ഉഷ്ണമേഖലാ താപനവും വെള്ളപ്പൊക്കമുണ്ടാക്കുന്ന മഴയും

1980 കള്‍ക്ക് ശേഷം ഉണ്ടായ ഉഷ്ണമേഖലാ പ്രദേശങ്ങിലെ താപനവും അവിടുത്തെ മഴയേയും പറ്റി പഠിച്ച ശാസ്ത്രജ്ഞര്‍ ചൂടുകൂടിയ സമയവും അക്കാലത്ത് കൂടിവരുന്ന പേമാരിയും തമ്മിലുള്ള ബന്ധം കണ്ടെത്തി. പേമാരി ഉണ്ടാകുന്നത് ഇരട്ടിയാവുന്നതായി കമ്പ്യൂട്ടര്‍ simulations ഉപയോഗിച്ച് മനുഷ്യ നിര്‍മ്മിതമായ ആഗോളതാപനത്തിന്റെ ഫലത്തേക്കുറിച്ച് പഠിച്ച ഗവേഷകര്‍ പറഞ്ഞു.

വടക്കേ അമേരിക്ക, ഇന്‍ഡ്യ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദശകങ്ങളില്‍ മഴയുടെ ശക്തി വര്‍ദ്ധിച്ചതായി മറ്റു പഠനങ്ങളും കണ്ടെത്തി. ഹരിത ഗൃഹ വാതകങ്ങള്‍ കൂടും തോറും പേമാരി കൂടുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു. ഉപഗ്രഹമുപയോഗിച്ച് നടത്തിയ പുതിയ ഈ പഠനം ആണ് ആദ്യമായി കൂടിയ ചൂടും തീവൃ പേമാരിയും തമ്മിലുള്ള ശക്തമായ സ്റ്റാറ്റിസ്റ്റികല്‍ ബന്ധം കാണിച്ചു തന്നത്.

ഈ പഠനം ഓണ്‍ലൈന്‍ ജേണലായ Science Express ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ University of Reading ലെ Richard P. Allan ഉം University of Miami ലെ Brian J. Soden ആണ് ഈ ലേഖനം എഴുതിയത്. കൂടിയ ചൂടും പേമാരിയും തമ്മിലുള്ള ബന്ധം പൊതുവെ അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ പുതിയ പഠനം നിരീക്ഷങ്ങളിലൂടെയാണ് താപനിലയും പേമാരിയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നതെന്ന് Rutgers University യുടെ Center for Environmental Prediction ലെ Anthony J. Broccoli പറഞ്ഞു.

അമേരിക്കയില്‍ ടൊര്‍നാഡോയും ഇടിമിന്നലും കൊല്ലുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ വെള്ളപ്പൊക്കം മൂലമാണ് മരിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ അഴുക്കുചാല്‍ പദ്ധതികള്‍ മോശമായ അവസ്ഥയിലായതിനാല്‍ അവിടെ വെള്ളപ്പൊക്കം ജലത്തിലൂടെയുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാന്‍ കാരണമാകും. അവിടങ്ങളിലെ സാമ്പത്തിക വളര്‍ച്ചയെ ഒരുപാട് ശതമാനം താഴ്ത്തുന്നതില്‍ ഈ വെള്ളപ്പൊക്കങ്ങള്‍ കാരണമാകുമെന്ന് ലോക ബാങ്ക് വിദഗ്ധര്‍ പറയുന്നു.

ധാരാളം El Nino ചക്രങ്ങളിലൂടെയുള്ള 20 വര്‍ഷത്തെ NASA ഉപഗ്രഹങ്ങള്‍ രേഖപ്പെടുത്തിയ ഉഷ്ണമേഖലാ മഴയെക്കുറിച്ചുള്ള അളവെടുപ്പുളെ വിശകലനം ചെയ്താണ് പുതിയ പഠനം നടത്തിയത്. പസഫിക്ക് സമുദ്രത്തിലെ ഇടവിട്ടുണ്ടാകുന്ന കൂടിയ ചൂടും അതിനെതിരായുള്ള തണുത്ത La Nina യും വടക്കേ അമേരിക്ക മുതല്‍ തെക്കേ ഏഷ്യ വരെയുള്ള സ്ഥലത്തെ കാലാവസ്ഥയെ ബാധിക്കുന്നു. തീവൃ മഴയുടെ ആവൃത്തി കൂടുന്നത് ചെറിയ മഴയുടെ എണ്ണത്തെ കുറച്ചുകൊണ്ടാണ്.

കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ ചൂടുകൂടിയ ലോകം കൂടുതല്‍ വിനാശകാരിയായ ഉഷ്ണമേഖലാ flash floods ന് കാരണമാകുന്നു എന്ന് Dr. Soden പറഞ്ഞു. disaster management വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ദരിദ്ര രാജ്യങ്ങള്‍ക്ക് ഈ ശതാബ്ദത്തിലുണ്ടാകുന്ന weather extremes നെ താങ്ങാന്‍ ശക്തിയില്ല. സമ്പന്ന രാജ്യങ്ങള്‍ക്കത് കഴിയും നിങ്ങളുടെ infrastructure തീവൃ കാലവസ്ഥയെ നേരിടാന്‍ പ്രാപ്തമാണോ അത്രയും സുരക്ഷിതരായിരിക്കും നിങ്ങള്‍.

– By nytimes.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )