21-ാം നൂറ്റാണ്ടിലും വോട്ടവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന സമൂഹം

ഇത് ആഫ്രിക്കയിലെ ദരിദ്ര രാജ്യത്തെ കഥയൊന്നുമല്ല. ലോകത്തെ ഭരിക്കുന്ന വമ്പന്‍ രാജ്യത്തിന്റെ കഥയാണ്. ഇത് നമുക്കും ഒരു പാഠമാണ്.

ഭാഗം 1: മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പ്

അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു. വോട്ടവകാശത്തിനു വേണ്ടിയാണിപ്പോള്‍ സമരം. വോട്ടറന്‍മാര്‍ വളരെ നീളമുള്ള ക്യൂവും വോട്ട് മറിക്കുന്ന ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന്റെ തകരാറും റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ രേഖകളില്‍ നിന്ന് വ്യത്യാസമുള്ള രജിസ്ട്രേഷന്‍ ഉള്ള വോട്ടറന്‍മാര്‍‌ക്കെതിരെ നിയമ നടപടി എടുക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കി. വിസ്കോണ്‍സിന്‍, നെവാഡ, ഒഹായോ തുടങ്ങിയ സ്ഥലങ്ങളില്‍ Legal rulings ഈ challenges നെ തള്ളിക്കളഞ്ഞു. ഒഹായോയില്‍ 2 ലക്ഷം പുതിയ വോട്ടറന്‍മാരെ അയോഗ്യരാകാനുള്ള ഒരു ശ്രമത്തെ അമേരിക്കന്‍ സുപ്രീം കോടതി തള്ളി. എന്നാല്‍ കഴിഞ്ഞാഴ്ച്ച വൈറ്റ് ഹൗസ് നേരിട്ട് Department of Justice നോട് പുതിയ 2 ലക്ഷം വോട്ടറന്‍മാരുടെ രജിസ്ട്രേഷന്‍ പരിശോധിക്കാനാവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് dispute കളില്‍ ഇടപെടരുതെന്ന് Attorney General, Michael Mukasey ഓട് ഒഹായോ ഡെമോക്രാറ്റിക് നേതാക്കളും ACLU യും അഭ്യര്‍ത്തിച്ചു.

ഇതിനിടെ കൊളറാഡോ, ഡെന്‍വറില്‍, 11,000 വോട്ടറന്‍മാര്‍ക്ക് absentee ബാലറ്റ് ലഭിച്ചിട്ടില്ല. Sequoia Voting Systems ന്റെ തെറ്റുമൂലമാണിത്. ഒക്റ്റോബര്‍ 16 ന് Sequoia 21,000 ബാലറ്റ് വിതരണം ചെയ്യേണ്ടതാണ്. എന്നാല്‍ കമ്പ്നി അതിന്റെ പകുതി മാത്രമേ വിതരണം ചെയ്തൊള്ളു.

ഈ 200,000 ആള്‍ക്കാരെ disenfranchise ചെയ്യാനാണ് GOP ശൃമിക്കുന്നത്. അവരുടെ വോട്ടവകാശം ചോദ്യം ചെയ്യപ്പെടും. Social Security നമ്പറിലോ ഡ്രൈവിങ്ങ് ലൈസന്‍സ് നമ്പറിലോ ഉള്ള ചെറിയ തെറ്റുകള്‍ കാരണം അവരെ മാറ്റിനിര്‍ത്തും.

Attorney General Gonzales 9 ഫെഡറല്‍ prosecutors നെ voter fraud കണ്ടെത്തി വോട്ടറന്‍മരെ prosecute ചെയ്യാന്‍ നിയോഗിച്ചിരിക്കുകയാണ്. കഴിയുന്നത്ര ആള്‍ക്കാരെ വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നത് ബുഷ് ഭരണകൂടത്തിന്റെ ഒരു തന്ത്രമാണ്. 2006 ല്‍ അദ്ദേഹമത് ചെയ്തു. ഇപ്രാവശ്യവും അങ്ങനെ നടക്കും. 2004 ലെ ബുഷിന്റെ ഒഹായോയിലെ വിജയ margin നെക്കാള്‍ കൂടുതലാണ് ഈ പുതിയ 2 ലക്ഷം വോട്ടറന്‍മാര്‍. അതുകൊണ്ട് ഇവരെ പുറത്താക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കും.

