100 പേജില്‍ കൂടുതലുള്ള ഒരു ബില്ല് നമുക്കിപ്പോള്‍ ഉണ്ട്. എന്നാല്‍ അതിനെക്കുറിച്ചുള്ള ഒരു hearing ഇതുവരെ ഉണ്ടായിട്ടില്ല. അതിനെക്കുറിച്ചുള്ള ഒരു hearing ഉണ്ടാകേണ്ടിയിരിക്കുന്നു. 400 സാമ്പത്തിക ശാസ്ത്രജ്ഞരും 3 നോബല്‍ സമ്മാന ജേതാക്കളായ സാമ്പത്തിക ശാസ്ത്രജ്ഞരും പറയുന്നു ധൃതി കൂട്ടരുതെന്ന്. എന്നാല്‍ വേഗം കാര്യങ്ങളൊപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നമ്മള്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സാണ്; നമ്മള്‍ ഗോള്‍ഡ്മന്‍ സാച്ചിന്റെ (Goldman Sachs) ഡയറക്റ്റര്‍ ബോര്‍ഡിലല്ല എന്ന് ഞാന്‍ പറഞ്ഞു. ഗോള്‍ഡ്മന്‍ സാച്ച് നിലനില്‍ക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ്. അവരുടെ പഴയ തലവനാണ് ഇപ്പോള്‍ അമേരിക്കയുടെ ട്രഷറിയുടെ സെക്രട്ടറി. അദ്ദേഹം ഇപ്പോള്‍ മൂലധനത്തെ അദ്ദേഹത്തിന്റെ തന്നെ നിലനില്‍പ്പിനായി വഴിതിരിച്ച് വിടുകയാണ്. താല്‍പ്പര്യങ്ങളുടെ സമരമാണ് ഇവിടെകാണുന്നത്. അദ്ദേഹത്തിന്റെ കാലത്ത് ഉണ്ടാക്കിയ തെറ്റായ നിക്ഷപങ്ങളിലൂടെ ഇത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ട് അതേയാളിനെ ഇപ്പോള്‍ പ്രശ്നപരിഹാരത്തിനായ മൂലധന സഹായത്തിനേല്‍പ്പിച്ചിരിക്കുന്നത്. ആ പണം ഉപയോഗിച്ച് തന്റെ സുഹൃത്തുക്കളെ രക്ഷിക്കുകയാണ് അദ്ദേഹമിപ്പോള്‍ ചെയ്യുന്നത്. ഇത് തെറ്റാണ്.
വീട്ടുടമസ്ഥരെപ്പറ്റി ധാരാളം നിര്‍ദ്ദേശം ഉണ്ട്. ’30 കളിലേപ്പോലുള്ള ഒരു പ്ലാനാണ് നമുക്ക് വേണ്ടതെന്ന് Nouriel Roubini എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ പറയുന്നു. HOLC എന്ന ഹോം ലോണ്‍ പരിപാടി അന്നുണ്ടായിരുന്നു. അത് വീട്ടുടമസ്ഥരെ സംരക്ഷിച്ചു. Home Owners’ Mortgage Enterprise എന്നതിലെ വിളിച്ചു. അവരെ സഹായിക്കാന്‍ ധാരാളം പരിപാടികളുണ്ടായിരുന്നു. കാരണം അവര്‍ക്ക് മാന്ദ്യത്തിന്റെ കാരണമല്ല. എന്നാല്‍ ഇപ്പോഴത്തെ ഈ ബില്‍ വീട്ടുടമസ്ഥരെ സംരക്ഷിക്കുന്നതിന് ഒരു പദ്ധതിയും മുന്നോട്ടുവെക്കുന്നില്ല. ഇത് ഈ പ്രശ്നങ്ങളൊക്കെയുണ്ടാക്കിയ വാള്‍സ്റ്റ്രീറ്റ് കമ്പനികള്‍ക്ക് നികുതിദായകരുടെ $70,000 കോടി ഡോളര്‍ എത്തിച്ചുകൊടുക്കാനായുള്ളതാണ്.
പല രീതിയില്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാം. വന്‍തോതിലുള്ള infrastructure വികസനം ഒരു വഴിയാണ്. അത് ഇപ്പോള്‍ തന്നെ തുടങ്ങാം. ഒരു national healthcare plan വഴിയും സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാം. ഇത് പ്രശ്നങ്ങളനുഭവിക്കുന്ന വ്യവസായങ്ങളെ സഹായിക്കും.
പലവഴിയിലൂടെ ഇത് സാദ്ധ്യമാണ്. എന്നാല്‍ അവര്‍ കൊണ്ടുവന്ന പ്ലാനെക്കുറിച്ച അവര്‍ പറയുന്നത് അതേ ഒരു വഴിയുള്ളു എന്നാണ്. നമ്മള്‍ക്ക് അനുകൂലിച്ചോ പ്രതികൂലിച്ചോ വോട്ടുചെയ്യാന്‍ ഒരേയൊരു പ്ലാനേയുള്ളോ? അതും വാള്‍സ്റ്റ്രീറ്റിനെ ഒരു സംരക്ഷവും വിലക്കുമില്ലാതെ പൂര്‍ണ്ണമായും bailout ചെയ്യാനുള്ള പ്ലാന്‍?
Securities and Exchange Commission ഇതിനെ വേറെ രീതിയിലാണ് നോക്കിയത്. എന്നാല്‍ ഈ അതിവേഗ പരിഹാര മാര്‍ഗ്ഗം പോകുന്നത് ഡെറിവേറ്റിവുകളിലേക്കും ഡെറിവേറ്റിവുകളുടെ ഡെറിവേറ്റിവുകളിലേക്കും ആണ്. നമുക്കിപ്പോള്‍ ഏകദേശം $500 ലക്ഷം കോടി ഡോളറിന്റെ ഡെറിവേറ്റിവുകളുണ്ട്. എന്നാല്‍ അവക്ക് നല്‍കുന്ന ഈ ധനസഹായം എങ്ങനെയാണ് നമ്മുടെ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല.
അധികാരികളുടെ നിയന്ത്രണക്കുറവും ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമായത് എന്ന് എനിക്ക് തോന്നുന്നു. കോണ്‍ഗ്രസ് ഇനെക്കുറിച്ചൊരു hearing അടുത്ത മാസം നടത്തുന്നു എന്ന് കേട്ടു. എന്നാല്‍ hearing ഇപ്പോള്‍ തന്നെ വേണം. ഈ ബില്‍ പാസാക്കുന്നതിന് മുമ്പ്. പ്രശ്നങ്ങളെക്കുറിച്ച് hearings നടക്കുന്നു, അതിന് ശേഷം അതിന്റെ വിശകലനം നടക്കുന്നു, പിന്നെ പ്രശ്ന പരിഹാരത്തിനായി ബില്‍ പാസാക്കുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം തലതിരിഞ്ഞ രീതിയാണ് സംഭവിക്കുന്നത്.
FDIC യുടെ ശക്തിയെക്കുറിച്ച് നമുക്ക് സംശയമുണ്ട്. 100 ല്‍ അധികം ബാങ്കുകള്‍ തകരുമെന്ന് പറയപ്പെടുന്നു. ബാങ്കിലെ നിക്ഷേപകരുടെ പണം നമുക്ക് സംരക്ഷിക്കണം. എന്നാല്‍ ഈ ബില്ലില്‍ അതിനുള്ള വഴികളൊന്നുമില്ല.
Institute for Policy Studies ന്റെ പഠന പ്രകാരം കഴിഞ്ഞ വര്‍ഷം വലിയ അമേരിക്കന്‍ കമ്പനികളടെ CEOs ശരാശരി ഒരു കോടി ഡോളര്‍ നേടി. സാധാരണ ജോലിക്കാരനെ അപേക്ഷിച്ച് 344 മടങ്ങ് അധികം.
ഈ സമൂഹത്തിന് ഒരു അടിസ്ഥാന പ്രശ്നം ഉണ്ട്. എങ്ങനെ സമ്പത്ത് മുകളില്‍ ഉള്ളവരില്‍ കുമിഞ്ഞ് കൂടുന്നത്, തൊഴില്‍ എന്തുകൊണ്ട് ബഹുമാനിക്കപ്പെടുന്നില്ല തുടങ്ങിയതിനെക്കുറിച്ചാണ്. നാം നമ്മുടെ സമ്പദ് വ്യവസ്ഥയെ വ്യാവസായിക മുതലാളിത്തത്തില്‍ നിന്ന് സാമ്പത്തിക മുതലാളിത്തത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നമ്മള്‍ ജീവിക്കുന്നത് കടം അടിസ്ഥാനമായ ഒരു സമ്പദ്‌വ്യവസ്ഥയിലാണ്. പൊതു-സ്വകാര്യ കടം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ അത് നാലിരട്ടിയായി. ഇങ്ങനെ വളരുന്ന കടത്തെയാണ് നാം സാമ്പത്തിക വളര്‍ച്ച എന്ന് വിളിക്കുന്നത്. അത് തെറ്റാണ്.
കടം അടിസ്ഥാനമായ ഈ സമ്പദ്‌വ്യവസ്ഥയെ നാം ചോദ്യം ചെയ്യണം. 1913 ലെ Federal Reserve Act വേണോ വേണ്ടയോ എന്ന് നാം പുനര്‍വിചാരണ നടത്തണം. ആ നിയമം സാമ്പത്തിക സിസ്റ്റത്തെ സ്വകാര്യവത്കരിച്ചു. അത് ബാങ്കുകളേയും മറ്റുള്ളവരേയും ഒരു ചെറു നിക്ഷേപമുപയോഗിച്ചുകൊണ്ട് ശൂന്യതയില്‍ നിന്ന് പണം ഉണ്ടാക്കാന്‍ കഴിവ് നല്‍കി. അതിന്റെ പ്രതിഫലനം എന്തെന്ന് നാം ആലോചിക്കണം. Federal Reserve നെ ട്രഷറിയുടെ ഭാഗമാക്കണം. അമേരിക്കന്‍ ജനതയുടെ താല്‍പ്പര്യത്തിനനുസരിച്ച് ട്രഷറി പ്രവര്‍ത്തിക്കണം. അത് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകും.
പ്രശ്നങ്ങളെ നാം നേരിട്ട് അഭിമുഖീകരിച്ചാല്‍ നമുക്ക് ധാരാളം ക്രിയാത്മകമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ ഭാവിയിലെ ലക്ഷം കോടി ഡോളറിന്റെ പ്രതിസന്ധിയുണ്ടാക്കുകയാണ് ഈ bailout ബില്‍ ചെയ്യുന്നത്. ഇത് തകര്‍ന്ന mortgages പ്രശ്നത്തെ പരിഹരിക്കില്ല. വീട്ടുടമസ്ഥരേയും ഇത് സഹായിക്കില്ല.
ഈ ബില്‍ വാള്‍ സ്റ്റ്രീറ്റ്ന് വേണ്ടിയുള്ളതാണ്. Goldman Sachs ഉം അവരുടെ ആളായ ട്രഷറി സെക്രട്ടറിയും കൂടിച്ചേര്‍ന്ന് അവരുടെ രീതികളെ പരിശോധനയില്ലാതെ രക്ഷപെടുത്തുകയാണ്. Goldman Sachs ല്‍ ഭീമമായ നിക്ഷേപമുള്ള ട്രഷറി സെക്രട്ടറി അവരുടെ മോശമായ നിക്ഷേപങ്ങള്‍ (bad investments) നികുതിദായകരുടെ പണം ഉപയോഗിച്ച് വാങ്ങുകയാണ്. അദ്ദേഹത്തിന്റെ പഴയ സ്ഥാപത്തെ സഹായിക്കാനുള്ള ശ്രമം.
Discussion: Dennis Kucinich, Amy Goodman
Democratic Congress member Dennis Kucinich. He voted against the bailout.
– from DemocracyNow
ഇത്തരം തട്ടിപ്പ് നിയമങ്ങള്‍ നമ്മുടെ നാട്ടിലും നടപ്പാക്കുകയാണ് അമേരിക്കന്‍ പാവ സര്‍ക്കാര്‍. ജനങ്ങളേട് കാണിക്കുന്ന ധിക്കാരമാണിത്.