രണ്ടാഴ്ചക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പ് വെര്‍മോണ്ടിലെ Burlington ല്‍ എത്തി. 1,400 പേര്‍ക്കിരിക്കാവുന്ന Flynn Theater ല്‍ പ്രസംഗിച്ചു. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായത് മുതലാളിത്തത്തെക്കുറിച്ച് അദ്ദേഹം നല്‍കിയ വിശദീകരണമായിരുന്നു.
ട്രമ്പ് പറഞ്ഞു:
“ഈ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാന്‍ അതിയായി ആഗ്രഹിക്കുന്ന 20,000 പേര്‍ പുറത്ത് തണുപ്പും സഹിച്ച് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ [1,400 പേര്‍] അതീവ ഭാഗ്യവാന്‍മാരാണ്. നിങ്ങള്‍ അതിയായി സന്തോഷിക്കേണ്ടതാണ്. സുഖപ്രദമായി ഇരിക്കൂ”.
അത് 100% സത്യമാണ്. മുതലാളിത്ത സമൂഹത്തില്‍ 99% ജനം കഷ്ടപ്പാട് സഹിച്ച് പണിയെടുക്കുമ്പോള്‍ 1% പേര്‍ അതിന്റെ ഫലമെല്ലാം അനുഭവിക്കും.
എത്ര നല്ല അദ്ധ്യാപകന്‍!
ഇതാ വേറൊരു ഉദാഹരണം കൂടി:
Former Staffer Accuses Trump’s Campaign of Sex Discrimination
Twenty-six-year-old Elizabeth Mae Davidson has filed a complaint alleging Trump’s campaign paid male organizers more than female organizers doing the same jobs.
_____
അമേരിക്കയിലെ ഏറ്റവും സമ്പന്നരായ 20 പേര്‍ക്ക് ജനസംഖ്യയുടെ പകുതിയെക്കാള്‍, 5.7 കോടി കുടുംബത്തിലെ 15.2 കോടി ആളുകളേക്കാള്‍, സമ്പന്നരാണ്. 15.2 കോടി ആളുകള്‍ സ്റ്റേഡിയത്തിന് പുറത്താണ്.
Top 20 Combined: $732 Billion. Source: Forbes, September 29, 2015.