ഗുജറാത്തില്‍ 5,000 Mw സൌരോര്‍ജ്ജ നിലയം

അമേരിക്കയിലെ Clinton Foundation ഉം ഗുജറാത്ത് സര്‍ക്കരും Integrated Solar City എന്ന പ്രൊജക്റ്റ് തുടങ്ങാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. സംസ്ഥാനത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാകും (FDI) ഇത്. പടിപടിയായി 5,000 Mw ഉത്പാദിപ്പിക്കാനാണ് പരിപാടി. മൊത്തം ചിലവ് ഏകദേശം Rs 20,000 കോടി രൂപയാണ് പ്രതിക്ഷിക്കുന്നത്. സാധാരണ നിലയങ്ങളേക്കാള്‍ 70% കുറവാണ് ഈ തുക.

ഗ്ലാസും പാനലുകളും തുടങ്ങി എല്ലാം ഗുജറാത്തില്‍ തന്നെ ഉണ്ടാക്കുന്നതിനാല്‍ ചിലവ് വളരെ കുറക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നു. താപ വൈദ്യുതിക്ക് 10-11 രൂപാ പ്രതി യൂണിറ്റിന് വിലയാകും. Clinton Foundation ന്റെ കണക്കനുസരിച്ച് സൌര നഗരത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക ഒരു യൂണീറ്റിന് 4 രൂപായേ വിലയാകൂ.

നോബല്‍ സമ്മാന ജേതാവായ John Byrne ആണ് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി സൌരോര്‍ജ്ജ പദ്ധതി ആസൂത്രണം ചെയ്തത്. ഈ മെഗാ പ്രൊജക്റ്റിനായി Kutch ഉം Banaskantha ഉം തെരഞ്ഞെടുത്തു. Clinton Foundation, GE Energy, Microsoft ഒക്കെ ഹരിത ഊര്‍ജ്ജത്തിനായുള്ള മല്‍സരത്തിലാണ്.

ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം കാലിഫോര്‍ണിയയിലെ Mojave മരുഭൂമിയിലാണ്. 900 Mw ആണ് അതിന്റെ ശക്തി.

ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍, തുടങ്ങിയ സംസ്ഥാനങ്ങളുമായും Clinton Foundation സൌരോര്‍ജ്ജ നിലയങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി വരുന്നു.

ഇന്‍ഡ്യന്‍ കോര്‍പ്പറേറ്റുകളായ Essar, Indiabulls, Reliance, ADAG, Tata Power, Suryachakra, Euro Group തുടങ്ങിയവരും സൌരോര്‍ജ്ജ നിലയത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്.

– from www.business-standard.com

Nov 4, 2008

2006 ല്‍ ആണെന്നു തോന്നുന്നു Clinton Global Initiative എന്നൊരു പരിപാടി ടെലിവിഷനില്‍ കാണാനിടയായി. ഇന്‍ഡ്യയേയും ചൈനയേയും കുറ്റപ്പെടുത്താന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ പരിപാടി ആണോ അത് എന്ന് തോന്നും. കാരണം ഒാരോ 5 മിനിട്ടിലും അദ്ദേഹം ഇന്‍ഡ്യയേയും ചൈനയേയും മലിനീകരണം എന്നിങ്ങനെ ഉരുവിട്ടുണ്ടിക്കുകയായിരുന്നു. അതില്‍ നിന്ന് മാറി പ്രായോഗികമായ ഒരു നല്ല കാര്യം ചെയ്യാന്‍ താല്‍പ്പര്യം കാണിച്ചതിന് നന്ദി. [നടന്നാല്‍ കൊള്ളാം]

4 thoughts on “ഗുജറാത്തില്‍ 5,000 Mw സൌരോര്‍ജ്ജ നിലയം

  1. Rs.20,000/- എന്നുള്ളിടത്ത് ചെറിയൊരു തെറ്റുള്ളതു് തിരുത്തുമല്ലോ?
    തുടരെത്തുടരെ ഊർജ്ജസംബന്ധമായ പോസ്റ്റുകൾ ഇടുന്നതിനു് എന്നത്തേയും പോലെ പ്രത്യേക നന്ദി!

  2. ദേശീയ സൌര ദൌത്യത്തിന്റെ ഭാഗമായി ആണോ സ്വതന്ത്രമായി ആണോ ഈ പ്രൊജക്റ്റ്? 5GW ഗുജറാത്തില്‍ തന്നെ….!!! ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജവൈദ്യുത നിലയമായി ഇത് മാറും അപ്പോള്‍….

    20GW 2020ല്‍ ഉത്പാദിപ്പിക്കും എന്നാണ് ദേശീയ സൌര ദൌത്യത്തിന്റെ കരട് പറയുന്നത്. ഗുജറാത്തില്‍ സ്വതന്ത്രമായാണെങ്കില്‍ മൊത്തം 25GW സൌരവൈദ്യുതി! കേള്‍ക്കാന്‍ ഒരു രസം….
    http://kizhakkunokkiyandram.blogspot.com/2009/08/blog-post_16.html ഇതും നോക്കുമല്ലോ…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )