തെക്കന്‍ കൊറിയയിലെ ഉരുക്ക് കമ്പനിയായ Posco Intl Corp അവരുടെ വമ്പന്‍ പദ്ധതി Dhinkia, Nuagaon എന്നീ ഗ്രാമത്തില്‍ പണിയാനുള്ള ഒരു കരാര്‍ 2005 ല്‍ ഒറീസ സര്‍ക്കാരുമായി ഒപ്പ് വെച്ചു. Jagatsinghpur ജില്ലയിലെ Paradip തുറമുഖത്തിന് അടുത്തുള്ള ഗ്രാമങ്ങളാണവ. Dhinkia യിലെ നേതാക്കള്‍ Posco പദ്ധതിയെ എതിര്‍ത്തപ്പോള്‍ Nuagaon ലെ നേതാക്കള്‍ അതിനെ പിന്തുണച്ചു.
2017 ല്‍ പദ്ധതിയില്‍ നിന്നും Posco പിന്മാറി. അടുത്തകാലത്ത് അതേ സ്ഥലത്ത് ഒറീസ സര്‍ക്കാര്‍ അവരുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയുമായി വീണ്ടും വന്നിരിക്കുകയാണ്. ഇപ്പോള്‍ Jindal Steel Works (JSW) Ltd ന്റെ പദ്ധതിക്ക് വേണ്ടിയാണ്. JSW പദ്ധതിക്കെതിരെ Dhinkia യിലെ ജനങ്ങള്‍ അവരുടെ എതിര്‍പ്പ് തുടര്‍ന്നു. പദ്ധതിക്ക് വേണ്ടി Nuagaon യിലും ആരും മുന്നോട്ട് വരുന്നില്ല.
— സ്രോതസ്സ് downtoearth.org.in | Priya Ranjan Sahu | 18 Jan 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.