കോപ്പന്‍ഹേഗന്‍ ചര്‍ച്ച പരാജയപ്പെട്ടതെന്തുകൊണ്ട്?

കോപ്പന്‍ഹേഗന്‍ ചര്‍ച്ച പരാജയപ്പെട്ടത് ആരുടേയും കുഴപ്പമല്ല. മനുഷ്യര്‍ക്ക് സമ്മതിച്ച് കൊടുക്കാന്‍ വയ്യാത്തതിനാലുമല്ല, ചൈനയുടെ കുഴപ്പവുമല്ല, UN ന്റെ കഴിവില്ലായ്മയുമല്ല.

പരസ്പരം കുറ്റംപറയാന്‍ ധാരാളം കാരണമുണ്ട്. എന്നാല്‍ ഒരു രാജ്യത്തിന് കളിയുടെ ഗതിമാറ്റാനുള്ള പ്രത്യേക ശക്തിയുണ്ട്. എന്നാല്‍ അത് ഉപയോഗിച്ചില്ല. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഫോസില്‍ ഇന്ധനങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയും എന്ന് പ്രതിജ്ഞ ചെയ്തിരുന്നെങ്കില്‍ എല്ലാ രാജ്യങ്ങളും അവരുടെ ഒപ്പം അതേ തീരുമാനം എടുത്തേനെ. അമേരിക്ക മുന്നോട്ട് വന്നാല്‍ മാത്രം EU, ജപ്പാന്‍, ചൈന, ഇന്‍ഡ്യ തുടങ്ങിയ എല്ലാ രാജ്യങ്ങളും ഫോസില്‍ ഇന്ധനങ്ങളെ ഒഴുവാക്കാം എന്നാണ് പറയുന്നത്. മുന്നോട്ട് വരുന്നതിന് പകരം കുറവ് ലക്ഷ്യങ്ങളുമായാണ് ഒബാമ എത്തിയത്.

അദ്ദേഹത്തിന് ഒന്നും വാഗ്ദാനം ചെയ്യാന്‍ കഴിയില്ല എന്നതിന്റെ എല്ലാ വാദങ്ങളും എനിക്ക് മനസിലാവും. പ്രവര്‍ത്തിക്കാത്ത U.S. Senate, സാധ്യമായതിന്റെ കല. ഒബാമ എത്രമാത്രം ദുര്‍ബലനാണ് എന്നത്. ഭൂമിയിലെ ജീവന് ഭീഷണിയാകാത്ത കാര്യങ്ങള്‍ FDR ന് ശേ‍ഷമുള്ള ഒരു അമേരിക്കന്‍ പ്രസിഡന്റും ചെയ്തിട്ടില്ല. He has refused to use each and every one of them. ഏറ്റവും വലിയ മൂന്നണ്ണം നോക്കാം.

പാഴാക്കിയ സാദ്ധ്യത ൧: ഉത്തേജന പാക്കേജ്

ഒബാമ ഓഫിസില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് സ്വതന്ത്രമായ കൈകളും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഉത്തേജന പാക്കേജിന്റെ ഒരു ബ്ലാങ്ക് ചെക്കും കിട്ടിയിരുന്നു. “Green New Deal” എന്ന പദ്ധതി അദ്ദേഹത്തിന് നടപ്പാക്കാമായിരുന്നു. – പൊതുഗതാഗത സംവിധാനം നിര്‍മ്മിക്കുക, smart grids നിര്‍മ്മിക്കുക തുടങ്ങിയവ. അതിന് പകരം അദ്ദേഹം റിപ്പബ്ലിക്കന്‍മാരുടെ ഒപ്പം ചേര്‍ന്ന് അപകടകരമായ പരീക്ഷണം നടത്തി. പണത്തിലധികവും നികുതി ഇളവിനാണ് ചിലവാക്കിയത്. പൊതുഗതാഗതത്തിന് കാര്യമായ സഹായം കിട്ടിയില്ല, എന്നാല്‍ കാര്‍ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഹൈവേകള്‍ക്ക് ഗുണം കിട്ടി.

പാഴാക്കിയ സാദ്ധ്യത ൨: വാഹന ധനസഹായം

മൂന്നില്‍ രണ്ട് വലിയ വാഹന കമ്പനികളുടെ തലവനായാണ് ഒബാമ അധികാരത്തിലേറിയത്. അങ്ങനെ അവയുടെ ഉദ്‌വമനത്തിന്റേയും ഉത്തരവാദി ഒബാമയായി. കാലാവസ്ഥാമാറ്റവുമായി യുദ്ധം ചെയ്യുന്ന ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവ് തകരുന്ന വ്യവസായത്തെ പുനനിര്‍മ്മാണം നടത്തി ലോകത്തിന് മൊത്തം വേണ്ട ഹരിത സമ്പദ്‌വ്യവസ്ഥക്ക് വേണ്ട infrastructure നിര്‍മ്മിക്കാന്‍ അതിനെ ഉപയോഗിക്കും. അതിന് പകരം ഒബാമ പ്രോത്സാഹനം നല്‍കാത്ത ചെറിയ നേതാവായി വ്യവസായത്തില്‍ ഒരു മാറ്റവും വരുത്താത്ത ആളായി.

പാഴാക്കിയ സാദ്ധ്യത ൩: ബാങ്ക് ധനസഹായം

ഒബാമ അധികാരത്തില്‍ വന്ന സമയത്ത് വമ്പന്‍ ബാങ്കുകള്‍ അവരുടെ കാല്‍മുട്ടില്‍ ഇഴയുകയായിരുന്നു. അവയേ ദേശസാത്കരിക്കാതിരിക്കാന്‍ അവര്‍ വലിയ ശ്രമമാണ് നടത്തിയത്. വീണ്ടും ഒബാമ തന്റെ ശക്തി ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടു. പുതിയ ഹരിത infrastructure നിര്‍മ്മിക്കാനായി ഫാക്റ്ററികള്‍ക്ക് ബാങ്കുകളോട് നിര്‍ബന്ധമായി കടം കൊടുക്കണം എന്ന് ബാങ്കുകളോട് ആവശ്യപ്പെടാമായിരുന്നു. തകര്‍ന്ന ബാങ്കുകളോട് എങ്ങനെ ബിസിനസ് ചെയ്യണം എന്ന് സര്‍ക്കാര്‍ പറയില്ല എന്ന് പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. ഹരിത വ്യവസായത്തിന് കടം കിട്ടാന്‍ കൂടുതല്‍ ദുഷ്കരമാണ്.

ഭീമന്‍ സാമ്പത്തിക എഞ്ജിനുകളായ – ബാങ്കുകള്‍, വാഹന കമ്പനികള്‍, ഉത്തേജന പാക്കേജ് എന്നിവ പൊതുവായ ഹരിത വീക്ഷണത്തോടു കൂടിയുള്ളവയാണിരുന്നെങ്കില്‍ എന്ന് സങ്കല്‍പ്പിച്ചു നോക്കൂ. എങ്കില്‍ complementary ഊര്‍ജ്ജ നിയമം പരിഷ്കാരങ്ങളുടെ ഭാഗമായേനേ.

കോപ്പന്‍ഹേഗനില്‍ നിയമം പാസാകുമോ ഇല്ലയോ ചെയ്താലും അമേരിക്ക ഉദ്‌വമനം കുറക്കുന്നതില്‍ നേതൃത്വസ്ഥാനം വഹിച്ചേനെ. അത് ലോകത്തെ മറ്റ് രാജ്യങ്ങളെ ഉദ്‌വമനം കുറക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകത്തെ മൊത്തം അതംസൃപ്തരാക്കിയിരിക്കുകയാണ്.

ബറാക്ക് ഒബാമയെ പോലെ സാദ്ധ്യതകള്‍ ഉപയോഗിക്കാതിരുന്ന വളരെ കുറവ് പ്രസിഡന്റ് മാരേ അമേരിക്കയിലുണ്ടായിട്ടുള്ളു. കോപ്പന്‍ഹേഗനിലെ തകര്‍ച്ചക്ക് പൂര്‍ണ്ണ ഉത്തരവാദി ഒബാമയാണ്.

— സ്രോതസ്സ് naomiklein.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )