ചൈനയെ തെറിവിളിക്കുമ്പോള്‍

കാലാവസ്ഥാമാറ്റത്തിന്റെ ഉത്തരവാദിത്തത്തേക്കുറിച്ചുള്ള ചര്‍ച്ചയിലെപ്പോഴും പരസ്പരം കുറ്റപ്പെടുത്തുകയും ചൈനയേയും ഇന്‍ഡ്യയേയും തെറിവിളിക്കുക ഒരു സാധാരണ കളിയാണ്. എന്നാല്‍ കാര്യങ്ങള്‍ അത്ര നേരെചൊവ്വേയല്ല. വികസിത രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ ചൈനയുടെ ഉദ്‌വമനം കൂട്ടുന്നു. ചൈനയുടെ കാര്‍ബണ്‍ ഡൈ ഒാക്സൈഡ് ഉദ്‌വമനത്തിന്റെ മൂന്നിലൊന്ന് വികസിത രാജ്യങ്ങള്‍ക്ക് വേണ്ട ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഫലമായിട്ടാണ് എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. [ഇന്‍ഡ്യയുടെ കണക്ക് ലഭ്യമല്ല] 170 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് ചൈനയുടെ “കയറ്റുമതി ഉത്പന്ന ഉദ്‌വമനം”. ഇത് ആഗോള ഉദ്‌വമനത്തിന്റെ 6% വരും. ജര്‍മ്മനിയുടേയും, ഫ്രാന്‍സിന്റേയും, ബ്രിട്ടണ്‍ന്റേയും മൊത്തം ഉദ്‌വമനത്തിന് തുല്ല്യം.

Pittsburgh, Pennsylvania ലെ Carnegie Mellon University പ്രൊഫസര്‍ Christopher Weber ഉം കൂട്ടരും ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ standard model ഉപയോഗിച്ച് ഇത് കണക്കാക്കിയത്. 1980 ന് ശേഷം പണം വിവിധ sector കളിലേക്ക് അകത്തേക്കും പുറത്തേക്കും ഒഴുകിയതെന്ന് കണക്കാക്കുന്നു. വിവിധ sector കള്‍ ആ കാലയളവില്‍ നടത്തിയ ഉദ്‌വമവും രേഖപ്പെടുത്തുന്നു. ഈ വിവര ശേഖരത്തില്‍ നിന്ന് 2005 ല്‍ ചൈന 170 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഒാക്സൈഡ് വിസരണം നടത്തിയെന്ന് കണ്ടെത്തി. ഇത് ചൈനയുടെ മൊത്തം ഉദ്‌വമനത്തിന്റെ 33% ആണ്. അടുത്ത കാലത്തേ കണക്കുകള്‍ ലഭ്യമല്ല. 1987 ല്‍ കയറ്റുമതി മൂലം 23 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഒാക്സൈഡ് ആണ്
ഉണ്ടായത്. അന്നത്തെ മൊത്തം ഉദ്‌വമനത്തിന്റെ 12% മാത്രം.

– from environment.newscientist.com

എന്നാലും ചൈനയിലേയും ഇന്‍ഡ്യയിലേയും സമ്പന്നര്‍ പടിഞ്ഞാറന്‍ ഉപഭോഗ സംസ്കാരം അനുകരിക്കുന്നതു വഴി ഈ രാജ്യങ്ങളുടെ മലിനീകരണം കൂടുന്നുണ്ട്. 80% വരുന്ന ദരിദ്രരുടെ പങ്കുമായി ചേര്‍ത്ത് ശരാശരി കാണുമ്പോള്‍ ആളോഹരി ഉദ്‌വമനം കുറച്ച് കാണിക്കാന്‍ അവര്‍ക്ക് കഴിയും. എന്നാല്‍ കാലാവസ്ഥാമാറ്റത്തിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുക സാധാരണക്കാരായിരിക്കും. ഇന്‍ഡ്യയിലെ പാരിസ്ഥിക അനീതി

ഒരു അഭിപ്രായം ഇടൂ