്ടല്ലാതെ അവര്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിലുണ്ടാകുന്ന വിലക്കയറ്റമാണ് അവരെ ബാധിക്കുന്നത്. എന്താണ് അവര്‍ വാങ്ങുന്ന ഉത്പന്നങ്ങള്‍. ആഹാരം മരുന്ന്. ഇത് രണ്ടുമാണ് 80% ആളുകളെ ബാധിക്കുന്നത്. അതിന് നേരിട്ട് സബ്സിഡി കൊടുത്താല്‍ പോരേ? അത് മതി. അത് തന്നെയാണ് ചെയ്യേണ്ടത്. എന്നാല്‍ അവര്‍ നിശബ്ദ ഭൂരിപക്ഷമാണ്. അവര്‍ക്ക് ശബ്ദമില്ല. ശബ്ദമുള്ളത് 20% വരുന്ന സമ്പന്നരാണ്. അവര്‍ക്ക് BOT റോഡുകളില്‍ അമേരിക്കക്കാരേ പോലെ ഒരു കൈയ്യില്‍ മൊബൈല്‍ ഫോണും പിടിച്ച് വണ്ടി ഓടിച്ച് കളിക്കാന്‍ എണ്ണ വില കുറഞ്ഞ് തന്നെ ഇരിക്കണം. കൂടാതെ എണ്ണ വിറ്റ് അമേരിക്കക്ക് കൂടുതല്‍ സമ്പന്നരുമാകണം. കൂടുതല്‍ വില്‍ക്കാന്‍ എണ്ണ വില കുറഞ്ഞ് തന്നെ ഇരിക്കണം. അതിന് വേണ്ടിയാണ് ഹര്‍ത്താല്‍ എന്ന ഈ തട്ടിപ്പ്.
എണ്ണ കത്തിച്ച് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് വെറും 15% മാണ് ദക്ഷത. അതായത് 85% എണ്ണയും വെറുതെ കത്തിതീരുന്നു. വെറുതെയല്ല. റോഡരികിലുള്ളവര്‍ക്ക് മാറാരോഗങ്ങള്‍ സമ്മാനിക്കാനും വിദേശ/സ്വദേശി സ്വകാര്യ എണ്ണകമ്പനികളെ സമ്പന്നരാക്കാനും ആഗോള താപനവും കാലാവസ്ഥാമാറ്റം മൂര്‍ഛിപ്പിക്കാനും വേണ്ടിയാണ്.
വൈദ്യുത സ്കൂട്ടറുകള്‍ ഇന്ന് നമ്മുടെ രാജ്യത്ത് സുലഭമാണ്. അവ ഉയര്‍ന്ന ദക്ഷത നല്‍കുന്നവയാണ്. ഏത് സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതിയായാലും ഇവക്ക് അതുപയോഗിച്ച് പ്രവര്‍ത്തിക്കാനാകുന്നതുകൊണ്ട് ഭാവിയിലെ പുനരുത്പാദിതോര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിക്കാന്‍ ഇവ പര്യാപ്തവുമാണ്. യൂണിറ്റിന് 4 രൂപാ കണക്കാക്കിയാല്‍ തന്നെ ഒരു കിലോമീറ്റര്‍ അവക്ക് ഓടാന്‍ വെറും 10 പൈസയേ ആവൂ. കൂടാതെ റോഡില്‍ അവ വായൂ മലിനീകരണമോ ശബ്ദമലിനീകരണമോ ഉണ്ടാക്കുന്നില്ല. വൈദ്യുത വാഹനങ്ങളേക്കുറിച്ച് കൂടുതല്‍ വായിക്കുക.
യാത്ര കുറച്ചും വൈദ്യുത വാഹനങ്ങളുപയോഗിച്ചും എണ്ണവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
പെട്രോളിയം വിലക്കയറ്റം വരുമ്പോള്‍ അതിനൊപ്പം ഒരു ഹര്‍ത്താല്‍ എന്നത് ഒരു ചടങ്ങായി മാറിയിരിക്കുന്നു. ആ ചടങ്ങിനപ്പുറം മറ്റൊന്നും സമരക്കാര്‍ ചെയ്യുകയില്ല;വിലയൊട്ടു കുറയുകയുമില്ല. ജനം വളരെ വേഗം വിലക്കയറ്റവുമായി താദാത്മ്യപ്പെടുകയും ചെയ്യും. വാസ്തവത്തില്‍ ‘പാവപ്പെട്ടവ’ന്റെ പേരിലുള്ള ഈ കപടനാടകത്തിന്റെ യാഥാര്‍ഥ്യമെന്താണ്? പ്രസിദ്ധ സാമ്പത്തിക ശാസ്ത്ര ലേഖകന്‍ ഡോ വി കെ വിജയകുമാറിന്റെ ഈ വിശകലനം ഒന്നു നോക്കുക:
വിലകൂട്ടിയ മണ്ണെണ്ണ, പാചക വാതകത്തിന്റെ കാര്യമോ? അതിന് ബദല്‍ എന്തുണ്ട്? വൈദ്യുതി തന്നെയാണോ!!!!