വേറൊരു പ്രധാനപ്പെട്ട റൂളിങ്ങ് Bill O’Reilly( Fox ) നടത്തിയതാണ്. വീടില്ലാത്ത വോട്ടറന്‍മാരേ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ഒരു ഫെഡെറല്‍ ജഡ്ജിയുടെ റൂളിങ്ങ് ഉണ്ട്. വീടില്ലെങ്കിലും അവര്‍ പൗരന്‍മാരാണ്. കൂടുതലും പിരിഞ്ഞു പോന്ന പട്ടാളക്കാരാണ്. വലിയ രാജ്യസ്നേഹിയാണെന്ന് അവകാശപ്പെടുന്ന Bill O’Reilly പോലും ഈ വിമുക്ത ഭടന്‍മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്നത് കഷ്ടമാണ്.

ഒഹായോയില്‍ ഗ്രീന്‍ കൗണ്ടിയില്‍ ഒരു ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥികളെ വോട്ടെടുപ്പിന് അനുവദിക്കുന്നില്ല. വിദ്യാര്‍ത്ഥികള്‍ അവരുടെ സ്വന്തം നാട്ടിലാണോ അതോ കാമ്പസിലാണോ വോട്ടു ചെയ്യേണ്ടത് എന്നത് ഒരു ദീര്‍ഘകാലമായി നില്‍ക്കുന്ന ഒരു ചോദ്യമാണ്. ഗ്രീന്‍ കൗണ്ടിയില്‍ ധാരാളം കോളേജുകള്‍ ഉണ്ട്. അവിടെ 308 വിദ്യാര്‍ത്ഥികളെയാണ് വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നത്. 2004 ലെ തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ട ശേഷം അവിടങ്ങളില്‍ ശക്തമായ പ്രതിരോധം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

Cincinnati ലെ ഒരു യഥാസ്ഥിതിക റിപ്പബ്ലിക്കന്‍ പത്രമായ The Cincinnati Enquirer 1950 മുതല്‍ നടന്ന voter fraud അന്വേഷിക്കുകയാണ്. എന്നാല്‍ അവര്‍ക്ക് 10 ല്‍ താഴെ voter fraud മാത്രമാണ് കണ്ടെത്താനായത്. voter fraud ഒരു ഇല്ലാത്ത പ്രശ്നമാണ്. കഴിഞ്ഞ 4, 5 വര്‍ഷങ്ങളായി അമേരിക്കയില്‍ മൊത്തമായി നടന്ന voter fraud ന്റെ കണക്കുകള്‍ പരിശോധിച്ച The New York Times 18ല്‍ താഴെയെണ്ണമാണ് കണ്ടെത്തിയത്. അത് ഒരു ഇല്ലാത്ത പ്രശ്നമാണ്. എന്നാല്‍ റിപ്പബ്ലിക്കന്‍സ് ഇതൊരു വലിയ പ്രശ്നമായി ഉയര്‍ത്തിക്കാട്ടി ആളുകളെ വോട്ടു ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. ACORN ന് എതിരെയുള്ള അവരുടെ പ്രചരണം നമ്മള്‍ കണ്ടതാണ്.

ഒഹായോ Democratic Secretary of State ആയ Jennifer Brunner നെ നിയമവിരുദ്ധയാക്കാനുള്ള ശ്രമം റിപ്പബ്ലിക്കന്‍സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന് പകരം പേപ്പര്‍ ബാലറ്റ് ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുന്നു എന്നതാണ് Jennifer Brunner നെതിരെ റിപ്പബ്ലിക്കന്‍സ് തിരിയാന്‍ കാര്യം. പേപ്പര്‍ ബാലറ്റ് തെരഞ്ഞെടുപ്പിന്റെ ചിലവ് കൂട്ടും എന്നാണ് അവരുടെ വാദം.

കറുത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ ഒരു മണിക്കൂറും വെള്ളക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ 15 മിനിട്ടില്‍ താഴെയും സമയം എടുക്കുമെന്നാണ് 2004 ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. കൂടാതെ കറുത്തവര്‍ക്ക് പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ തട്ടിപ്പ് നടത്താനുള്ളതായിരുന്നു. എന്നാല്‍ ഈ പ്രാവശ്യം ആയിരക്കണക്കിന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഉണ്ട്. Harvey Wasserman നും അദ്ദേഹത്തിന്റെ സംഘവും ഓരോ വോട്ടറന്‍മാരോടും തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ആകാന്‍ അഭ്യര്‍ത്തിക്കുന്നു. ഒരു ക്യാമറയുമായി പോളിങ്ങ് ബൂത്തില്‍ വരാനും വോട്ടുചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ റിക്കോഡ് ചെയ്ത് പരാതി കൊടുക്കണമെന്നും പിന്നീട് അദ്ദേഹത്തിന്റെ സംഘം ഈ പരാതികളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ പോകുമെന്നും പറയുന്നു. ഇതൊക്കെകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ എല്ലാം നല്ല രീതിയില്‍ നടക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

