പവനോര്‍ജ്ജ പ്രവചനം

ജര്‍മ്മനിയിലെ Oldenburg University ഉം ഡന്‍മാര്‍ക്കിലെ Riso National Laboratory ഉം ചേര്‍ന്ന് ജര്‍മ്മനിയിലെ കാറ്റാടി പാടങ്ങളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം സൂഷ്മതയോടെ പ്രവചിക്കാനുള്ള സംവിധാനം, Previento system, വികസിപ്പിച്ചു.

ഈ പ്രവചനങ്ങള്‍ അടിസ്ഥാനത്തില്‍ ജര്‍മ്മനിയിലെ ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍ക്ക് അധികം വേണ്ടിവരുന്ന വൈദ്യുതി കൃത്യതയോടെ ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള കൃത്യമായ പ്രവചനം ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍ക്ക് efficient scheduling വഴി ദശലക്ഷക്കണക്കിന് യൂറോ ലാഭിക്കാനാവും.

നാഷണല്‍ ഗ്രിഡിലേക്കുള്ള പവനോര്‍ജ്ജ വൈദ്യുതി പ്രവചിക്കാന്‍ കഴിയുന്നത് ജര്‍മ്മനിയെ സംബന്ധിച്ചടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. കാരണം രാജ്യത്തെ മൊത്തം വൈദ്യുതോല്‍പ്പാദനത്തില്‍ പവനോര്‍ജ്ജത്തിന്റെ പങ്ക് കൂടിക്കൊണ്ടിരിക്കുകയാണ്. വൈദ്യുതോല്‍പ്പാദന വ്യവസായത്തെ reshaping ചെയ്യുകയാണിത്. 2007 ന്റെ അവസാനത്തില്‍ ജര്‍മ്മനി മൊത്തം വൈദ്യുതോല്‍പ്പാദനത്തിന്റെ 7.2% പവനോര്‍ജ്ജത്തില്‍ നിന്നാണ് കണ്ടെത്തിയത്. അത് 22,200 മെഗാവാട്ടാണ്.

German Wind Energy Association (BWE) യുടെ കണക്ക് പ്രകാരം 2020 ആകുമ്പോഴേക്കും 45,000 മെഗാവാട്ട് കാറ്റാടികള്‍ കരയിലും 10,000 മെഗാവാട്ട് കാറ്റാടികള്‍ കടലിലും സ്ഥാപിക്കും. അടുത്ത 12 വര്‍ഷങ്ങളില്‍ നാലിലൊന്ന് യൂണീറ്റ് വൈദ്യുതി കാറ്റാടിയില്‍ നിന്നായിരിക്കും എന്ന് BWE പറയുന്നു.

പെട്ടെന്നുണ്ടാകുന്ന കാറ്റിലെ വ്യതിയാനങ്ങള്‍ Previento ക്ക് പ്രവചിക്കാനാവുന്നതുകൊണ്ട് പ്രാദേശിക ഊര്‍ജ്ജ spot markets ല്‍ അതിന് നല്ല പങ്ക് വഹിക്കാനാവും. ഗ്രിഡ്ഡിലേക്ക് പ്രവേശിക്കുന്ന പവനോര്‍ജ്ജം വൈദ്യുതി വിലയെ സ്വാധീനിക്കുന്നു. കൂടുതല്‍ പവനോര്‍ജ്ജം എത്തിയാല്‍ വൈദ്യുതി വില കൂടുതല്‍ കുറയും. ആ സമയത്ത് കുറവ് പരമ്പരാഗത ഊര്‍ജ്ജം മതി എന്നതുകൊണ്ടാണ് വില കുറയുന്നത്.

വളരെ കൃത്ത്യതയുള്ളതാണ് പ്രവചനങ്ങള്‍. അതോടൊപ്പം 10 ദിവസം വരെ മുമ്പേ വരെ പ്രവചനം നടത്താന്‍ കഴിയും. ജര്‍മ്മനിയിലെ 70% കേസിലും പ്രവചനത്തിലെ തെറ്റ് 5% ല്‍ താഴെയാണ്. Oldenburg ന്റെ ഭൌതികശാസ്ത്ര വിങാഗമാണ് ഈ സിസ്റ്റത്തിന്റെ പ്രധാന ഭാഗം വികസിപ്പിച്ചെടുത്തത്. atmospheric physics ഉം പ്രാദേശിക ഭൂപ്രകൃതിയും കാറ്റാടി പാടങ്ങളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനത്തെ ബാധിക്കുന്നു.

ഒരു പ്രദേശത്തെ കാറ്റിന്റെ ശക്തിയെ വിവിധങ്ങളായ കാലാവസ്ഥാ മോഡലുകള്‍ ഉപയോഗിച്ച് ഈ സിസ്റ്റം കണ്ടുപിടിക്കുന്നു. ഉദാഹരണത്തിന് German Weather Services 7കിലോമീറ്റര്‍ ചുറ്റളവിലെ കാറ്റിന്റെ വേഗത, ഗതി, മര്‍ദ്ദം ലംബ താപനില തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്നു.

Previento ഈ ഡാറ്റാ പ്രോസസ്സ് ചെയ്യുന്നു. അങ്ങനെ കിട്ടുന്ന വിവരങ്ങളെ കാറ്റാടി പാടത്തിന്റെ ഭൂപ്രകൃതിയുടെ, ഉദാഹരണത്തിന് മരങ്ങള്‍, ജലോപരിതലം തുടങ്ങിയവയുടെ വ്യാപ്തി, വിവരങ്ങളുമായി ചേര്‍ത്ത് ഒരു പ്രത്യേക സമയത്തെ കൃത്യമായ വൈദ്യുത ഉത്പാദന സാദ്ധ്യത പ്രവചിക്കുന്നു.

ഈ സിസ്റ്റം ആഗോളതലത്തില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. സ്പെയിന്‍, സ്കാന്‍ഡിനേവിയ, അമേരിക്ക, ക്യാനഡ, അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ധാരാളം അന്വേഷണങ്ങള്‍ വരുണ്ട്.

2001 ല്‍ ആണ് Carl von Ossietzky Universität Oldenburg ലെ energy meteorology research group ഉം Oldenburg ലെ ForWind ഗവേഷണ ഗ്രൂപ്പും ആണിത് വികസിപ്പിച്ചത്. പുനരുത്പാദിതോര്‍ജ്ജത്തിന്റെ ഊര്‍ജ്ജ meteorology കമ്പനി 2004 ആണ് രൂപീകൃതമായത്.

– from renewableenergyworld

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s