“വൈദ്യുത വാഹനങ്ങളുപയോഗിച്ച് എണ്ണവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക.”
വൈദ്യുതി എന്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കും 🙂
പിന്നെ ഇപ്പോള്‍ അമേരിക്കയിലെ പല സ്റ്റേറ്റിലും ഒരു കൈയ്യില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് വണ്ടിയോടിച്ചാല്‍ വിവരം അറിയും.
പ്രധാനപ്പെട്ട ഒന്ന് കൂടി…. വിദേശ കമ്പനികള്‍/രാജ്യങ്ങള്‍ക്കാണോ ഈ വില വര്‍ദ്ധനവില്‍ ലാഭം ലഭിക്കുവാന്‍ പോകുന്നത്!!!! റിലയന്‍സ് പോലെയുള്ള ഒന്നോ രണ്ടോ ഇന്ത്യന്‍ മുതലാളിമാര്‍ക്കും അവരെ താങ്ങുന്ന ചില രാഷ്ട്രീയക്കാര്‍ക്കും അല്ലേ!!!
ദരിദ്രര്‍ വിറകും ചാണക വരളിയും മറ്റുമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. മണ്ണെണ്ണ ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാല്‍ അതിന് പകരം പുതിയ മെച്ചപ്പെട്ട തരം സൌര അടുപ്പുകളും ജൈവ വാതകവും മറ്റും വികസിപ്പിച്ചെടുക്കുന്നതാണ് നല്ലത്. ഊര്‍ജ്ജ സ്വയംപര്യാപ്തതയും കൂടുതല്‍ തൊഴിലവസരങ്ങളും അത് ഉണ്ടാക്കും.
https://mljagadees.wordpress.com/2008/03/18/largest-38500-meal-solar-kitchen-in-india/
റിലയന്‍സിന്റെ കാര്യം താങ്കള്‍ പറഞ്ഞത് ശരിയാണ്. എങ്കിലും 75% എണ്ണയും പുറത്തുനിന്ന് വരുന്നതാണ്.
പ്രിയ മനോജ് താങ്കള്‍ ഏത് അമേരിക്കയിലാണെന്ന് അറിയില്ല. എങ്കിലും നെറ്റില്‍ കണ്ട ഒരു വാര്‍ത്ത ഇവിടെ കൊടുക്കുന്നു.
http://www.usatoday.com/news/health/2009-11-16-teens-cellphones_N.htm
Tracking
June 2010ലെ കണക്ക് ദാ http://www.ghsa.org/html/stateinfo/laws/cellphone_laws.html ഇത് ഒന്ന് നോക്കുക 😉
🙂 ഇത് തന്നെയാണ് ജഗദീസേ പ്രശ്നം…. എല്ലാം കണ്ണുമടച്ച് വിശ്വസിക്കുന്നത് ശരിയല്ല 🙂
ഡോളര്‍ മുടക്കി കുന്ത്രാണ്ടം ചെവിയില്‍ ഫിറ്റ് ചെയ്ത് വണ്ടി ഓടിക്കുന്നവനറിയാം അതിന്റെ “സുഖം” 🙂
“എന്നാല്‍ അതിന് പകരം പുതിയ മെച്ചപ്പെട്ട തരം സൌര അടുപ്പുകളും ജൈവ വാതകവും മറ്റും വികസിപ്പിച്ചെടുക്കുന്നതാണ് നല്ലത്.”
ഹൈ ക്ലാസ്സ് ഫാമലിക്ക് ഒരു സൌര അടുപ്പ് വാങ്ങുവാന്‍ എന്ന് സാധിക്കുമോ ആവോ?
താങ്കളുടെ നാട്ടിലെ തന്നെ ധാരാളം ഹൈ ക്ലാസ്സ് ഫാമലിയും അങ്ങനെ മാറാന്‍ തയ്യാറികുന്നുണ്ട്.
http://solarcooking.wikia.com/wiki/USA