നാല് വലിയ വോട്ടിങ്ങ് യന്ത്ര നിര്‍മ്മാതാക്കളില്‍ ഒന്നാണ് Sequoia. മിക്കവാറും എല്ലാ സംസ്ഥാനങ്ങളില്‍ അവര്‍ പരജയപ്പെടുകയാണ്. 11,000 അച്ചടിച്ച ബാലറ്റ് പേപ്പര്‍ വിതരണം ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടു. പിന്നീട് അവര്‍ അതിനേക്കുറിച്ച് കള്ളം പറഞ്ഞു. എന്നാല്‍ അവര്‍ പിടിക്കപ്പെട്ടു. ഉടന്‍ തന്നെ അവര്‍ ശേഷിച്ച ബാലറ്റ് പേപ്പര്‍ വിതരണം ചെയ്യുമെന്ന് കരുതുന്നു.

എന്നാലും ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഒരു തലവേദനയാണ്. തെരഞ്ഞെടുപ്പ് ദിവസം പകുതി ആള്‍ക്കാര്‍ ഇതിലൂടെ ആയിരിക്കും വോട്ടു ചെയ്ക. ഇപ്പോള്‍ തന്നെ ഈ യന്ത്രം 2004 ലെ പോലെ വോട്ടുമറിക്കുന്നതായി പരാതിയുണ്ട്. 2004 ല്‍ ആളുകള്‍ ജോണ്‍ കെറി എന്ന ബട്ടണ്‍ അമര്‍ത്തി, ജോര്‍ജ് ബുഷ് എന്ന ലൈറ്റ് കത്തി. ഇപ്പോള്‍ ആളുകള്‍ ബൊറാക് ഒബാമ എന്ന ബട്ടണ്‍ അമര്‍ത്തുന്നു, ജോണ്‍ മകൈന്‍ എന്ന ലൈറ്റ് കത്തുന്നു. അവര്‍ അതിനെതിരെ സമരം ചെയ്യും, തെരഞ്ഞെടുപ്പ് ദിവസം അത് വിഷമകരമാണ്.

എന്നാല്‍ വര്‍ഷങ്ങളായി ഈ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നിട്ടു കൂടി ഇതിനെതിരെയും അവക്ക് പകരം പേപ്പര്‍ ബാലറ്റ് വിതരണം ചെയ്യുന്നതിലും ഡെമോക്രാറ്റിക് പാര്‍ട്ടി ഒന്നും ചെയ്യുന്നില്ല.

ഇപ്പോള്‍ വോട്ട് മറിക്കല്‍ നടക്കുന്നത് West Virginia, Tennessee, Texas, Missouri, Nevada യിലാണ്. അതിന്റെ വീഡിയോ Brad Friedman ന്റെ സൈറ്റില്‍ ഉണ്ട്. ജാക്സണ്‍ കൗണ്ടിയിലെ (Jackson County) Virginia Methaney ആണ് ആദ്യമായി ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തത്. Videothevote.org ല്‍ അതിനേക്കുറിച്ച് പറയുന്നുണ്ട്.

recalibration പ്രശ്നം കൊണ്ടാണിത് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തെരഞ്ഞെടുപ്പിന്റെ ഇടയില്‍ യന്ത്രം recalibration ചെയ്യുന്നത് തെറ്റാണ്. എന്തൊക്കെയായാലും ഇലക്ട്രൊണിക് യന്ത്രം ഉപയോഗിച്ച് നമ്മുടെ വോട്ട് ശരിക്കും നമ്മള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കാണോ ലഭിച്ചതെന്ന് അറിയാന്‍ നിര്‍വ്വാഹമില്ല. അതുകൊണ്ടാണ് ഈ യന്ത്രങ്ങള്‍ അപകടകരം ആണെന്ന് പറയുന്നത്.

