30 ലക്ഷം വര്‍ഷങ്ങളിലെ തണുത്ത കാലാവസ്ഥക്ക് ശേഷം ആര്‍ക്ടിക് സമുദ്രത്തിന്റെ ചൂട് കൂടാന്‍ തുടങ്ങിയതോടെ പസഫിക്ക് സമുദ്രത്തിലെ ഷെല്‍ ഫിഷ്, ഒച്ചുകള്‍ തുടങ്ങിയ ജീവികള്‍ വടക്കന്‍ അറ്റലാന്റിക്കിലേക്ക് അതിക്രമിച്ച് കയറുമെന്ന് University of California ലെ ഭൂവിജ്ഞാന(geology) പ്രഫസറായ Geerat Vermeij ഉം California Academy of Sciences ലെ Davis Roopnarine ഉം Peter Roopnarine ഉം പറയുന്നു.
കകാലാവസ്ഥാ മോഡലുകളുടെ കണക്കനുസരിച്ച് 2050 ഓടെ ആര്‍ക്ടിക്ക് കടലില്‍ മഞ്ഞ് ഇല്ലാതാകും. അത് 35 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന മദ്ധ്യ Pliocene കാലഘട്ടത്തിലെ പ്രകൃതിയെ തിരികെ കൊണ്ടുവരും. ധാരാളം വടക്കന്‍ പസഫിക്ക് സ്പീഷീസുകള്‍ക്ക് വടക്കന്‍ അറ്റലാന്റിക്കില്‍ ബന്ധുക്കളുണ്ട്. പസഫിക്കില്‍ നിന്ന് അറ്റലാന്റിക്കിലേക്ക് അധിനിവേശം അക്കാലത്ത് നടന്നിട്ടുള്ളതായാണ് ഫോസില്‍ രേഖകള്‍ കാണിക്കുന്നത്.
തണുത്ത കാലാവസ്ഥ വന്നപ്പോള്‍ ആഹാരമില്ലാത്തതിനാല്‍ ആര്‍ക്ടിക്ക് വഴി അടഞ്ഞു. മഞ്ഞുരുകുന്നതോടെ ആര്‍ക്ടിക്കിലെ ജൈവ പ്രവര്‍ത്തനം കൂടുകയും 30 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിന്നുപോയ വടക്കോട്ടുള്ള mollusks ന്റെ മാര്‍ച്ച് പുനരാരംഭിക്കുകയും ചെയ്യും.
Pliocene കാലത്ത് ഉത്തര ധ്രുവത്തില്‍ വണ്‍-വേ ട്രാഫിക്ക് ഉണ്ടാകാന്‍ മൂന്നു കാരണങ്ങള്‍ ഉണ്ടായിരുന്നു. Bering ഉം Chukchi ഉം കടലുകള്‍ വളരെ സജീവമായതിനാല്‍ ധാരാളം ആഹാരം ഉണ്ടായിരുന്നു. പസഫിക്കില്‍ നിന്ന് Bering Strait ലൂടെ വടക്കോട്ട് വെള്ളത്തിന്റെ ഒഴുക്കുണ്ടായിരുന്നു. Bering Sea ലെ വലിയ മൃഗങ്ങളുടെ ശക്തമായ മത്സരം.
പ്രാദേശിക സ്പീഷീസുകളെ അധിനിവേശ സ്പീഷീസുകള്‍ ഉന്മൂലനം ചെയ്തില്ല. ഫോസില്‍ രേഖകള്‍ പറയുന്നത്. അധിനിവേശം സ്പീഷീസുകളുടെ ഉന്‍മൂലത്തിന് പകരം പുതിയ സ്പീഷീസുകളും സങ്കര ഇനങ്ങളും ധാരാളം ഉണ്ടായി. അത് വടക്കേ അറ്റലാന്റിക്കില്‍ മത്സരം കൂടുതലാക്കി.
വടക്കേ അറ്റലാന്റിക്കിന്റെ ഘടനയും dynamics ഉം മാറും. എന്നാല്‍ ഇത് അവിടുത്തെ മത്സ്യബന്ധനത്തെ സഹായിക്കുമോ അതോ ദോഷം ചെയ്യുമോ എന്നത് ഒരു ചോദ്യമാണ്. എന്തായാലും മനുഷ്യര്‍ ആ മാറ്റത്തിനനുസരിച്ച് മാറേണ്ടി വരും, Roopnarine പറഞ്ഞു.
ചൂടുകൂടിയ കാലഘട്ടങ്ങളില്‍ സ്പീഷീസുകള്‍ സമുദ്രങ്ങള്‍ക്കിടയില്‍ അവരുടെ പരിധി വര്‍ദ്ധിപ്പിച്ചിരുന്നു എന്ന് Vermeij ഉം Roopnarine ഉം പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തില്‍ പറയുന്നു. ഫോസില്‍ റിക്കോഡുകള്‍ ആഗോള താപനത്തിന്റെ പരിണതഫലം കാണിച്ചു തരുന്നു എന്നത് പ്രാധാന്യമുള്ള കാര്യമാണ്, Vermeij പറയുന്നു.
– from sciencedaily