സാമ്പത്തിക സഹായം: റാല്‍ഫ് നേഡര്‍ സംസാരിക്കുന്നു

എന്തിന് സാമ്പത്തിക സഹായം(bailout ) ആവശ്യമെന്ന് അറിയില്ല. ബുഷ്, പോള്‍സണ്‍, ബര്‍ണാങ്കി തുടങ്ങിയവര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലുണ്ടാക്കിയ സംഭ്രമവും പേടിയുടേയും ഫലമായാണത്. ബുഷിന്റെ പ്രസ്ഥാവനകള്‍ നോക്കൂ, ഇത് ഇങ്ങനെ തന്നെ ചെയ്യണം, അല്ലെങ്കില്‍ ഫാമുകള്‍ നശിക്കും, ചെറു വ്യവസായം നശിക്കും തുടങ്ങിയവ. അമേരിക്കന്‍ പൌരനെന്ന നിലയില്‍ നമ്മള്‍ ആദ്യം ചോദിക്കേണ്ട ചോദ്യം എന്തുകൊണ്ട് സാമ്പത്തിക സഹായം(bailout ) വേണം എന്നതാണ്.

New Republic മാസികയില്‍ Roger Lowenstein എഴുതിയതുപോലെ ട്രഷറിയുടെ ഈ ഇടപെടലിന്റെ ലക്ഷ്യം നികുതി ദായകരുടെ പണം ഉപയോഗിച്ച് കമ്പോളത്തിലെ വിലയേക്കാള്‍ അധികം നല്‍കി കമ്പോളത്തെ താങ്ങിനിര്‍ത്തുക എന്നതാണ്. mortgage-backed securities ഒരു പരാജയമാണെങ്കില്‍ അവക്ക് കുറഞ്ഞ വിലയേ ലഭിക്കൂ. വാള്‍സ്റ്റ്രീറ്റിന്റെ ഉപപാതകളില്‍ ധാരാളം പണം ഉളിഞ്ഞ് കിടപ്പുണ്ട്. വില ഇത്ര അധികം കുറയുന്നെങ്കില്‍ സര്‍ക്കാര്‍ അവ കൂടിയ വിലക്ക് വാങ്ങി വില ഉയര്‍മെന്നാണ് ഒരു hedge fund മാനേജര്‍ പറയുക. വാറന്‍ ബഫറ്റ് 500 കോടി ഡോളറാണ് ഗോള്‍ഡ്‌മന്‍ സാച്ചില്‍ നിക്ഷേപിച്ചത്. ധാരാളം പണം ഒഴുകി നടപ്പുണ്ട്.

എങ്ങനെയാണ് ബുഷ് ഭരണം പേടി സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതെന്ന് രസകമാണ്. സര്‍ക്കാര്‍ എന്തെങ്കിലും പറയുമ്പോള്‍ കമ്പോളം സംഭ്രമകരമായാണ് പ്രതികരിക്കുന്നത്. സര്‍ക്കാരിന്റെ ജോലി സ്ഥിരതയും സമാധാനവും ഉണ്ടാക്കലാണ്. അതിന്റെ എതിരാണ് ഇവിടെ സംഭവിക്കുന്നത്.

കോണ്‍ഗ്രസ് ചോദിക്കേണ്ട ആദ്യ ചോദ്യം എന്തിന് സാമ്പത്തിക സഹായം ആവശ്യമെന്നതാണ്. രണ്ട്, സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ എന്തിന് $70,000 കോടി ഡോളര്‍. മൂന്ന്, ഏത് തരത്തിലുള്ള സാമ്പത്തിക സഹായമാണ് വേണ്ടത്. നികുതി ദായര്‍ക്ക് ഓഹരി? അതായത് കമ്പനികള്‍ വീണ്ടും ലാഭത്തിലാകുമ്പോള്‍ നികുതിദായര്‍ക്ക് ആ ഓഹരി വിറ്റ് പണം തിരിച്ചെടുക്കുന്ന രീതി. ജിമ്മി കാര്‍ട്ടര്‍ 1979 ല്‍ Chrysler കമ്പനിക്ക് സാമ്പത്തിക സഹായം നല്‍യപ്പോള്‍ ട്രഷറിക്ക് പകരം ഓഹരി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് കമ്പനി ലാഭത്തിലായപ്പോള്‍ ആ ഓഹരി വിറ്റ് $40 കോടി ഡോളര്‍ ലാഭം ട്രഷറി നേടി.