അതുകൊണ്ട് പേപ്പര്‍ ബാലെറ്റ്ന് വേണ്ടി നിങ്ങള്‍ സമരം ചെയ്യണം. കൂടാതെ ഒരു ക്യാമറയും കൈയ്യില്‍ കരുതുക. നിങ്ങളുടെ വോട്ട് വീഡിയോ ടേപ്പ് ചെയ്യുക. അത് videothevote.org ലോ YouTube ലോ അപ്പ്‌ലോഡ് ചെയ്യുക. ഇപ്രാവശ്യം നമുക്ക് ഇതിനേക്കുറിച്ച് ഒരുപാട് ബഹളം ഉണ്ടാക്കണം. ഇത് റിപ്പബ്ലിക്കന്‍സിനാണ് സംഭവിച്ചിരുന്നതെങ്കില്‍ അവര്‍ ബഹളം ഉണ്ടാക്കിയേനേ. എന്നല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയോ ഒബാമയോ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല.

വോട്ടിങ്ങ് യന്ത്രത്തിന് കുഴപ്പമുണ്ടെങ്കില്‍ ആളുകള്‍ക്ക് ഉദ്യോഗസ്ഥരേ വിവരം അറിയിക്കണം. മിക്കവാറും സമയം അവര്‍ അത് സമ്മതിച്ച് തരില്ല. പിന്നീട് നിങ്ങള്‍ക്ക് അത് ചെയ്ത് കാണിച്ചു കൊടുക്കണം. അതൊക്കെ കൊണ്ട് Friedman പറയുന്നത് കൈയ്യില്‍ ഒരു ക്യാമറയോ, സെല്‍ ഫോണോ കരുതിയാല്‍ സംഭവങ്ങള്‍ റിക്കോര്‍ഡ് ചെയ്യാന്‍ കഴിയും.

“Harvey യും ഞാനും വര്‍ഷങ്ങളായി ഇത് ജനശ്രദ്ധയിലെത്തിക്കാന്‍ ശ്ര്മിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ എല്ലയിടത്തും ഈ തട്ടിപ്പ് നടത്തുന്നു. ഇട് ശരിക്കും നിരാശാ ജനകമാണ്.” Brad Friedman പറഞ്ഞു.

ഫ്ലോറിഡയില്‍ നേരത്തെയുള്ള വോട്ടിങ്ങ് പോലും ഇപ്പോള്‍ നീളമുള്ള ക്യു കാണാം. പോളിങ്ങ് സമയം 12 മണിക്കൂര്‍ കൂടുതലാക്കിയിട്ടുണ്ട്. റിപ്പബ്ലിക്കരുടെ war on democracy യുടെ ഇടയിലും ഒരു റിപ്പബ്ലിക്കനായ Governor Charlie Crist അത് ചെയ്തത് നന്നായി. എന്നാല്‍ റിപ്പബ്ലിക്കര്‍ ഒരു നിയമം കൊണ്ടുവന്ന് നേരത്തെയുള്ള വോട്ടിങ്ങ് സമയം കുറക്കുകയാണ് ചെയ്തത്. Crist തീരുമാനം ബൂത്തിലെ തിരക്ക് കുറക്കാന്‍ സഹായിക്കും.

രജിസ്ട്രേഷന്റെ check-in പ്രോസസ്സ് ആണ് ഏറ്റവും സമയമെടുകുന്ന പ്രശ്നം. “no match, no vote” എന്ന രീതി കാരണം ദിവസവും വോട്ടിങ്ങ് 12 മണിക്കൂര്‍ വരെ നീണ്ട് പോകുന്നു.

വോട്ടിങ്ങ് ദിവസം തിരക്ക് വളരെ അധികമായിരിക്കും. ജനങ്ങള്‍ അശ്രദ്ധരാണ്. അവര്‍ അവരുടെ രജിസ്ട്രേഷന്‍ പരിസോധിച്ചിട്ടുണ്ടാകാന്‍ വഴിയില്ല. ചെറിയ തെറ്റുകള്‍ കൊണ്ട് പോലും ആളുകള്‍ക്ക് വോട്ടവകാശം നഷ്ടപ്പെടും.

തെരഞ്ഞെടുപ്പ് ദിനം ഒരു പ്രവര്‍ത്തി ദിനമാണ് (work day). എത്ര ആളുകള്‍ 5, 8 മണിക്കൂര്‍ ക്യുവില്‍ നില്‍ക്കുമെന്ന് കണ്ടറിയണം അതുകൊണ്ട് തന്നെ കുറേ ആളുകള്‍ വോട്ട് ചെയ്യില്ല. [തെരഞ്ഞെടുപ്പ് ദിനം യഥാര്‍ത്ഥത്തില്‍ അവധി ദിനമാക്കുകയാണ് വേണ്ടത്. അത് പ്രവര്‍ത്തി ദിനമാക്കിയത് വഴി സര്‍ക്കാന്‍ തെരഞ്ഞെടുപ്പിനെതിരെയാണ്.]

“എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നത് എത്ര താമസിച്ചാലും നിങ്ങള്‍ നിങ്ങളുടെ വോട്ട് ചെയ്യണമെന്നാണ്. കസേര, വെള്ളം, ആഹാരം ഇവയെല്ലാം കൊണ്ടുവരിക. നിങ്ങളുടെ അയല്‍കാരനെ വോട്ട് ചെയ്യാന്‍ സഹായിക്കുക. ധൈര്യം കാണിക്കേണ്ട സമയമാണിത്. നിങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശം സഒരക്ഷിക്കുവാനായി മുന്നോട്ട് വരുക. പതിറ്റാണ്ടുകള്‍ ആളുകള്‍ രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത് നിര്‍മ്മിച്ച വ്യവസ്ഥയാണിത്. ഇതാണ് ജനാധിപത്യം. ഇതൊരു spectator sport അല്ല. participatory democracy ആണ്. ഈ വര്‍ഷം നമ്മള്‍ ബൂത്തില്‍ പോകുകയും നമ്മളില്‍ ഓരോരുത്തവരും വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.”, Brad Friedman പറഞ്ഞു.

വലിയ നീളമുള്ള ക്യു തെരഞ്ഞെടുപ്പ് ദിനത്തില്‍ ഉണ്ടാകും. റിപ്പബ്ലിക്കന്‍ ഓരോ വോട്ടും challenge ചെയ്യും. Social Security നമ്പറിലോ ഡ്രൈവിങ്ങ് ലൈസന്‍സിലോ ഉള്ള ചെറിയ തെറ്റ് പോലും പ്രശ്നമാകും. നിങ്ങള്‍ക്ക് വോട്ട് ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് പ്രശ്നമുണ്ടാകുന്നെങ്കില്‍ ഒരു വക്കീലിനെ കണ്ട് affidavit ഫയല്‍ ചെയ്യുക.

King Lincoln Bronzeville civil rights suit ന്റെ plaintiff Harvey Wasserman ആയിരുന്നു. ആ കേസിന് ശക്തമായ ഫലം ഉണ്ടാകി. തെരഞ്ഞെടുപ്പ് പ്രോസ്സസ്സുകള്‍ ശുദ്ധീകരിക്കുന്നതില്‍ Jennifer Brunner നെ അഭിനന്ദിക്കണം. ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു വക്കീലിന്റെ സഹായത്തോടെ രേഖപ്പെടുത്തുക.

“പോളിങ്ങ് ബൂത്തില്‍ വക്കീല്‍മാരുടെ സാന്നിദ്ധ്യം ഞങ്ങള്‍ ആഗ്രഹിക്കുന്നു. Brad പറഞ്ഞതുപോലെ എല്ലാം വീഡിയോയില്‍ റിക്കോര്‍ഡ് ചെയ്യുക. വക്കീല്‍മാര്‍ക്ക് ജനങ്ങളെ സഹായിക്കാനാകും. ഒരുപാട് ആളുകള്‍ക്ക് എന്താണ് തെരഞ്ഞെടുപ്പ് രീതികളെന്ന് അറിയില്ല. 2004 ലും 2006 ലും ധാരാളമാളുകളെ റിപ്പബ്ലിക്കന്‍സ് പേടിപ്പിച്ച് വോട്ട് ചെയ്യിപ്പിച്ചില്ല. ഇപ്പോഴും അത് ആവര്‍ത്തിക്കും. അതുകൊണ്ട് എല്ലാം റിക്കോര്‍ഡ് ചെയ്യുക.” Harvey Wasserman പറഞ്ഞു.

