യക്ക പര്‍വ്വതത്തിലെ ആണവ മാലിന്യ സംഭരണിയുടെ ചിലവ് വര്‍ദ്ധിക്കുന്നു

1983 ല്‍ തുടങ്ങി 2133 അടച്ചുപൂട്ടുന്ന യക്ക പര്‍വ്വതത്തിലെ ആണവ മാലിന്യ ശേഖരത്തിന്റെ ചിലവ് പുനര്‍ ക്രമീകരിച്ചതായി അമേരിക്കയുടെ Department of Energy പറയുന്നു. 150 വര്‍ഷമാണ് ഈ സംഭരണി പ്രവര്‍ത്തിക്കുക. പുതിയ എസ്റ്റിമേറ്റില്‍ സംഭരണിയുടെ നിര്‍മ്മാണം, പരിപാലനം, ഗവേഷണം എന്നതിനുകൂടി പണം വകയിരിത്തിയിട്ടുണ്ട്. മുമ്പ് കരുതിയിരുന്ന $7930 കോടി ഡോളര്‍ എന്ന ചിലവ് 2007 ല്‍ നടത്തിയ എസ്റ്റിമേറ്റ് പ്രകാരം $9620 കോടി ഡോളറായി. 2001 ലെ പ്രസിദ്ധപ്പെടുത്തിയ എസ്റ്റിമേറ്റില്‍ അത് $5750 കോടി ഡോളറായിരുന്നു. 6 കൊല്ലം കൊണ്ട് 38% വര്‍ധനവ്.
– from treehugger

1983 മുതല്‍ DOE $1350 കോടി ഡോളര്‍ ചിലവാക്കി. ഇനി $5480 കോടി ഡോളര്‍ നിര്‍മ്മാണത്തിനും പരിപാലനത്തിനും decommissioning നും ചിലവാകും. $1950 കോടി ഡോളര്‍ മാലിന്യം കൊണ്ടുവരുന്നതിന്. ഇതില്‍ മാലിന്യം ശേഖരിക്കാനുള്ള canisters ഉള്‍പ്പെടും. $840 കോടി ഡോളര്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ചിലവാകും. 2017 ല്‍ സംഭരണി തുറക്കുമെന്നുള്ള വിശ്വാസത്തിലാണ് ഈ എസ്റ്റിമേറ്റുകളൊക്കെ. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം 2017 ല്‍ ഇത് സാദ്ധയ്മല്ലെന്നും പ്രവര്‍ത്തനം 2020 ലേക്ക് മാറ്റിയതായും Sproat പറയുന്നു. lifecycle എസ്റ്റിമേറ്റ് നഷ്ടപരിഹാരത്തുകയായ $1100 കോടി ഡോളര്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ആണവ മാലിന്യങ്ങള്‍ 1998 മുതല്‍ സ്വീകരിച്ചോളാമെന്ന, DOEയും വൈദ്യുതി കമ്പനികളുമായുണ്ടാക്കിയ കരാര്‍ തെറ്റിച്ചതിലണ്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വരുന്നത്.

പുതിയതായി തുടങ്ങാന്‍ പദ്ധതിയിട്ടിട്ടുള്ള 30 ആണവ നിലയങ്ങളില്‍ നിന്നുള്ള മാലിന്യം ശേഖരിക്കാന്‍ വേണ്ട ചിലവാണ് വേറൊരു കാണാച്ചിലവ്. പുതിയ നിലയങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒരു ഊഹക്കച്ചവടമാണെന്നാണ് Sproat പറയുന്നത്. 2001 ലെ റിപ്പോര്‍ട്ട്
– from climateprogress

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )