Charlottesville, Virginia യില്‍ നടന്ന സവര്‍ണാധിപത്യക്കാരുടെ റാലിയില്‍ ചെറുപ്പക്കാരനായ കറുത്തവനെ അടിച്ച മറ്റൊരു പ്രതിയെ ജോര്‍ജിയയില്‍ നിന്ന് പിടിച്ചു. Unite the Right റാലിയില്‍ വംശീയ വിരുദ്ധ പ്രതിഷേധക്കാരനായ Deandre Harris നെ 33 വയസ് പ്രായമുള്ള Alex Michael Ramos ആക്രമിക്കുകയായിരുന്നു. ഒരാഴ്ചക്ക് മുമ്പ് ഒഹായോ പോലീസ് 18 വയസുള്ള സവര്‍ണാധിപത്യക്കാരനായ Daniel Borden നെ Harris ന്റെ ആക്രമണത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. വേഗത്തില്‍ അന്വേഷണം നടത്താത്തതിനും Harris ന്റെ ആക്രമണകാരികളെ അറസ്റ്റ് ചെയ്യാത്തതിലും പോലീസ് വിമര്‍ശനത്തെ നേരിട്ടിരുന്നു. ഫോട്ടോയും വീഡിയോയും അനുസരിച്ച് കുറഞ്ഞത് 6 സവര്‍ണാധിപത്യക്കാര്‍ ഹാരിസിനെ ഇടിക്കുകയും, ചവിട്ടുകയും ലോഹ വടികൊണ്ട് അടിക്കുകയും ചെയ്യുന്നത് കാണാം.
Zach D. Roberts സംസാരിക്കുന്നു:
സവർണ്ണാധിപത്യക്കാരുടെ/നാസികളുടെ ജാഥക്ക് പിറകെ ഞാൻ നടന്ന് പോകുകയായിരുന്നു. നിയമവിരുദ്ധമായ സംഘം ചേരൽ എന്ന് അധികാരികൾ പ്രഖ്യാപിച്ചതിനാൽ പാർക്കിൽ നിന്ന് പിരിഞ്ഞ് പോകുന്നവരുടെ കൂട്ടമായിരുന്നു അത്. അതായത് അവരുടെ പരിപാടിയുടെ പെർമിറ്റ് അവസാനിച്ചിരുന്നു. അവർ റോഡിലൂടെ നടന്ന് പൊയ്കൊണ്ടിരുന്നു. പോലീസ് സ്റ്റേഷന്റെ ദിശയിലായിരുന്നു അത്. അവിടെ ഒരു പാർക്കിങ് സ്ഥലം ഉണ്ടായിരുന്നു. പെട്ടെന്ന് എന്റെ പിറകിൽ അടിപിടിയുണ്ടായി. Deandre Harris ഓടിപ്പോകുന്നുണ്ടായിരുന്നു. പിറകെ ഒരു ഡസൻ സവർണ്ണാധിപത്യക്കാരും. പരിചകളും വടികളും എല്ലാത്തരത്തിലുമുള്ള ആയുധങ്ങളുമൊക്കെക്കൊണ്ടായിരുന്നു അവർ പിൻതുടർന്നത്. അവർ അയാളെ പാർക്കിങ് സ്ഥലത്തേക്ക് തളളി. അയാൾ വീണു. കൈയ്യിൽ കിട്ടിയവയൊക്കെ കൊണ്ട് അവർ അയാളെ അടിക്കുകയും ചവുട്ടുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. ആ വെളുത്ത ഹെൽമറ്റ് ധരിച്ച Borden നെ അവസാനം ഒഹായോയിൽ നിന്ന് അറസ്റ്റ് ചെയ്തു. അയാൾ parking arm ഉപയോഗിച്ചാണ് Deandre Harris നെ തല്ലിയത്. അവസാനം പാക്കിങ് ഏണിപ്പടിയുടെ പിറകിൽ Harris ന് ഒളിക്കാൻ കഴിഞ്ഞത് ഭാഗ്യം. പോലീസ് ഒരു സഹായവും ചെയ്തില്ല.
FBIയോട് ഞാൻ 25 മിനിട്ട് നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിച്ചു. എന്നാൽ അവർക്ക് അത് കേൾക്കാൻ താൽപ്പര്യമില്ലായിരുന്നു. അവരുടെ താൽപ്പര്യം എനിക്ക് എങ്ങനെ ഞാനെടുത്ത ചിത്രങ്ങളെല്ലാം കിട്ടും എന്ന് അറിയാനായിരുന്നു.
— സ്രോതസ്സ് democracynow.org | 2017-09-07
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.