നിങ്ങള്‍ റജിസ്റ്റര്‍ ചെയ്ത വോട്ടര്‍ ആണെങ്കില്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ പരിശോധിച്ച് എല്ലാം ശരിയാണെന്ന് ഉറപ്പാക്കുക. “recalibration” എന്ന വാക്ക് കേള്‍ക്കുന്നുണ്ടെങ്കില്‍ മനസിലാക്കുക, അത് കള്ളത്തരമാണെന്ന്. ആ യന്ത്രത്തില്‍ നിന്നുള്ള വോട്ടുകള്‍ എല്ലാം മോഷ്ടിക്കപ്പെടും. 2004 ല്‍ ജോര്‍ജ്ജ് ബുഷിന് ഒരു രണ്ടാമൂഴം നല്‍കിയത് ഈ “recalibration” ആണ്.

ഡെമോക്രാറ്റിക് പാര്‍ട്ട് ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല എന്നത് കഷ്ടമാണ്. Jennifer Brunner പേപ്പര്‍ ബാലറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യം മുഴുവര്‍ പേപ്പര്‍ ബാലറ്റ് ഉപയോഗിക്കണമെന്ന് ഒബാമ ആവശ്യപ്പെടേണ്ട സമയം കഴിഞ്ഞിരിക്കുമയാണ്. പേപ്പര്‍ ബാലറ്റ് ഉപയോഗിച്ചില്ലെങ്കില്‍ ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പും 2000, 2004 ലിലേതുപോലെയാകാനുള്ള സാദ്ധ്യത വളരെ അധികമാണ്.

Discussion: Harvey Wasserman, Brad Friedman, Amy Goodman
Harvey Wasserman, Senior editor of the Ohio-based FreePress.org and co-author of “What Happened in Ohio: A Documentary Record of Theft and Fraud in the 2004 Election” and How the GOP Stole America’s 2004 Election and Is Rigging 2008.

Brad Friedman, independent journalist and commentator on election issues. He is the creator of The Brad Blog and has reported extensively on vote rigging.

— സ്രോതസ്സ് DemocracyNow

ലോകം മുഴുവന്‍ ചൂഷണം ചെയ്യാന്‍ വിഭവങ്ങള്‍ ഉള്ളടൊത്തൊക്കെ “ജനധിപത്യം” സ്ഥാപിക്കാന്‍ അയുധമെടുക്കുന്ന അമേരിക്കയില്‍ അവരുടെ സ്വന്തം ജനാധിപത്യത്തെക്കുറിച്ചുള്ള ആ നാട്ടുകാരുടെ വ്യാകുലതകള്‍ മനസിലായികാണുമെന്ന് കരുതുന്നു. ഇത് ഒരു അമേരിക്കന്‍ സംഭവമാണെങ്കിലും, ലോകം മുഴുവന്‍ ജനാധിപത്യത്തിനെതിരെ കോര്‍പ്പറേറ്റുകള്‍ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ആദ്യം അവര്‍ തെരഞ്ഞെടുപ്പ് പ്രഹസനമാക്കും, പിന്നീട് ജനാധിപത്യവും. അങ്ങനെ ജനങ്ങളെ ജനാധിപത്യത്തില്‍ താല്‍പ്പര്യമില്ലാതാക്കി അരാഷ്ട്രീയവത്കരിക്കും. പിന്നീട് കോര്‍പ്പറേറ്റ് പാവകള്‍ നയിക്കുന്ന പവ-സര്‍ക്കാര്‍ ഭരണമായിരിക്കും. കോര്‍പ്പറേറ്റ്കള്‍ക്ക് വേണ്ടി കോര്‍പ്പറേറ്റ്കളാല്‍ ഭരിക്കുന്ന കോര്‍പ്പറേറ്റ്കളുടെ സര്‍ക്കാര്‍, അതിനെ കോര്‍പ്പററ്റോക്രസി എന്നാണ് വിളിക്കുന്നത്.

എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ജനാധിപത്യത്തെ സംരക്ഷിക്കുക. കോര്‍പ്പറേറ്റിന്റെ ഉപഭോഗ സംസ്കാരത്തെ തള്ളിക്കളയും. പൊങ്ങച്ചത്തിന് വേണ്ടി പണം മുടക്കാതിരിക്കുക. വിദേശ/സ്വദേശി കുത്തക ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക. പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുക.
പെട്രോള്‍/ഡീസല്‍ ഉപയോഗം കഴിയുന്നത്ര കുറക്കുക. പൊതു ഗതാഗത മാര്‍ഗ്ഗങ്ങളും വൈദ്യുത വാഹനങ്ങളും ഉപയോഗിക്കുക.

പുത്തന്‍ സാമ്രാജ്യത്തം

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )