എണ്ണ-കല്‍ക്കരി സബ്സിഡിയെ മുന്നോട്ടു തള്ളുമ്പോള്‍

കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതിന് തന്റെ സര്‍ക്കാര്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്സിഡിയെ ഇല്ലാതാക്കുമെന്ന് Pittsburg ല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന G20 Economic Forum ത്തില്‍ ഒബാമ പറഞ്ഞിരുന്നു.

എന്നാല്‍ Synapse Energy Economics (SEE) ഏപ്രില്‍ 13 ന് “Phasing Out Federal Subsidies for Coal” എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒബാമ സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിച്ചില്ല എന്നാണ്. പകരം നികുതിദായകരുടെ പണം ആഗോള താപനത്തിന് പ്രധാന കാരണത്തിലൊന്നായ കല്‍ക്കരി നിലയങ്ങള്‍ക്ക് തുടര്‍ന്നും നല്‍കിക്കൊണ്ടിരിക്കുന്നു.

പ്രതിവര്‍ഷം ലോകം മൊത്തത്തില്‍ ഏറ്റവും കുറഞ്ഞത് $25,000 കോടി ഡോളര്‍ മൊത്തം ഫോസില്‍ ഇന്ധന സബ്സിഡി ആയി സര്‍ക്കാരുകള്‍ നല്‍കിവരുന്നത്. ഇത് $40,000 കോടി ഡോളര്‍ വരെ ആകാം എന്നും അഭിപ്രായമുണ്ട്,” Oil Change International എന്ന സംഘടനയുടെ Steve Kretzman പറയുന്നു.

തെക്കെ ആഫ്രിക്കയില്‍ കല്‍ക്കരി നിലയം പണിയാന്‍ $375 കോടി ഡോളറിന്റെ ധനസഹായം ലോക ബാങ്ക് നല്‍കി. ലോകം മൊത്തം ഫോസില്‍ ഇന്ധന ഖനനം നടത്താനും താപനിലയങ്ങള്‍ പണിയാനും അവര്‍ വലിയ ധനസഹായമാണ് നല്‍കിവരുന്നത്.

ഐക്യരാഷ്ട്രസഭയുടെ Framework Convention on Climate Change 1994 ല്‍ വന്നതിന് ശേഷം പുതിയ കല്‍ക്കരി നിലയങ്ങള്‍ പണിയാന്‍ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ $13,700 കോടി ഡോളറിലധികം നല്‍കി.

ലോകബാങ്കിന്റെ തന്നെ Extractive Industries Review കല്‍ക്കരിയുടേയും എണ്ണയുടേയും വികസനത്തിന് പണം ചിലവാക്കരുതെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ അത്തരം ഉപദേശങ്ങള്‍ അവര്‍ കാറ്റില്‍ പറത്തുന്നു.

കല്‍ക്കരിക്ക് വിലകുറവായതിനാല്‍ കല്‍ക്കരി സബ്സിഡി കല്‍ക്കരി ഉപഭോഗത്തിന്റെ വില വളരേറെ കുറച്ചു. എന്നാല്‍ കല്‍ക്കരി വിലയില്‍ അതിന്റെ പരിസ്ഥിതി നാശത്തിന്റെ വിലയോ സമ്പദ്ഘടനക്കുണ്ടാകുന്ന നാശത്തിന്റെ വിലയോ ഉള്‍പ്പെടുത്തിയിട്ടുമില്ല.

$7000 കോടി ഡോളറാണ് ലോകം മൊത്തം ഫോസില്‍ ഇന്ധന വ്യവസായത്തിന് അവയുടെ ഉത്പാദനത്തിനായി മാത്രം നല്‍കുന്ന സബ്സിഡി. പുനരുത്പാദിതോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ വളരെ കുറവ് പണമാണ് ചിലവാക്കുന്നത്.

“സോളാര്‍, കാറ്റാ, ഊര്‍ജ്ജ ദക്ഷത ഇവക്ക് വെറും $1200 കോടി ഡോളര്‍ സബ്സിഡി നല്‍കുമ്പോള്‍ $7000 കോടി ഡോളറാണ് ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നല്‍കുന്നത്,” Kretzman പറയുന്നു. “അതുകൊണ്ട് ഇതാണ് ഊര്‍ജ്ജ കമ്പോളത്തിലെ അസമത്വം. ലോകബാങ്കിന്റെ പ്രധാന സാമ്പത്തിക വിദഗ്ധനായ Nicholas Stern കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു പഠനത്തില്‍ ഇങ്ങനെ പറഞ്ഞു – കാലാവസ്ഥാമാറ്റമാണ് കമ്പോളത്തിന്റെ മൊത്തം ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം. അതിന്റെ ഏറ്റവും പ്രധാന കാരണം എണ്ണ-കല്‍ക്കരി സബ്സിഡി കൊണ്ടുണ്ടായ കമ്പോള വ്യകൃതമാണ് (market distortion).

ഫോസില്‍ ഇന്ധന സബ്സിഡിക്ക് കുറവു വരുത്താന്‍ ഒബാമക്ക് പോലും കഴിഞ്ഞില്ല. ശുദ്ധ ഊര്‍ജ്ജത്തിലേക്ക് മാറാനുള്ള പ്രഖ്യാപിച്ച നയങ്ങളില്‍ നിന്നുള്ള വ്യതിയാനം SEE യുടെ പഠനം പുറത്തുകൊണ്ടുവരുന്നു.

ഊര്‍ജ്ജത്തിനുള്ള ലോകബാങ്കിന്റെ കടം നല്‍കല്‍ നിയമങ്ങളെ എതിര്‍ക്കാന്‍ ഒബാമക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല സ്വന്തം സര്‍ക്കാര്‍ നികുതി ദായകരുടെ കൂടുതല്‍ പണം “ശുദ്ധ-കല്‍ക്കരി” എന്ന തട്ടിപ്പ് സാങ്കേതികവിദ്യയുടെ ഗവേഷണത്തിനും വികസനത്തിനും നല്‍കുന്നു. 2009 ഫെബ്രുവരിയില്‍ Stimulus Package ല്‍ ഒപ്പുവെച്ചപ്പോള്‍ $340 കോടി ഡോളറാണ് carbon capture and sequestration (CCS) അഥവാ “ശുദ്ധ-കല്‍ക്കരി” സാങ്കേതികവിദ്യക്ക് നീക്കിവെച്ചത്.

2009 ഡിസംബറില്‍ United States Department of Energy യുടെ Secretary Stephen Chu ടെക്സാസിലെ Summit Power Group ന് $35 കോടി ഡോളര്‍ ആദ്യ ഗഡു ധനസഹായം നല്‍കി. Department of Energy ഇതുവരെ നല്‍കിയിട്ടുള്ള ഏറ്റവും വലിയ അവാര്‍ഡ് ആയിരുന്നു. Texas Clean Coal Power Initiative തുടങ്ങിയത് ജോര്‍ജ്ജ് W. ബുഷ് ആയിരുന്നു.

ഒബാമയുടെ നാടായ Illinois ഉം CCS സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന FutureGen എന്ന “ശുദ്ധ-കല്‍ക്കരി” പ്രോജക്റ്റിന് DoE ധനസഹായം നല്‍കി. ഉത്തേജന പണത്തില്‍ (stimulus money) $100 കോടി ഡോളര്‍ ഇതിനായി ചിലവാക്കി.

എന്നാല്‍ ലോകം മുഴുവനോടുത്താലും ഒരൊറ്റ വ്യവസായിക യൂണിറ്റും ഇന്നു വരെ CCS സാങ്കേതിക വിദ്യ ഉപയോഗിക്കുന്നില്ല. ഇതിന് പകരം നികുതിദായകരുടെ പണം പുനരുത്പാദിതോര്‍ജ്ജങ്ങളായ കാറ്റ്, സോളാര്‍, ഭൗമതാപോര്‍ജ്ജം തുടങ്ങിയ മേഖലകളിലാണ് വിനിയോഗിക്കേണ്ടത്.

CCS സാങ്കേതിക വിദ്യക്ക് ഭൂമിക്കടിയിലുള്ള വലിയ സംഭരണികള്‍ വേണം കാര്‍ബണ്‍ ഡൈ ഓക്സൈഡ് സൂക്ഷിക്കാന്‍. Society of Petroleum Engineers പ്രസിദ്ധപ്പെടുത്തിയ ഒരു പഠനം വിശദമാക്കുന്നത് ഈ പരിപാടി വിജയിക്കില്ലെന്നാണ്.

കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള CO2 സൂക്ഷിക്കാന്‍ നേരത്തേ കരുതിയിരുന്നതിനേക്കാള്‍ വളരെ കൂടുതല്‍ സ്ഥലം വേണം. അതുകൊണ്ട് CCS പ്രായോഗികമല്ല. 500 MW ചെറിയ താപനിലയത്തിന് വേണ്ട CO2 സംഭരണി Vermont സംസ്ഥാനത്തിന്റെയെങ്കിലും വലിപ്പം വേണം എന്ന് പ്രൊഫസര്‍ Michael Economides പറയുന്നു. “ഈ രംഗത്ത് ഇനി ഗവേഷണമൊന്നും വേണ്ട. വേറെ എന്തെങ്കിലും ചെയ്യൂ,” അദ്ദഹം കൂട്ടിച്ചേര്‍ത്തു.

– from alternet.org

നികുതി ദായകരുടെ പണം വെറുതെ കത്തിച്ച് കളയാനുള്ളതല്ല. എണ്ണ-കല്‍ക്കരിയുടെ സബ്സിഡി പൂര്‍ണ്ണമായി എടുത്തുകളയുക. പുനരുത്പാദിതോര്‍ജ്ജവുമായി നേരിട്ട് മത്സരിക്കൂ.

One thought on “എണ്ണ-കല്‍ക്കരി സബ്സിഡിയെ മുന്നോട്ടു തള്ളുമ്പോള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )