സൗരോര്‍ജ്ജ ഹൈവേ

4.5 കോടി യൂണീറ്റ് വൈദ്യുതി വേണം ഒറിഗണ്‍ സംസ്ഥാന ഗതാഗത വകുപ്പിന് ഒരു വര്‍ഷം പ്രവര്‍ത്തിക്കാന്‍. സിഗ്നലുകള്‍, വെളിച്ചം നല്‍കാന്‍ (illumination), കെട്ടിടങ്ങള്‍, ramp metering തുടങ്ങി പലതിനും ഉപയോഗിക്കുന്ന ഈ വൈദ്യുതിക്ക് $40 ലക്ഷം ഡോളര്‍ ചിലവാകുന്നുണ്ട്. ഇപ്പോള്‍ ഈ വൈദ്യുതി കൂടുതലുമെത്തുന്നത് പുനരുത്പാദിതമല്ലാത്ത സ്രോതസ്സുകളില്‍ നിന്നുമാണ്. എന്നാല്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. 2008 ഫെബ്രുവരി 21 ന് Oregon Transportation Commission 2 മെഗാവാട്ട് സൗരോര്‍ജ്ജം ODOT യുടെ വസ്തുക്കളിലും സംസ്ഥാനത്തെ നീളമുള്ള ഹൈവേയില്‍ നിന്നും ഉത്പാദീപ്പിക്കാന്‍ Oregon Solar Highway എന്നോരു പദ്ധതി തുടങ്ങി. പണി സെപ്റ്റംബറില്‍ തുടങ്ങാനാണ് പരിപാടി. ODOT ഇപ്പോള്‍ വൈദ്യുതിക്ക് വേണ്ടി ചിലവാക്കുന്ന തുകക്കകത്തുനിന്നുകൊണ്ട് 2,000,000 യുണിറ്റ് പുനരുത്പാദിതോര്ജ്ജം ഉത്പാദിപ്പിക്കാനാണ് പദ്ധതി. 6 മുതല്‍ 20തോ അതിന് മുകളിലോ വര്‍ഷങ്ങളിലേക്കുള്ള ODOT Power Purchase Agreement (PPA) അംഗീകരിച്ച് സ്വകാര്യ സംരംഭകര്‍ക്കും ഈ പരിപാടിയില്‍ പങ്കുചേരാവുന്നതാണ്.

– from oregon.gov

5 thoughts on “സൗരോര്‍ജ്ജ ഹൈവേ

  1. വ്യക്തിപരമായ ഒരഭിപ്രായവും ഉള്‍ക്കൊള്ളാത്ത ഇത്തരം പോസ്റ്റുകളെ ന്യൂസ് എന്ന കാണാമെന്നല്ലാതെ ബ്ലോഗായി ഒരിക്കലും കാണാന്‍ കഴിയില്ല. വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നത് തെറ്റല്ല. പക്ഷേ, അതില്‍ വ്യക്തിപരമായ എന്തെങ്കിലും ഉണ്ടാവണം. താങ്കളുടെ ബ്ലോഗ് സന്ദര്‍ശിച്ചിട്ടുള്ള അനുഭവം വച്ച് നോക്കുകയാണെങ്കില്‍, താങ്കള്‍ വാര്‍ത്തകള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാനാണ് ഏറെയും ശ്രമിക്കുന്നുന്നത്. ആ പ്രവണത നല്ലതല്ലെന്ന് തോന്നുന്നു.

  2. കമന്റിന് നന്ദി സേതുലക്ഷ്മി.
    സ്വന്തമായി ഒരു പത്രം, പിന്നീട് സ്വന്തമായി ഒരു ചാനല്‍, അതിന് ശേഷം സ്വന്തമായി ഒരു വെബ് സൈറ്റ് എന്നോക്കെ സ്വപ്നമുണ്ടായിരുന്നു. ഇതിനൊക്കെ ചിലവേറിയതാകയാലും ഞാന്‍ ഒരു മാദ്ധ്യമ പ്രവര്‍ത്തകനല്ലാത്തതുകൊണ്ടും അതിന് തുനിഞ്ഞില്ല. പിന്നീടാണ് സൗജന്യ വെബ് സൈറ്റ് ആയ ബ്ലോഗുകള്‍ വന്നത്.
    ഈ ബ്ലോഗിന്റെ ഉദ്ദേശത്തേക്കുറിച്ച് why എന്ന പേജില്‍ കൊടുത്തിട്ടുണ്ടായിരുന്നു. താങ്കള്‍ ശ്രദ്ധിച്ചുകാണില്ല.

    ചില പോസ്റ്റുകളില്‍ ആവശ്യമെന്ന് തോന്നിയാല്‍ അഭിപ്രായം കൊടുക്കാറുണ്ട്.

    മുഖ്യധാരാ മാധ്യമങ്ങള്‍ സ്ഥാപിത താല്‍പ്പര്യക്കാരുടെ കൈകളിലെത്തിയ ഈ കാലത്ത് ബ്ലോഗിന്റെ പ്രസക്തി ജനകീയ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക എന്നതാണ് ഞാന്‍ അതിന് കൊടുക്കുന്ന ലക്ഷ്യം. അത് വ്യക്തിപരമാണ് കേട്ടോ. ജനകീയ വാര്‍ത്തകള്‍ എന്തെന്നുള്ളതും തര്‍ക്ക വിഷയമാണ്. മുകളില്‍ കൊടുത്ത വാര്‍ത്ത നമ്മുക്ക് നേരിട്ട് ഒരു ബന്ധമില്ലാത്തതാണ്. എന്നാലും ഞാന്‍ അതിനെ ജനകീയ വാര്‍ത്ത എന്നു വിളക്കും. കാരണം പഴഞ്ചന്‍ ആണവനിലയങ്ങള്‍ നമ്മുടെ തലയില്‍ കെട്ടിവെക്കാനുള്ള കരാറിനെ നമ്മുടെ മാധ്യമങ്ങള്‍ പുകഴ്ത്തുകയാണ് ചെയ്തിരുന്നത്. എന്നാല്‍ അമേരിക്കക്കാര്‍ക്ക് ആണവ നിലയം വേണ്ട. പകരം അവര്‍ അതിവേഗത്തില്‍ പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് മാറുകയാണ്. അതുകൊണ്ട് ഈ വാര്‍ത്ത നമുക്ക് പ്രസക്തമാണ്.

    ഒരു ബ്ലോഗര്‍ എന്ന് ഞാന്‍ സ്വയം പരിചയപ്പെടുത്താറില്ല. ബ്ലോഗര്‍ എന്ന സ്ഥാനം ആഗ്രഹിക്കുന്നുമില്ല. അതുപോലെ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാറുമില്ല. ഏറ്റവും നല്ല ബ്ലോഗ് അവാര്‍ഡ് പ്രതീക്ഷിക്കുന്നുമില്ല. അതുകൊണ്ട് ഇത്തരം ലേഖനങ്ങള്‍ ക്ഷമിക്കുക.

  3. ആ കമന്റെഴുതിയ സുഹൃത്തിനെ ഒരിക്കലും കുറ്റം പറയാന്] പാടില്ല. അദ്ദേഹം ആത്മാര്]ത്ഥതയോടാണാചോദ്യം ചോദിച്ചത്. ബ്ലോഗ് എന്തായിരിക്കണമെന്ന്, കവിതക്ക് നിയമങ്ങളുള്ളത് പോലെ മാധ്യമങ്ങളുള്]പ്പടെ പ്രചരിപ്പിക്കുന്ന ആശയമാണ്.

  4. ഹ ഹ!!
    അതെ, താങ്കൾ പറഞ്ഞത് ശരിയാണ്, ബ്ലോഗ് എന്നതിനു വൃത്തം നിർബന്ധമാണെന്ന് വാശിപിടിക്കാൻ പറ്റില്ല. സാധാരണ മാധ്യമങ്ങൾ തഴയുന്ന വാർത്തകൾ വായനക്കാരിലെത്താൻ ബ്ലോഗ് ഉപയോഗിക്കാമല്ലോ.

Leave a reply to jagadees മറുപടി റദ്ദാക്കുക