സ്വീഡനിലെ പുരുഷന്‍മാര്‍ സ്ത്രീകളെ അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നു

അവിവാഹിതരായ പുരുഷന്‍മാര്‍ അവിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് 20% കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നു
Swedish Defense Research Agency (FOI) നടത്തിയ പഠനത്തില്‍ കുട്ടികളില്ലാത്ത ഏകരായ പുരുഷന്‍മാര്‍ അവരുടെ വാഹനങ്ങള്‍ ഓടിക്കുന്ന സ്വഭാവം കാരണം ഏകരായ സ്ത്രീകളെക്കാള്‍ 20% കൂടുതല്‍ ഊര്‍ജജം ഉപയോഗിക്കുന്നു. സര്‍‌വ്വേയില്‍ പങ്കെടുത്ത പുരുഷന്‍മാര്‍ അവരുടെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 40% ഗതാഗതത്തിനായി ഉപയോഗിക്കുന്നു. സ്ത്രീകള്‍ 25% മാത്രമാണ് ഗതാഗത്തിനായേ ചിലവാക്കുന്നുള്ളു. എന്നാല്‍ സ്ത്രീകള്‍ വീട്ടിനകത്ത് കൂടുതല്‍ ഊര്‍ജ്ജ ഉപഭോഗം (energy intensive) കൂടിയ ജോലികളില്‍ ഏര്‍പ്പെടുന്നു. ഉദാഹരണത്തിന് പാത്രങ്ങള്‍ കൂടുതല്‍ കഴുകുന്നു, വസ്ത്രങ്ങള്‍ കൂടുതല്‍ കഴുകുന്നു, തന്നേത്തന്നെ കൂടുതല്‍ കഴുകുന്നു!

സ്ത്രീകള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നു, പുരുഷന്‍മാര്‍ ഊര്‍ജ്ജ ഉപഭോഗം കൂടിയ ഉത്പന്നങ്ങള്‍ വാങ്ങുന്നു
സര്‍‌വ്വേപ്രകാരം സ്ത്രീകള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നു, കൂടുതല്‍ വസ്ത്രങ്ങള്‍, കൂടുതല്‍ മരുന്നുകള്‍, കുടുതല്‍ ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍, കൂടുതല്‍ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ സേവനങ്ങള്‍. പുരുഷന്‍മാര്‍ പുറത്തുനിന്നുള്ള ആഹാരം, പാനീയങ്ങള്‍, കൂടുതല്‍ പുകയില, കൂടുതല്‍ യാത്ര തുടങ്ങിയ ഊര്‍ജ്ജ ഉപഭോഗം കൂടിയ പ്രവര്‍ത്തനങ്ങള്‍. തീര്‍ച്ചയായും ഈ ആഹാരത്തിന്റേയും യാത്രയുടേയും ഗുണഫലങ്ങളില്‍ കുറച്ചുഭാഗം അവിവാഹിതരായ സ്ത്രീകളും നേടുന്നുണ്ടാവാം.

2007 ല്‍ നടത്തിയ മറ്റൊരു സര്‍‌വ്വേപ്രകാരം സ്വീഡനിലെ പുരുഷന്‍മാര്‍ ആഗോള താപനത്തേക്കുറിച്ച് സ്ത്രീകളെ അപേക്ഷിച്ച് കുറച്ച് മാത്രമേ അറിയുന്നുള്ളു. അതുകൊണ്ടുതന്നെ അവര്‍ അതിനേക്കുറിച്ച് കുറച്ച് മാത്രമേ വ്യാകുലപ്പെടുന്നുള്ളു. അതുകൊണ്ടവര്‍ കാലാവസ്ഥാമാറ്റത്തിന് കാരണമാകുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതില്‍ വൈമുഖ്യം കാണിക്കുന്നുമില്ല. യാത്ര കുറച്ച് ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‌വമനം തടയാന്‍ അവര്‍ കുറച്ചുമാത്രമേ ശ്രമിക്കുന്നുള്ളു.ഉത്പന്നളിലും സേവനങ്ങളിലും കാര്‍ബണ്‍/പരിസ്ഥിതി കാല്‍പ്പാട് പതിച്ച് പ്രദര്‍ശിപ്പിക്കുന്നത് സ്ത്രീകളെ അവരുടെ കാല്‍പ്പാട് കുറക്കാന്‍ സഹായിക്കുന്നു എന്ന് Research Defense Ministry പറയുന്നു. പുരുഷന്‍മാര്‍ക്ക് പുതിയ എന്തെങ്കിലും പദ്ധതികള്‍ കണ്ടുപിടിച്ചാലേ അവരുടെ യാത്രാ ശീലം കുറക്കാന്‍ കഴിയൂ.(എണ്ണക്ക് 300/- രൂപയായാലും അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല!)

– from treehugger.com

ഒരു അഭിപ്രായം ഇടൂ