1933 ല്‍ ഫ്രാങ്ക്ലിന്‍ ഡി റൂസവല്‍റ്റ് അധികാരത്തിലേറിയ സമയത്ത് ആയിരക്കണക്കിന് ബാങ്കുകളായിരുന്നു തകര്‍ന്നുകൊണ്ടിരുന്നത്. രണ്ടാം ദിവസം അദ്ദേഹം ബാങ്കുകളെല്ലാം നിര്‍ത്തിവെച്ചു. കോണ്‍ഗ്രസ് അടിയന്തിര കൂടിച്ചേര്‍ന്നു. അടുത്ത 100 ദിവസങ്ങളില്‍ വലിയ നിയമ നിര്‍മ്മാണങ്ങള്‍ നടന്നു. Glass-Steagall Act, federal deposit insurance, aid to homeowners, farm subsidies, Tennessee Valley Authority യുടെ നിര്‍മ്മാണം, തുടങ്ങിയവ. ഇതെല്ലാം ആ പ്രതിസന്ധിയുടെ മദ്ധ്യത്തിലാണ് ചെയ്തത്. അത് വ്യത്യസ്ഥമായ രീതിയായിരുന്നു. പ്രശ്നങ്ങളുടെ അടിസ്ഥാന കാരണക്കാരായ ബാങ്കുകളേയും വാള്‍ സ്റ്റ്രീറ്റിനേയും അദ്ദേഹം വിമര്‍ശിച്ചു.

കടം വീട്ടാനുള്ള കഴിവ് അക്കാലത്തേ ബാങ്കുകള്‍ക്കില്ലായിരുന്നു. എന്നാല്‍ ആ പ്രശ്നം അത്ര വലുതായിട്ട് ഇപ്പോള്‍ ഇല്ല. അത് ബര്‍ണാങ്കിയും (Bernanke) അംഗീകരിക്കുന്നു. “ബാങ്ക് കടം കൊടുക്കാത്തതുകൊണ്ടാണ് ഇപ്പോള്‍ അവരെ സഹായിക്കുന്നത്. കാരണം അല്ലെങ്കില്‍ അത് സമ്പദ് വ്യവസ്ഥയെ ബാധിക്കും.” എന്നാല്‍ ആ പ്രശ്നം പരിഹരിക്കാന്‍ ട്രഷറി സെക്രട്ടറിക്ക് കോടതിക്ക് തന്നെ അതീതമായ അധികാരവും $70,000 കോടി ഡോളറും നല്‍കിയല്ല പരിഹരിക്കേണ്ട്. വേറെ നല്ല മാര്‍ഗ്ഗങ്ങള്‍ വേറെയുണ്ട്.

സാമ്പത്തിക വ്യവസായത്തിന്റെ നിയങ്ങള്‍ പുനര്‍ പരിശോധിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. വാള്‍ സ്റ്റ്രീറ്റിലെ കള്ളന്‍മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും ശിക്ഷിക്കുകയും വേണം, ഊഹക്കച്ചവടത്തിന് നികുതി വര്‍ദ്ധിപ്പിക്കണം, ജനങ്ങളുടെ പണമായ തൊഴിലാളി പെന്‍ഷന്‍ ഫണ്ട് പോലുള്ളവയില്‍ നിന്നുള്ള പണത്തിന് പകരം ഊഹക്കച്ചവടക്കാര്‍ അവരുടെ സ്വന്തം പണം ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കണം, ഓഹരി ഉടമകള്‍ക്ക് അവര്‍ക്കവകാശപ്പെട്ട കോര്‍പ്പറേഷനുകളില്‍ നിയന്ത്രണം വേണം. തുടങ്ങിയവയാണ് ഡെമോക്രാറ്റുകള്‍ ചെയ്യേണ്ടത്.

എന്നാല്‍ അവര്‍ ഇത്തരത്തിലുള്ള പരിഷ്കാരത്തേക്കുറിച്ച് ചിന്തിക്കുന്നതുപോലുമില്ല. ഇതാണ് പരിഷ്കാരങ്ങള്‍ നടത്താന്‍ പറ്റിയ അവസരം. എന്നാല്‍ ബെര്‍ണാങ്കിയും പോള്‍സണും(Paulson) എത്ര അവ്യക്തമായാണ് മറുപടികള്‍ പറയുന്നതെന്ന് നോക്കൂ. “നമ്മള്‍ ഇത് ചെയ്യണം, ചെയ്യണം” എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത് ഒരു അടഞ്ഞ ചര്‍ച്ചയാണ്.

റോബര്‍ട്ട് റൂബിനും (Robert Rubin) ബില്‍ ക്ലിന്റണും (Bill Clinton) ചേര്‍ന്ന് സാമ്പത്തികരംഗത്തെ നിയന്ത്രണങ്ങള്‍ 1999 ല്‍ എടുത്തു കളഞ്ഞു. അത് ഊഹക്കച്ചവടത്തിനും ഇപ്പോഴത്തെ കാസിനോ മുതലാളിത്തത്തിനും (casino capitalism) ജന്മം നല്‍കി. അതേ റോബര്‍ട്ട് റൂബിന്‍ ഒബാമയുടേയും ഉപദേശകനാണ്. കോണ്‍ഗ്രസിന്റേയും ഉപദേശകനാണ്. ഹെന്‍റി പോള്‍സണ്‍ Goldman Sachs ന്‍ നിന്ന് പിരിയുമ്പോള്‍ $50 കോടി ഡോളര്‍ സ്വന്തമാക്കി. പിന്നീട് അയാള്‍ വാഷിങ്ങ്ടണില്‍ എത്തി അയാളുടെ പഴയ സുഹൃത്തുക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയാണ്.

ഇതിനൊക്കെ എതിരെ ജനങ്ങളുടെ എതിര്‍പ്പ് ശക്തമാണ്. നേതാക്കളില്ലാത്ത സമരങ്ങള്‍ അരങ്ങേറുന്നു. വാള്‍ സ്റ്റ്രീറ്റില്‍ ജാഥകള്‍ നടക്കുന്നു. ഇതൊക്കെ ഏകീകരിച്ച് ഒറ്റ ലക്ഷ്യത്തിലേക്കാക്കണം.

സ്വകാര്യ സാമ്പത്തിക ശക്തികള്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന അവസ്ഥയെയാണ് റൂസവല്‍റ്റ് ഫാസിസം എന്ന് വിളിച്ചത്. അമേരിക്കയില്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ ഫാസിസ വത്കരണമാണ്.

Discussion: Ralph Nader, Juan Gonzalez, Amy Goodman
Ralph Nader Independent presidential candidate, US 2008

– from DemocracyNow

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പങ്കെടുക്കുന്നുണ്ട്. റാല്‍ഫ് നേഡര്‍ അത്തരത്തിലുള്ള ഒരാളാണ്. ഇത്തരക്കാര്‍ക്ക് അമേരിക്കയിലും പൊതുവേ ലോകത്തിലും വേണ്ടത്ര വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നില്ല.

അമേരിക്കയില്‍ നടക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് നമ്മുടെ നാട്ടിലും നടക്കുന്നത്. യഥാര്‍ത്ഥ സാമ്പത്തിക രംഗത്തിന് പകരം ഊഹക്കച്ചവടക്കാരേ അടിസ്ഥാനമായ സാമ്പത്തിക വ്യവസ്ഥ. അവരുടെ പൊട്ടത്തരങ്ങള്‍ സഹിക്കേണ്ടി വരുന്നത് പെന്‍ഷന്‍ നോക്കിയിരിക്കുന്നതുപോലുള്ള യഥാര്‍ത്ഥ മനുഷ്യരാണ്.

ഒരു അഭിപ്രായം ഇടൂ